‘അവളെ ഞാൻ കൈപിടിച്ച് കൊടുത്തിട്ടില്ല, അവരോട് തന്നെ ചോദിക്കണം’; കെവിന്റെ അച്ഛൻ പറയുന്നു

കോട്ടയം: മലയാളി മനസ്സുകളിൽ എന്നും നീറുന്ന ഓർമയാണ് കെവിൻ കൊലപാതകം. കേരളത്തിൽ രജിസ്റ്റർ ചെയ്ത ആദ്യ ദുരഭിമാന കൊലപാതകമായിരുന്നു ഇത്.

2018 ലാണ് നീനു എന്ന പെൺകുട്ടിയെ വിവാഹം കഴിച്ചതിനെ തുടർന്ന് ബന്ധുക്കൾ കെവിനെ കൊലപ്പെടുത്തിയത്. സംഭവ ശേഷം നീനു, കെവിന്റെ മാതാപിതാക്കളോടൊപ്പമാണ് താമസിച്ചിരുന്നത്.

എന്നാൽ സംഭവം നടന്നിട്ട് ഏഴ് വർഷം പിന്നിടുമ്പോൾ നീനുവിന്റെ പുനർ വിവാഹിതയായെന്ന തരത്തിലുള്ള വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരിക്കുന്നത്. കെവിന്റെ അച്ഛൻ ജോസഫ് മുൻകൈയെടുത്താണ് വിവാഹം നടത്തി കൊടുത്തത്. വയനാട് സ്വദേശിയാണ് വരൻ തുടങ്ങിയവയായിരുന്നു വാർത്ത.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ നിഷേധിക്കുകയാണ് കെവിന്റെ പിതാവ്. സ്വകാര്യ യൂട്യൂബ് ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘എനിക്ക് അതിനെ പറ്റി അറിയില്ല. പലരും ഇക്കാര്യം വിളിച്ച് ചോ​ദിച്ചു. എനിക്കൊന്നും അറിയത്തില്ല. ഇനി കറക്ട് അറിയണമെങ്കിൽ വാർത്ത ഇട്ടവരോട് തന്നെ ചോദിക്കണം’, പൊട്ടിത്തെറിച്ച് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോട്ടയം കുമാരനെല്ലൂരിൽ വർക്ക് ഷോപ്പ് നടത്തുകയാണ് ജോസഫ്.

കെവിന്റെ വീട്ടിൽ താമസിച്ചിരുന്ന നീനു എസ്ഡബ്ല്യൂ പൂർത്തിയാക്കിയ ശേഷം ബെം​ഗളൂരിൽ ജോലി ചെയ്യുകയാണ്. അതേസമയം അങ്ങനെയൊരു വിവാഹം നടന്നിട്ടില്ലെന്നു നിനുവിനോട് അടുത്ത ബന്ധമുള്ളവരും പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

Other news

മരിച്ചെന്ന് ഡോക്ടർമാർ, സംസ്കരിക്കാൻ പോകുന്നതിനിടെ ഉറക്കെ കരഞ്ഞു കുഞ്ഞ്; പിന്നീട് നടന്നത്…

മരിച്ചെന്ന് ഡോക്ടർമാർ, സംസ്കരിക്കാൻ പോകുന്നതിനിടെ ഉറക്കെ കരഞ്ഞു കുഞ്ഞ്; പിന്നീട് നടന്നത്… കർണാടകയിൽ...

ബ്രസീല്‍ മുന്‍ പ്രസിഡൻ്റിന് 27 വര്‍ഷം തടവ്

ബ്രസീല്‍ മുന്‍ പ്രസിഡൻ്റിന് 27 വര്‍ഷം തടവ് ബ്രസീലിയ: ലുല ഡ സില്‍വ...

യു എസ്സിൽ അരുംകൊല..! ഇന്ത്യക്കാരനായ മോട്ടൽ മാനേജറെ ഭാര്യയുടെയും മകന്റെയും മുന്നിൽ വച്ച് തലയറുത്ത് കൊലപ്പെടുത്തി

യു എസ്സിൽ അരുംകൊല..! ഇന്ത്യക്കാരനായ മോട്ടൽ മാനേജറെ ഭാര്യയുടെയും മകന്റെയും മുന്നിൽ...

സി പി രാധാകൃഷ്ണന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

സി പി രാധാകൃഷ്ണന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി...

ജനറൽ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ്

ജനറൽ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഉണ്ടായത് ചികിത്സാ...

ജപ്പാനിലെങ്ങും ഒഴിഞ്ഞ വീടുകൾ…കേരളവും ഭയക്കണം

ജപ്പാനിലെങ്ങും ഒഴിഞ്ഞ വീടുകൾ…കേരളവും ഭയക്കണം ജനന നിരക്ക് കുറയുകയും അവിടെയുള്ള 'ക്രീം ജനവിഭാഗം'...

Related Articles

Popular Categories

spot_imgspot_img