കോഴിക്കോട്: കൊടുവള്ളി സിഐ കെ പി അഭിലാഷിന് സ്ഥലം മാറ്റം. ക്രൈംബ്രാഞ്ചിലേക്കാണ് സ്ഥലം മാറ്റിയത്. കഴിഞ്ഞ മാസം അഭിലാഷിന്റെ ജന്മദിനം യൂത്ത് കോൺഗ്രസ് നേതാക്കൾ പൊലീസ് സ്റ്റേഷനിൽ ആഘോഷിച്ചത് വിവാദമായിരുന്നു.
അതിനു പിന്നാലെയാണ് നടപടി. യൂത്ത് കോൺഗ്രസ്സും, എംഎസ്എഫ് പ്രവർത്തകരും സ്റ്റേഷനകത്ത് ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ആഘോഷത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരുന്നു. ‘ഹാപ്പി ബർത്ത് ഡേ ബോസ്’ എന്ന തലക്കെട്ടോടെയാണ് വീഡിയോ പുറത്തുവിട്ടത്.
മെയ് 30നായിരുന്നു ഇത്. ഇതോടെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തുകയും സംഭവത്തിൽ ചട്ടലംഘനം നടന്നതായി കണ്ടെത്തുകയും ചെയ്തു. ഇതിനെ തുടർന്നാണ് സ്ഥലമാറ്റം.
അഭിലാഷിനെ കോഴിക്കോട് ക്രെെംബ്രാഞ്ച് ഡിക്ടക്റ്റീവ് ഇൻസ്പെക്ടറായാണ് മാറ്റം ലഭിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിൽവെച്ച് നടന്ന പിറന്നാളാഘോഷം വലിയ വിവാദമായിരുന്നു
പിറന്നാളാഘോഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് പുറത്തു വിട്ടത്.
‘ഹാപ്പി ബർത്ത് ഡേ ബോസ്’ എന്ന തലക്കെട്ട് നൽകിയാണ് യൂത്ത് കോൺഗ്രസ് നേതാവ് വീഡിയോ ഇൻസ്റ്റാഗ്രാം റീൽസ് പങ്കുവെച്ചത്.
മെയ് 30നായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്. ഇതേ തുടർന്ന് അഭിലാഷിനെതിരെ താമരശേരി ഡിവൈഎസ്പിക്ക് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു.
എന്നാൽ സംഭവത്തിൽ യൂത്ത് കോൺഗ്രസിന് ബന്ധമില്ലെന്നായിരുന്നു യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ ഷഹിന്റെ പ്രതികരണം.
ആഘോഷത്തിൽ പങ്കെടുത്ത പി സി ഫിജാസ് യൂത്ത് കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് അല്ലെന്നും അസംബ്ലി സെക്രട്ടറിയാണെന്നുമായിരുന്നു ഷഹിന്റെ വിശദീകരണം.
ENGLISH SUMMARY:
Koduvalli Circle Inspector K.P. Abhilash has been transferred to the Crime Branch. The transfer follows a recent controversy where Youth Congress leaders celebrated his birthday inside the police station last month.