കെ ജി എഫിലെ റോക്കി ഭായിയെ പോലെ ഗ്യാംഗ്സ്റ്റർ ആകണം . അതിന് അവൻ തെരഞ്ഞെടുത്ത മാർഗം വ്യത്യസ്തമായിരുന്നു . മൂന്ന് ദിവസത്തിനിടെ നാല് സുരക്ഷ ജീവനക്കാരെയാണ് അവൻ കൊലപ്പെടുത്തിയത് .ഫാക്ടറിയിലെ സുരക്ഷാ ജീവനക്കാരനായിരുന്ന അമ്പത് വയസുള്ള കല്യാൺ ലോധി, ആർട്‌സ് ആൻഡ് കൊമേഴ്‌സ് കോളജിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു സുരക്ഷാ ജീവനക്കാരനായ അറുപതുവയസുകാരൻ ശംഭു നാരായൺ ദുബെ, ഒരു വീടിൻറെ കാവൽ ജോലി ചെയ്തിരുന്ന മംഗൾ അഹിർവാർ എന്നിവരാണ് മൂന്ന് ദിവസത്തിനിടെ കൊല്ലപ്പെട്ടത്. തലയോട്ടി തകർന്ന നിലയിലായിരുന്നു മൂന്ന് മൃതദേഹങ്ങളും കണ്ടെത്തിയത്. ചുറ്റികയോ, കല്ലോ പോലുള്ള വസ്തുക്കൾ ഉപയോഗിച്ച് തലയ്ക്കടിച്ചതാകാമെന്നായിരുന്നു പൊലീസിൻറെ നിഗമനം.കൂടാതെ മൂന്ന് പേരുടെയും മരണം ഉറക്കത്തിലായിരുന്നുവെന്നും പൊലീസ് തിരിച്ചറിഞ്ഞു . ഈ സമാനതകൾ ചൂണ്ടിക്കാട്ടിയാണ് കൊലയ്ക്ക് പിന്നിൽ ‘സീരിയൽ കില്ലർ’ ആണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. മധ്യപ്രദേശിനെ ഭീതിയിലാഴ്ത്തിയ സീരിയൽ കില്ലർ ഒടുവിൽ അറസ്റ്റിലായി..
സാഗർ ജില്ലയിലെ സുരക്ഷാ ജീവനക്കാരെ കൊലപ്പെടുത്തിയ കേസിൽ 19 വയസ് മാത്രമുള്ള ശിവപ്രസാദ് ധ്രുവ് എന്ന യുവാവ് പിടിയിലാകുന്നത് അങ്ങനെയായിരുന്നു . നാല് സുരക്ഷ ജീവനക്കാരെയാണ് കൊലപ്പെടുത്തിയെതെന്നു പ്രതി തന്നെ സമ്മതിച്ചു . പ്രതി ഉപയോഗിച്ചിരുന്ന ഫോണിന്റെ നെറ്റ്‌വർക്ക് അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിൽ ആയിരുന്നു അറസ്റ്റ് . മധ്യപ്രദേശിലേത് കൂടാതെ പൂനെയിലും യുവാവ് ഒരു സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തി എന്ന വെളിപ്പെടുത്തൽ ആയിരുന്നു പിന്നീട് .ഇത് കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് എന്നും യുവാവ് പോലീസിനോട് പറഞ്ഞു . ഇതോടെ നടത്തിയ ആകെ കൊലപാതകങ്ങളുടെ എണ്ണം അഞ്ചായി. എന്നാൽ കൊലയ്ക്ക് പിന്നിലെ കാരണങ്ങളെ കുറിച്ച് ചോദ്യം ചെയ്യലിൽ യുവാവ് നടത്തിയ വെളിപ്പെടുത്തലാണ് പൊലീസിനെ ഞെട്ടിച്ചത്.
കുപ്രസിദ്ധി നേടാൻ അതിയായി ആഗ്രഹിച്ചാണ് താൻ ഓരോ കൊലയും നടത്തിയതെന്നാണ് യുവാവ് പറയുന്നത്. കെജിഎഫ് സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പണം സമ്പാദിക്കാനും റോക്കിയെ പോലെ ഗ്യാംഗ്സ്റ്റർ ആകാനുമാണ് ലക്ഷ്യമിട്ടത്.ഇതായിരുന്നു യുവാവിന്റെ മൊഴി . സിനിമകൾ പലപ്പോഴും നമ്മൾ ഏറ്റെടുക്കാറുണ്ട് , അതിലെ ചില രംഗങ്ങളും കഥാപാത്രങ്ങളും നമ്മുടെ ഉള്ളിൽ പതിയും. ആരാധകർ ഏറ്റെടുത്ത കഥാപാത്രമാണ് റോക്കി ഭായ് എന്നതിൽ തർക്കമില്ല . കെജിഎഫ് കണ്ടാൽ റോക്കി ഭായ് ആവാൻ ആർക്കും തോന്നും .എന്നാൽ ഇത്തരം കൊടും ക്രൂരതകൾക്കും സിനിമകൾ സാക്ഷ്യം വഹിക്കുന്നു
Read Also : ഇന്ത്യയെ വിറപ്പിച്ച വനിത സീരിയല്‍ കില്ലറിന്റെ കഥ : സയനൈഡ് മല്ലിക