തിരുവനന്തപുരം: കിഴക്കേകോട്ടയിൽ ബസ്സുകൾക്കിടയിൽ ഞെരുങ്ങി കേരളബാങ്ക് സീനിയർ മാനേജർ മരണപ്പെട്ട സംഭവത്തിൽ വീഴ്ച സ്വകാര്യ ബസിന്റേതെന്ന് ഗതാഗത വകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ. ബസിന്റെ പെർമിറ്റ് സസ്പെൻഡ് ചെയ്യും. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കിയേക്കും.(Kizhakkekotta Accident; permit of the private bus will be suspended)
അശ്രദ്ധമായും അമിതവേഗത്തിലുമാണ് സ്വകാര്യ ബസ് തിരിഞ്ഞത്. മറ്റൊരു ബസിന്റെ തൊട്ടുമുന്നിൽ തിരിഞ്ഞത് അപകടത്തിനിടയാക്കി തുടങ്ങിയവയാണ് കണ്ടെത്തൽ. റിപ്പോർട്ട് നൽകാൻ ദക്ഷിണ മേഖല ഡെപ്യൂട്ടി ഗതാഗത കമ്മീഷണറെ നിയോഗിച്ചിട്ടുണ്ട്.
അതേസമയം കിഴക്കേകോട്ടയിൽ ഇന്ന് മുതൽ ഗതാഗത വകുപ്പിന്റെ പ്രത്യേക സ്ക്വാഡ് പരിശോധന നടത്തും. ഗതാഗത കമ്മീഷണർക്ക് ഇത് സംബന്ധിച്ച് ഗതാഗത മന്ത്രി നിർദ്ദേശം നൽകി. അനധികൃത പാർക്കിംഗ്, തെറ്റായ യൂ ടേൺ എന്നിവക്കെതിരെ കടുത്ത നടപടി സ്വീകരിക്കും.