6 പേര്‍ക്ക് പുതുജീവൻ നൽകി ഐസക്ക് ഓർമയായി
തിരുവനന്തപുരം: അപകടത്തിൽ പരിക്കേറ്റ് മരിച്ച കൊല്ലം സ്വദേശി ഐസക്കിന്റെ ഹൃദയം ഉൾപ്പെടെ 6 അവയവങ്ങൾ ദാനം ചെയ്തു. എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 28കാരനായ അങ്കമാലി സ്വദേശി അജിൻ ഏലിയാസിന് ആണ് ഹൃദയം നൽകുന്നത്.
തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്നാണ് ഹൃദയവും വഹിച്ചുകൊണ്ടുള്ള എയര്‍ ആംബുലന്‍സ് പറന്നുയരുക.
കിംസ് ആശുപത്രിയിൽ നിന്നും ആംബുലൻസ് മാർഗ്ഗം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച ശേഷം എയർ ആംബുലൻസ് വഴി ഹൃദയം കൊച്ചിക്ക് കൊണ്ടുപോകും.
ആറ് മിനിറ്റ് കൊണ്ട് ആണ് തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ ഡൊമസ്റ്റിക് ടെര്‍മിനലിൽ എത്തിക്കുക.
കൊട്ടാരക്കര സ്വദേശിയും ഹോട്ടലുടമയുമായ ഐസക്ക് ജോലി കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുന്ന സമയത്ത് എതിരെ വന്ന വാഹനമിടിച്ച് പരിക്കേൽക്കുകയായിരുന്നു.
അപ്പോള്‍ത്തന്നെ ഐസക്കിനെ തിരുവനന്തപുരം ആശുപത്രിയിലേക്ക് എത്തിച്ചു.
എന്നാൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഐസക്കിന് ഇന്നലെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു.
തുടര്‍ന്ന് ബന്ധുക്കള്‍ അവയവ ദാനത്തിനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു. ഹൃദയം, വൃക്ക, കരള്‍, കോര്‍ണിയ എന്നിവയാണ് ദാനം ചെയ്യുന്നത്.
കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ
മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ ‘എന്റെറോമിക്സ്’ പ്രാരംഭ ക്ലിനിക്കൽ ട്രയലുകൾ ഫലപ്രാപ്തി നേടിയതായി റിപ്പോർട്ടുകൾ.
മരുന്ന് ഉപയോഗിച്ചവരിൽ ട്യൂമറിന് ചുരുക്കമുണ്ടായെന്നും മറ്റ് പാർശ്വഫലങ്ങൾ കണ്ടെത്തിയില്ലെന്നും ആരോഗ്യ വിദഗ്ദ്ധർ പറഞ്ഞു.
48 പേരാണ് ട്രയലിന്റെ ഭാഗമായത്. ട്രയലിൽ പങ്കെടുത്തവരിലെല്ലാം മരുന്ന് നൂറു ശതമാനം വിജയമാണെന്നും റഷ്യ അറിയിച്ചു.
പ്രാരംഭ ട്രയലിലെ നേട്ടം48 പേരാണ് പ്രാരംഭ ക്ലിനിക്കൽ ട്രയലിൽ പങ്കെടുത്തത്. മരുന്ന് ഉപയോഗിച്ചവരിൽ ട്യൂമറിന്റെ വലിപ്പം ഗണ്യമായി ചുരുങ്ങി.
ഗൗരവമായ പാർശ്വഫലങ്ങൾ ഒന്നും കണ്ടെത്തിയില്ല. പരീക്ഷണത്തിൽ പങ്കെടുത്ത എല്ലാവരിലും മരുന്ന് വിജയകരമായ ഫലം നൽകി.
റഷ്യൻ ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ മെഡിക്കൽ റിസർച്ച് റേഡിയോളജിക്കൽ സെന്റർ, ഏംഗൽഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുലാർ ബയോളജിയുമായി സഹകരിച്ചാണ് ക്ലിനിക്കൽ ട്രയൽ സംഘടിപ്പിച്ചത്.
എംആർഎൻഎ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് എന്റെറോമ്കിസ് തയ്യാറാക്കിയത്. കാൻസർ കോശങ്ങളെ തിരിച്ചറിയാനും ഉന്മൂലനം ചെയ്യാനും പ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കുകയാണ് വാക്സിന്റെ ദൗത്യം.
റഷ്യൻ ആരോഗ്യമന്ത്രലായതിന്റെ അനുമതി ലഭിച്ചാൽ ഉടൻ വാക്സിൻ വിപണിയിലെത്തും.
Summary: Kollam native Isaac, who died after being injured in an accident, donated six organs including his heart. The heart was transplanted to 28-year-old Ajin Elias from Angamaly, undergoing treatment at Ernakulam Lisie Hospital.