web analytics

സൈബർ തട്ടിപ്പിന് മാത്രമായി പ്രത്യേക പരിശീലനം; കേരളത്തിൽ നിന്ന് യുവതികളും യുവാക്കളും കമ്പോഡിയയിലേക്ക് പോകുന്നത് ഇതിനായിരുന്നോ?

സൈബർ തട്ടിപ്പിന് മാത്രമായി പ്രത്യേക പരിശീലനം; കേരളത്തിൽ നിന്ന് യുവതികളും യുവാക്കളും കമ്പോഡിയയിലേക്ക് പോകുന്നത് ഇതിനായിരുന്നോ?

കൊച്ചി: സൈബർ കുറ്റകൃത്യങ്ങൾ നടത്തുന്നതിനായി കേരളത്തിൽ നിന്ന് യുവതികളെയും യുവാക്കളെയും കമ്പോഡിയയിലേക്ക് വ്യാപകമായി കടത്തുന്നതായി കൊച്ചി സിറ്റി സൈബർ പൊലീസ് കണ്ടെത്തി. 

ചൈനീസ് പൗരന്മാരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സൈബർ ഷെൽട്ടറുകളിലേക്കാണ് മലയാളി യുവതീ–യുവാക്കളെ എത്തിക്കുന്നത്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഹൈദരാബാദ് സ്വദേശിയായ യുവ ഡോക്ടറിൽ നിന്ന് മാട്രിമോണിയൽ സൈറ്റിലൂടെ യുവതിയെന്ന വ്യാജേന പരിചയപ്പെട്ട് 37 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ

 ആലപ്പുഴ അരൂർ സ്വദേശി സൂരജ് കൃഷ്ണ (22), മലപ്പുറം വളാഞ്ചേരി സ്വദേശികളായ കെ. പി. ആദിൽ (22), മുഹമ്മദ് ഫൈസൽ (25) എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് മനുഷ്യക്കടത്തും സൈബർ മാഫിയയുമായി ബന്ധപ്പെട്ട ഗുരുതര വിവരങ്ങൾ പുറത്തായത്.

യുവ ഡോക്ടറെ കമ്പോഡിയയിൽ നിന്ന് യുവതിയെന്ന വ്യാജേന ബന്ധപ്പെട്ടത് സൂരജ് കൃഷ്ണയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

കേരളത്തിൽ നിന്നുള്ള യുവതികളെയും യുവാക്കളെയും ആദ്യം വിസിറ്റിംഗ് വിസയിൽ തായ്ലൻഡ്, ലാവോസ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് എത്തിക്കുകയും, തുടർന്ന് റോഡ് മാർഗം കമ്പോഡിയയിലേക്ക് കടത്തുകയുമാണ് ചെയ്യുന്നതെന്ന് പൊലീസ് അറിയിച്ചു.

കമ്പോഡിയയിലെത്തിയ ശേഷം ഹോട്ടൽ ജോലിയും ഡെലിവറി ജോലിയും അടക്കമുള്ള തൊഴിൽ ലഭ്യമാക്കുമെന്ന് പറഞ്ഞ് വിസ ക്രമീകരിച്ചു നൽകും. 

പിന്നീട് ആസൂത്രിത നീക്കങ്ങളിലൂടെ ചൈനീസ് പൗരന്മാർ നിയന്ത്രിക്കുന്ന സൈബർ ഷെൽട്ടറുകളിലേക്ക് ഇവരെ മാറ്റുകയും നിർബന്ധിതമായി സൈബർ കുറ്റകൃത്യങ്ങളുടെ ഭാഗമാക്കുകയും ചെയ്യുന്നതാണ് സംഘത്തിന്റെ പ്രവർത്തനരീതിയെന്ന് പൊലീസ് വ്യക്തമാക്കി.

നാട്ടിലേക്ക് മടങ്ങിയാൽ നേരിടേണ്ടി വരുന്ന സാമ്പത്തിക ബാധ്യതകളും പരാധീനതകളും കാരണം പലർക്കും അവിടെ നിന്ന് പിന്മാറാൻ കഴിയുന്നില്ല. സൈബർ മാഫിയയുടെ നിർദ്ദേശങ്ങൾ അനുസരിക്കാത്തവരെയും എതിർക്കുന്നവരെയും ക്രൂരമായി മർദ്ദിക്കുന്നതായും അന്വേഷണത്തിൽ വ്യക്തമായി.

കമ്പോഡിയൻ തലസ്ഥാനമായ നോം പെൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഈ സൈബർ മാഫിയ സംഘത്തെ ചൈനീസ് പൗരന്മാരാണ് നിയന്ത്രിക്കുന്നത്. 

ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ, ട്രേഡിംഗ് തട്ടിപ്പുകൾ, ലോൺ ആപ്പ് തട്ടിപ്പുകൾ തുടങ്ങിയവയുടെ പിന്നിലും ഈ സംഘമാണെന്ന് കേരള പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

ചൈനീസ് പൗരന്മാരുടെ നേതൃത്വത്തിൽ, ഒരു കോർപ്പറേറ്റ് സ്ഥാപനത്തിന്റെ മാതൃകയിലാണ് സൈബർ ഷെൽട്ടറുകൾ പ്രവർത്തിക്കുന്നത്. 

ഇരകളെ കണ്ടെത്തുന്നതിനും അവരുമായി സൗഹൃദം സ്ഥാപിക്കുന്നതിനും, ചതിയിലൂടെ പണം കൈക്കലാക്കുന്നതിനും, അക്കൗണ്ടുകളിലെത്തുന്ന തുക ഉടൻ പിൻവലിക്കുന്നതിനുമുള്ള പ്രത്യേക പരിശീലനമാണ് ഇവിടങ്ങളിൽ നൽകുന്നത്.

 ഇത്തരത്തിലുള്ള പരിശീലനം ലഭിച്ച നൂറുകണക്കിന് ആളുകൾ വിവിധ സൈബർ ഷെൽട്ടറുകളിൽ പ്രവർത്തിക്കുന്നതായും പൊലീസ് അറിയിച്ചു.

English Summary

Kerala Police have uncovered a large-scale human trafficking network sending youths from Kerala to Cambodia to run cyber fraud operations under Chinese-controlled cyber shelters.

kerala-youth-trafficked-to-cambodia-for-cyber-crime-network-busted

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ ജംഷഡ്പൂരിൽ പരിശോധനയ്ക്ക്

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ...

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര് പുറത്ത്

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര്...

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ!

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ! കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ...

മഴയെത്തുന്നു; ഒപ്പം ഇടിമിന്നൽ ജാഗ്രതയും! ഈ ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യത

മഴയെത്തുന്നു; ഒപ്പം ഇടിമിന്നൽ ജാഗ്രതയും! ഈ ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക്...

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ ഇന്ത്യ

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ...

Other news

ഭർത്താവിനെ കടിച്ചു കീറുന്ന കരടിക്ക് നേരെ കോടാലിയുമായി പാഞ്ഞടുത്ത് വീട്ടമ്മ; സിനിമയല്ല, ഇത് ലിളിയുടെ പോരാട്ടം!

ഭർത്താവിനെ കടിച്ചു കീറുന്ന കരടിക്ക് നേരെ കോടാലിയുമായി പാഞ്ഞടുത്ത് വീട്ടമ്മ; സിനിമയല്ല,...

കോഴിക്കോട് വീട്ടമ്മയ്ക്ക് കാട്ടുപന്നിയുടെ ആക്രമണം; വീണതോടെ ബോധം നഷ്ടപ്പെട്ടു

കോഴിക്കോട് വീട്ടമ്മയ്ക്ക് കാട്ടുപന്നിയുടെ ആക്രമണം; വീണതോടെ ബോധം നഷ്ടപ്പെട്ടു കോഴിക്കോട്: കോഴിക്കോട് തോട്ടുമുക്കത്തിനടുത്ത്...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് ‘പൂട്ടുവീഴുന്നു’; നിയന്ത്രണത്തിനൊരുങ്ങി കേന്ദ്ര സർക്കാർ

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് 'പൂട്ടുവീഴുന്നു'; നിയന്ത്രണത്തിനൊരുങ്ങി കേന്ദ്ര സർക്കാർ ന്യൂഡൽഹി:16 വയസ്സിൽ...

‘ചത്താ പച്ച’ ഒടിടിയിലെത്തി; മമ്മൂട്ടിയുടെ രംഗങ്ങളിൽ മാറ്റം വരുത്തിയെന്ന് സോഷ്യൽ മീഡിയ, ചർച്ചകൾ കൊഴുക്കുന്നു

'ചത്താ പച്ച' ഒടിടിയിലെത്തി; മമ്മൂട്ടിയുടെ രംഗങ്ങളിൽ മാറ്റം വരുത്തിയെന്ന് സോഷ്യൽ മീഡിയ,...

പെരുമ്പാവൂരിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്ക്

പെരുമ്പാവൂരിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്ക് കൊച്ചി: പെരുമ്പാവൂരിന്...

Related Articles

Popular Categories

spot_imgspot_img