സിനിമയിൽ അവസരം നഷ്ടമാകും; റിമാൻഡ് പ്രതിയുടെ മുടി വെട്ടരുത്!

കൊല്ലം: സിനിമയിലെ അവസരം നഷ്ടമാകാതിരിക്കാൻ ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതിയുടെ തലമുടി വെട്ടരുതെന്ന് കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജഡ്ജി കെ.വി.നൈനയുടെ ഉത്തരവ്.

ട്രെയിൻ യാത്രക്കാരിയായ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ആർ.എസ്.ജ്യോതിയുടെ ഹർജിയിലാണിത്.

13 ദിവസം മുമ്പ് റിമാൻഡിലായ ജ്യോതിയുടെ കഴുത്തറ്റംവരെ നീട്ടിവളർത്തിയ മുടിവെട്ടാൻ ചൊവ്വാഴ്ച കൊല്ലം ജില്ലാ ജയിൽ അധികൃതർ ശ്രമിച്ചിരുന്നു.

ഉടൻ ചിത്രീകരണം ആരംഭിക്കുന്ന തമിഴ് സിനിമയിൽ വില്ലൻ വേഷം ചെയ്യേണ്ടതിനാൽ തനിക്ക് നീണ്ട മുടി വേണമെന്ന് പ്രതി പറഞ്ഞെങ്കിലും ജയിൽ അധികൃതർ നിലപാടിൽ ഉറച്ചുനിന്നു.

തൊട്ടുപിന്നാലെ ഭാര്യ ജയിലിൽ കാണാനെത്തിയപ്പോൾ ജ്യോതി ഇക്കാര്യം പറഞ്ഞു. തുടർന്ന് ഭാര്യ അഭിഭാഷകനെ ഏർപ്പെടുത്തുകയായിരുന്നു.

ജയിൽ മാന്വൽ ചൂണ്ടിക്കാട്ടി മുടിവെട്ടണമെന്ന് പ്രോസിക്യൂട്ടർ വാദിച്ചെങ്കിലും പ്രതിക്ക് സിനിമയിലെ അവസരം നഷ്ടമാകരുതെന്ന് കോടതി നിർദ്ദേശിച്ചു.

പ്രതിക്കു വേണ്ടി അഭിഭാഷകരായ വേണു.ജെ.പിള്ള, വൈശാഖ്.വി.നായർ, എസ്.ശ്രീജിത്ത് എന്നിവർ ഹാജരായി.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും...

ഗുരുവായൂർ സ്വദേശിയായ സൈനികനെ കാണാനില്ല

ഗുരുവായൂർ സ്വദേശിയായ സൈനികനെ കാണാനില്ല തൃശൂർ: പരിശീലനത്തിന് പോയ സൈനികനെ കാണാനില്ലെന്ന് പരാതി....

പുതുക്കിയ കീം റാങ്ക് പട്ടിക റദ്ദാക്കണം

പുതുക്കിയ കീം റാങ്ക് പട്ടിക റദ്ദാക്കണം ന്യൂഡൽഹി: കീം റാങ്ക് പട്ടിക വിവാദത്തിൽ...

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സിനിമ...

വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്മോർട്ടം നടത്തും

കൊല്ലം: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് വീണ്ടും...

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം ആലപ്പുഴ: പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം....

Related Articles

Popular Categories

spot_imgspot_img