web analytics

ഖുഷ്‌ബു ഇനി തമിഴ്നാട് ബിജെപി വൈസ് പ്രസിഡന്റ്

ഖുഷ്‌ബു ഇനി തമിഴ്നാട് ബിജെപി വൈസ് പ്രസിഡന്റ്

ചെന്നൈ: നടി ഖുഷ്‌ബു സുന്ദറിനെ തമിഴ്‌‌നാട് ബിജെപി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിയമിച്ചു. നൈനാർ നാഗേന്ദ്രൻ പ്രസിഡന്റായി ചുമതലയേറ്റതിനുശേഷം നടത്തിയ ആദ്യ പുനഃസംഘടനയിലാണ് ഖുഷ്‌ബുവിനു ചുമതല നൽകിയിരിക്കുന്നത്.

ബിജെപി ദേശീയ നിർവാഹക സമിതി അംഗമാണ് ഖുഷ്ബു. എന്നാൽ കഴിഞ്ഞ കുറച്ചുനാളുകളായി നടി പാർട്ടി പരിപാടികളിൽ നിന്ന് അകലം പാലിച്ചിരുന്നു. താരം രാഷ്ട്രീയത്തിൽ സജീവമായി തുടരുമോയെന്ന ചോദ്യങ്ങൾ ഉയർന്നുവരുന്നതിനിടയിലാണ് പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

പാർട്ടിയുടെ തീരുമാനത്തിൽ താൻ സന്തോഷവതിയാണെന്ന് ഖുഷ്‌ബു മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. തന്നിൽ വിശ്വാസമർപ്പിച്ചതിന് മുതിർന്ന പാർട്ടി നേതാക്കളോടും താരം നന്ദി പറഞ്ഞു. നടൻ വിജയ് നയിക്കുന്ന തമിഴകം വെട്രി കഴകത്തെ എൻഡിഎ സഖ്യത്തിലേക്ക് താരം ക്ഷണിക്കുകയും ചെയ്തു.

ഡിഎംകെയിലൂടെയാണ് ഖുഷ്ബു തന്റെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് കോൺഗ്രസിൽ ചേരുകയും 2020ഓടെ ബിജെപിയിൽ അംഗത്വമെടുക്കുകയും ചെയ്തിരുന്നു.

എന്നാൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നഗര മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

Summary: Actor Jagadish has withdrawn from the presidential race of AMMA (Association of Malayalam Movie Artists), intensifying the contest between Shwetha Menon and Devan. Jagadish expressed his desire to see a woman become the next president.

spot_imgspot_img
spot_imgspot_img

Latest news

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം കോഴിക്കോട്:...

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന് മുമ്പ് ഇതൊന്ന് വായിക്കു

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന്...

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം രൂപയുടെ കഞ്ചാവ്

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം...

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ കോഴിക്കോട്: കോഴിക്കോട്...

Other news

ഇന്നത്തെ നക്ഷത്രഫലം – കാര്യങ്ങളിൽ വിജയവും നേട്ടവും പ്രതീക്ഷിക്കാം

ഇന്നത്തെ നക്ഷത്രഫലം – കാര്യങ്ങളിൽ വിജയവും നേട്ടവും പ്രതീക്ഷിക്കാം മേടം (അശ്വതി, ഭരണി,...

അബുദാബിയിൽ മക്കളെ കാണാൻ പോയി, മടക്കം കോടീശ്വരനായി! മലയാളികളെ തേടി അറേബ്യൻ ഭാഗ്യദേവത

അബുദാബിയിൽ മക്കളെ കാണാൻ പോയി, മടക്കം കോടീശ്വരനായി! മലയാളികളെ തേടി അറേബ്യൻ...

ഉത്സവം കാണാൻ പോയവർക്ക് നേരെ പാഞ്ഞടുത്ത് കാർ; ഇളമണ്ണൂരിൽ ദാരുണാന്ത്യം, കുട്ടി രക്ഷപ്പെട്ടത് അത്ഭുതകരമായി

ഉത്സവം കാണാൻ പോയവർക്ക് നേരെ പാഞ്ഞടുത്ത് കാർ; ഇളമണ്ണൂരിൽ ദാരുണാന്ത്യം, കുട്ടി...

മലയാളത്തിന്റെ ബി.ജി.എം കിംഗ്! എസ്.പി. വെങ്കിടേഷിന്റെ ഓർമ്മകളിൽ അലിഞ്ഞ് തലസ്ഥാന നഗരി

മലയാളത്തിന്റെ ബി.ജി.എം കിംഗ്! എസ്.പി. വെങ്കിടേഷിന്റെ ഓർമ്മകളിൽ അലിഞ്ഞ് തലസ്ഥാന നഗരി തിരു:...

Related Articles

Popular Categories

spot_imgspot_img