web analytics

കൂടെ ഉണ്ടെന്ന സന്ദേശം സർക്കാർ പ്രതികൾക്ക് നൽകുന്നു, സ്പീക്കറല്ല മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടത്; വിമർശനവുമായി കെ കെ രമ

സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷമായ പ്രതികരണം നടത്തി കെ കെ രമ. ടിപി കേസ് പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാനുള്ള നീക്കത്തിനെതിരായ അടിയന്തരപ്രമേയ നോട്ടീസ് തള്ളിയ സ്പീക്കറുടെ നടപടിക്കെതിരെയാണ് രമ രം​ഗത്ത് വന്നത്. (KK Rema speaks against Pinarayi Vijayan and CPM in TP case)

“ഞങ്ങൾ നിങ്ങളുടെ കൂടെ ഉണ്ടെന്ന സന്ദേശം സർക്കാർ പ്രതികൾക്ക് നൽകുന്നു. പ്രതികളെ സിപിഎം നേതൃത്വത്തിനു ഭയമാണ്. ഇത്രയധികം പരോൾ കിട്ടിയ മറ്റേത് പ്രതികളുണ്ട്. സിപിഎം നേതാക്കൾ പ്രതികളെ കാണാൻ ജയിലിലേക്ക് ഓടുന്നു. പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാൻ ഗൂഢാലോചന നടക്കുന്നു,” – കെ കെ രമ ആരോപിച്ചു.

പ്രതികളെ വിട്ടയക്കാന്‍ നീക്കമില്ലെന്ന് സഭയില്‍ പറയേണ്ടത് മുഖ്യമന്ത്രിയായിരുന്നു, സ്പീക്കറല്ല. മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി ഒരുപാട് ചോദ്യങ്ങൾ ചോദിക്കാൻ ഉണ്ടായിരുന്നു. ചോദ്യങ്ങളെ മുഖ്യമന്ത്രിക്ക് ഭയമാണെന്നും അവര്‍ പറഞ്ഞു.

ഹൈക്കോടതി വിധിയെ വെല്ലുവിളിക്കുന്നതാണ് സർക്കാർ നടപടി. പെരുമാറ്റ ചട്ടം നിലനിൽക്കെയാണ് ശിക്ഷ ഇളവിന് ശുപാർശ കത്ത് കൊടുത്തത്. ആരുമറിയാതെ പ്രതികളെ പുറത്ത് വിടാൻ സർക്കാർ ഗൂഢാലോചന നടത്തി. ക്രിമിനലുകളെ പ്രീതിപ്പെടുത്താനുള്ള നടപടിയാണിതെന്നും കെ കെ രമ ആരോപിച്ചു.

Read More: ടി പി കേസ് പ്രതികളുടെ ശിക്ഷാ ഇളവിൽ അടിയന്തരപ്രമേയത്തിന് രമയുടെ നോട്ടീസ്; അനുമതി നിഷേധിച്ച് സ്പീക്കർ; പ്രതിപക്ഷം നടുത്തളത്തില്‍

Read More: മാടവന ബസ് അപകടം; ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ റിപ്പോർട്ട് നൽകും

Read More: ചൈന റോക്കറ്റ് വിട്ടതുപോലെ എന്ന് പറഞ്ഞ് കേട്ടിട്ടേ ഉള്ളു, ഇപ്പോ കണ്ടു; വൈറലായി വീഡിയോ

spot_imgspot_img
spot_imgspot_img

Latest news

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

Other news

Related Articles

Popular Categories

spot_imgspot_img