ഇടുക്കി കഞ്ഞിക്കുഴി എഴുകൊമ്പിൽ ജെയിംസിന്റെ വീട്ടിലെ അലമാരയ്ക്ക് മുകളിൽ കണ്ടെത്തിയ രാജവെമ്പാലയെ വനം വകുപ്പ് അധികൃതർ പിടികൂടി. King cobra found in idukki home
നഗരംപാറ റേഞ്ച് വാഴത്തോപ്പ് ഫോറസ്റ്റ് ഓഫീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കോതമംഗലം വനം ഡിവിഷനിലെ പാമ്പുപിടുത്ത വിദഗ്ദ്ധൻ ഷൈൻ ആണ് രാജവെമ്പാലയെ പിടികൂടിയത്. പിടികൂടിയ രാജവെമ്പാലയെ വനത്തിൽ തുറന്നുവിട്ടു.