web analytics

പെട്രോൾ പമ്പിലെ ശുചിമുറിയിൽ കയറി വാതിലടച്ചു, പിന്നെ അനക്കമില്ല…പോലീസ് എത്തി വാതിൽ തള്ളി തുറന്നപ്പോൾ കണ്ടത് ഒരു ബാ​ഗ് നിറയെ നൈട്രാസെപാം ഗുളികകൾ; യുവാവ് പിടിയിൽ

പെട്രോൾ പമ്പിലെ ശുചിമുറിയിൽ കയറി വാതിലടച്ചു, പിന്നെ അനക്കമില്ല…പോലീസ് എത്തി വാതിൽ തള്ളി തുറന്നപ്പോൾ കണ്ടത് ഒരു ബാ​ഗ് നിറയെ നൈട്രാസെപാം ഗുളികകൾ; യുവാവ് പിടിയിൽ

കൊച്ചി: പെട്രോൾ പമ്പിലെ ശുചിമുറിയിൽ കയറി വാതിലടച്ച് ലഹരി ഉപയോഗിച്ച യുവാവിനെ പോലീസ് പിടികൂടി. അരൂക്കുറ്റി മാത്താനം വളവിന് കിഴക്കുവശം പത്മപ്രഭ വീട്ടിൽ പ്രഭജിത് (ചന്തു – 27) വിനെയാണ് അരൂർ പോലീസ് അറസ്റ്റ് ചെയ്തത്.

അരൂർ തെക്ക് പെട്രോൾ പമ്പിലെ ടോയ്‌ലറ്റിൽ വെച്ചായിരുന്നു ഇയാൾ ലഹരി ഉപയോഗിച്ചത്.

പെട്രോൾ പമ്പിലെത്തിയ പ്രഭജിത് ശുചിമുറിയിൽ കയറിയെങ്കിലും ഏറെ നേരമായിട്ടും പുറത്തേക്ക് വരാത്തതോടെ ജീവനക്കാർക്ക് സംശയം തോന്നി.

തുടർന്ന് ഇവർ അരൂർ പോലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് പലതവണ വിളിച്ചിട്ടും യുവാവ് പുറത്തിറങ്ങാൻ തയ്യാറാകാതിരുന്നതോടെ വാതിൽ ബലമായി തുറക്കുകയായിരുന്നു.

വാതിൽ തുറന്നതോടെ യുവാവ് പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിന്തുടർന്ന് ഇയാളെ പിടികൂടി. ഇയാളുടെ ബാഗിൽ നിന്നും 64 നൈട്രാസെപാം ഗുളികകൾ പോലീസ് കണ്ടെടുത്തു.

പിടിയിലായ പ്രഭജിത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. അരൂർ, പൂച്ചാക്കൽ പോലീസ് സ്റ്റേഷനുകളിൽ വധശ്രമം, മയക്കുമരുന്ന് കച്ചവടം ഉൾപ്പെടെയുള്ള കേസുകളിൽ ഇയാൾ പ്രതിയായിരുന്നു.

ഒരു മാസം മുൻപാണ് കാപ്പ നിയമപ്രകാരമുള്ള തടവ് കഴിഞ്ഞ് ഇയാൾ പുറത്തിറങ്ങിയത്.

ലഹരി ഗുളികകൾ എവിടെ നിന്നാണ് ലഭിച്ചതെന്നതടക്കമുള്ള കാര്യങ്ങളിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എസ്‌.ഐ. അബീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷണം നടത്തുന്നത്.

English Summary

A 27-year-old man was arrested by Aroor police for consuming drugs inside a petrol pump toilet in Kochi. The accused, Prabhajith alias Chandu, locked himself inside the restroom for a long time, prompting staff to alert police. He attempted to flee after police forced open the door but was caught.

kochi-petrol-pump-toilet-drug-use-youth-arrested

Kochi, Aroor, drugs, Nitrazepam, petrol pump, police arrest, Kerala crime

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ് വാഷിങ്ടൺ: ഡോണൾഡ് ട്രംപ്...

Other news

വീടിന് പുറത്തു കുളിക്കുമ്പോൾ ഇടിമിന്നലേറ്റ് വിദ്യാർഥി മരിച്ചു

വീടിന് പുറത്തു കുളിക്കുമ്പോൾ ഇടിമിന്നലേറ്റ് വിദ്യാർഥി മരിച്ചു കൂവപ്പള്ളി: വീടിന് പുറത്തു കുളിച്ചുകൊണ്ടിരുന്ന...

‘സഭക്ക് വേണ്ടെങ്കിൽ സഭയേയും വേണ്ടെന്ന് വയ്‌ക്കേണ്ടി വരും, ചിലർക്കായി വിടുപണി ചെയ്യുന്നവർ സഭയിലുണ്ട്’; ആഞ്ഞടിച്ച് ഷോൺ ജോർജ്

കോട്ടയം: സഭയുടെയും ദീപിക പത്രത്തിന്റെയും നിലപാടുകൾക്കെതിരെ ശക്തമായ വിമർശനവുമായി ബിജെപി സംസ്ഥാന...

പറന്നുയർന്നതിന് പിന്നാലെ എയർ ഇന്ത്യ വിമാനത്തിന് എൻജിൻ തകരാർ; അടിയന്തരമായി തിരിച്ചിറക്കി

പറന്നുയർന്നതിന് പിന്നാലെ എയർ ഇന്ത്യ വിമാനത്തിന് എൻജിൻ തകരാർ; അടിയന്തരമായി തിരിച്ചിറക്കി മുംബൈ:...

കൈയിൽ വോട്ട് പെട്ടികൾ, മുന്നിൽ കൊലകൊമ്പൻ! ഗവി പാതയിൽ ഉദ്യോഗസ്ഥർ നേരിട്ട ആ ഉദ്വേഗ നിമിഷങ്ങൾ

കൈയിൽ വോട്ട് പെട്ടികൾ, മുന്നിൽ കൊലകൊമ്പൻ! ഗവി പാതയിൽ ഉദ്യോഗസ്ഥർ നേരിട്ട...

Related Articles

Popular Categories

spot_imgspot_img