web analytics

മോഹൻലാലിനെ ആദരിക്കാൻ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍

മോഹൻലാലിനെ ആദരിക്കാൻ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിന് സ്വീകരണമൊരുക്കാൻ സംസ്ഥാന സര്‍ക്കാര്‍. തിരുവനന്തപുരത്ത് വെച്ച് ശനിയാഴ്ചയാണ് ചടങ്ങ് നടക്കുക.

മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും എന്നാണ് വിവരം. മുഖ്യമന്ത്രിയുടെയും മോഹന്‍ലാലിന്റെയും സൗകര്യം നോക്കിയാണ് തീയതിയും സമയവും തീരുമാനിച്ചതെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.

പരിപാടിയുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ പങ്കുവെക്കാൻ സജി ചെറിയാന്‍ ഇന്ന് വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.

ഈ മാസം 23നാണ് മോഹന്‍ലാല്‍ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ഏറ്റുവാങ്ങിയത്. എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയിൽ വെച്ചാണ് നടന് ഈ പരമോന്നത ബഹുമതി കൈമാറിയത്.

ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരമാണ് മോഹൻലാലിന് ലഭിച്ചത്. ആദ്യമായാണ് ഒരു മലയാള നടന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ലഭിക്കുന്നത്.

Summary: The Kerala state government will host a grand honor for Mohanlal, who won the Dadasaheb Phalke Award. The ceremony will take place in Thiruvananthapuram on Saturday.

spot_imgspot_img
spot_imgspot_img

Latest news

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നു

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം...

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ്

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ് അമേരിക്ക–ഇസ്രയേൽ–ഇറാൻ...

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ കൊച്ചി: കഴിഞ്ഞ...

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

Other news

Related Articles

Popular Categories

spot_imgspot_img