അമ്മവീട്ടില്‍ എത്തിയ ബാലിക കളിക്കുന്നതിനിടെ തോട്ടില്‍ വീണു മരിച്ചു; സംഭവം പറവൂരിൽ

പറവൂരിൽ അമ്മവീട്ടില്‍ എത്തിയ ബാലിക കളിക്കുന്നതിനിടെ വീടിനു സമീപമുള്ള തോട്ടില്‍ വീണു മരിച്ചു. ജൂഹി എലിസബത്ത് (രണ്ടര ) ആണ് മരിച്ചത്. കൊങ്ങോര്‍പ്പിള്ളി പാറത്തറ ജോഷിയുടേയും ജാസ്മിന്റേയും ഇളയമകളാണ് ജൂഹി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ വടക്കേക്കര ചെട്ടിക്കാടുള്ള അമ്മവീട്ടില്‍ വച്ചായിരുന്നു അപകടം.

വീടിന്റെ മതിലിനോടു ചേര്‍ന്നുള്ള തോട്ടിലാണ് കുട്ടി വീണത്. അഞ്ചു വയസുള്ള സഹോദരന്‍ ജുവാനൊപ്പം കളിക്കുന്നതിനിടെയായിരുന്നു അപകടം. ജുവാന്‍ വീടിനകത്തേക്ക് പോയ നേരത്താണ് കുട്ടി തോട്ടിലേക്ക് വീണത്. കുട്ടിയെ കാണാതെ അന്വേഷിച്ച അമ്മ ജാസ്മിനാണ് കുട്ടിയെ തോട്ടില്‍ വീണുകിടക്കുന്നതു ആദ്യം കണ്ടത്.

ഉടനെ ഇറങ്ങി തോട്ടിലിറങ്ങി കുട്ടിയെ എടുത്തു. അയല്‍വാസികളുടെ സഹായത്തോടെ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മദ്യപാനികൾ വലിച്ചെറിഞ്ഞ ബിയർ കുപ്പി വീണത് നെഞ്ചിലേക്ക്; അഞ്ചു വയസ്സുകാരന് പരിക്ക്

തിരുവനന്തപുരം: മദ്യപാനികൾ വലിച്ചെറിഞ്ഞ ബിയർ കുപ്പി ദേഹത്തേക്ക് വീണ് അഞ്ചുവയസുകാരന് പരിക്ക്. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. കള്ളിക്കാട് അരുവിക്കുഴി സ്വദേശി ആദം ജോണിനാണ് പരിക്കേറ്റത്.

കുപ്പിയുടെ ചില്ല് കൊണ്ട് കുട്ടിയുടെ പിതാവ് രജനീഷിനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ കാട്ടാക്കട എസ് ഐ യുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയാണ് സംഭവം.

കാട്ടാക്കടയിലെ സ്വകാര്യ ബാറിൽ എത്തിയവർ തമ്മിലാണ് സംഘർഷം ഉണ്ടായത്. ബാറിന് പുറത്ത് കാറിൽ ഉണ്ടായിരുന്നവരും ബാറിനകത്ത് ഉണ്ടായിരുന്ന ഒരു വിഭാഗവും തമ്മിലാണ് തർക്കമുണ്ടായത്. ഇത് പിന്നീട് കയ്യാങ്കളിയിൽ എത്തി. ഇതിനിടെ ബാറിൽ നിന്നിറങ്ങിയവർ കൈയിൽ ഉണ്ടായിരുന്ന ബിയർ കുപ്പി റോഡിലേക്ക് എറിയുകയായിരുന്നു.

ഇത് അതുവഴി സഞ്ചരിച്ച അഞ്ചുവയസുകാരന്‍റെ നെഞ്ചിലാണ് പതിച്ചത്. കുപ്പി പൊട്ടി കുട്ടിയുടെ നെഞ്ചിനും കാലിനും പരിക്കേൽക്കുകയായിരുന്നു. കുട്ടിയുടെ കാട്ടാക്കട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും ശേഷം നെയ്യാറ്റിൻകര ആശുപത്രിയിലും എത്തിച്ച് വിദഗ്ധ ചികിത്സ നൽകി.

spot_imgspot_img
spot_imgspot_img

Latest news

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

Other news

Related Articles

Popular Categories

spot_imgspot_img