web analytics

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ അർദ്ധരാത്രി ലഹരിവേട്ട; ഡോക്ടറും അഭിഭാഷകനും ഉൾപ്പെടെ എട്ടുപേർ പിടിയിൽ!

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ അർദ്ധരാത്രി ലഹരിവേട്ട; ഡോക്ടറും അഭിഭാഷകനും ഉൾപ്പെടെ എട്ടുപേർ പിടിയിൽ!

കൊച്ചി: നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടത്തിയ വൻ ലഹരിവേട്ടയിൽ ഡോക്ടറും അഭിഭാഷകനും ഇവന്റ് മാനേജ്മെന്റ് ഉടമയും ഉൾപ്പെടെ എട്ട് പേരെ കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവതികൾ ഉൾപ്പെട്ട ലഹരി സംഘം പിടിയിലായത്.

തിരുവനന്തപുരം ശംഖമുഖം സ്വദേശിയും ഇവന്റ് മാനേജ്മെന്റ് സ്ഥാപന ഉടമയുമായ ഷാജി ഫെർണാണ്ടോ, കലൂർ സ്വദേശിയായ ഓസ്റ്റിൻ ജോസ്, അഭിഭാഷകനായ രോഹിത് നായർ, കൊടുങ്ങല്ലൂർ സ്വദേശി ജിനോ മുരളി, ന്യൂട്രീഷനായ ആലപ്പുഴ നൂറനാട് സ്വദേശി അക്ബർ ഷാ, ദന്തഡോക്ടറായ ബെൻസി റാവൂത്തർ, കൊല്ലം സ്വദേശിയും ഫിസിയോതെറാപ്പിസ്റ്റുമായ സെയ്തലവി ഫാത്തിമ, ഏവിയേഷൻ വിദ്യാർത്ഥിയായ അമൽ റൗഫ് എന്നിവരാണ് പിടിയിലായത്.

പ്രതികളിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവ്, കൊക്കെയിൻ, മെത്താഫിറ്റമിൻ, എക്സ്റ്റസി ഗുളികകൾ എന്നിവയും പിടിച്ചെടുത്തു. 5 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 0.34 ഗ്രാം കൊക്കെയിൻ, 0.36 ഗ്രാം മെത്താഫിറ്റമിൻ, 0.44 ഗ്രാം എക്സ്റ്റസി പിൽ എന്നിവയാണ് കണ്ടെടുത്തത്.

ഇവന്റ് മാനേജ്മെന്റ് രംഗത്തുള്ള ഒരാൾ യുവാക്കളെയും വിദ്യാർത്ഥികളെയും ലക്ഷ്യമാക്കി ലഹരി വിൽപന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണെന്ന് പൊലീസ് വ്യക്തമാക്കി.

കടവന്ത്ര എസ്‌എച്ച്ഒ ആർ. ബിജു, സബ് ഇൻസ്‌പെക്ടർ പി.ആർ. രാജീവ്, എഎസ്ഐ രാജേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ ജീവൻ, സുരാജ്, രാകേഷ് ഉദയൻ, റെനി എന്നിവരും ഡാൻസാഫ് എസ്‌ഐ വിനോജും ചേർന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

English Summary


Eight people, including a doctor, lawyer, and event management owner, were arrested in a major drug bust at a five-star hotel in Kochi.

spot_imgspot_img
spot_imgspot_img

Latest news

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

Other news

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

ബംഗാളിൽ മുഴുവൻ സീറ്റിലും കോൺഗ്രസ്; മമതയ്‌ക്കെതിരെയും സ്ഥാനാർത്ഥി

ബംഗാളിൽ മുഴുവൻ സീറ്റിലും കോൺഗ്രസ്; മമതയ്‌ക്കെതിരെയും സ്ഥാനാർത്ഥി ഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ...

പുതിയ അവസരങ്ങളും നേട്ടങ്ങളും; ഇന്നത്തെ നക്ഷത്രഫലം

പുതിയ അവസരങ്ങളും നേട്ടങ്ങളും; ഇന്നത്തെ നക്ഷത്രഫലം തിരുവനന്തപുരം: ഇന്നത്തെ നക്ഷത്രഫലം പ്രകാരം ചില...

ഭാഗ്യം വന്നത് കോടികളുടെ രൂപത്തിൽ, പക്ഷേ റീത്ത തിരഞ്ഞെടുത്തത് സത്യസന്ധതയുടെ വഴി

ഭാഗ്യം വന്നത് കോടികളുടെ രൂപത്തിൽ, പക്ഷേ റീത്ത തിരഞ്ഞെടുത്തത് സത്യസന്ധതയുടെ വഴി ഉത്തർപ്രദേശ്:...

കണ്ണുതുറപ്പിക്കേണ്ട കണക്കുകൾ! 2024-ൽ മാത്രം കേരളത്തിൽ റിപ്പോർട്ട് ചെയ്തത് 11,897 മിസ്സിംഗ് കേസുകൾ

കണ്ണുതുറപ്പിക്കേണ്ട കണക്കുകൾ! 2024-ൽ മാത്രം കേരളത്തിൽ റിപ്പോർട്ട് ചെയ്തത് 11,897 മിസ്സിംഗ്...

1171 കഴിഞ്ഞ് 1174; ഇടയിലെ ഫയൽ മാഞ്ഞുപോയോ? എ.കെ.ജി സെന്റർ ഭൂമി ഇടപാടിൽ ദുരൂഹതയേറുന്നു

1171 കഴിഞ്ഞ് 1174; ഇടയിലെ ഫയൽ മാഞ്ഞുപോയോ? എ.കെ.ജി സെന്റർ ഭൂമി...

Related Articles

Popular Categories

spot_imgspot_img