web analytics

ചില്ലിക്കാശ് കിട്ടില്ല, ഇൻഷുറൻസുമില്ല; കേരളത്തിലെ കർഷകർ പദ്ധതി ഉപേക്ഷിക്കുന്നു! ഒറ്റവർഷം കൊണ്ട് കൊഴിഞ്ഞുപോയത് 37,000 പേർ

ചില്ലിക്കാശ് കിട്ടില്ല, ഇൻഷുറൻസുമില്ല; കേരളത്തിലെ കർഷകർ പദ്ധതി ഉപേക്ഷിക്കുന്നു! ഒറ്റവർഷം കൊണ്ട് കൊഴിഞ്ഞുപോയത് 37,000 പേർ

തിരുവനന്തപുരം: കൃഷിനാശത്തിന് അനുവദിക്കുന്ന ഇൻഷ്വറൻസ് തുകയിൽ വർഷങ്ങളായി വർധനവ് ഇല്ലാത്തതിനെ തുടർന്ന് കേരളം സംസ്ഥാന വിള ഇൻഷ്വറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്ന കർഷകരുടെ എണ്ണം വൻ തോതിൽ കുറയുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.

2024–25 സാമ്പത്തിക വർഷത്തിൽ 2,07,302 കർഷകർ പദ്ധതിയിൽ ചേർന്നിരുന്നപ്പോൾ 2025–26ൽ ഇത് 1,69,832 ആയി കുറഞ്ഞു. ഇതോടെ ഒറ്റ വർഷത്തിനിടെ 37,740 കർഷകരുടെ കുറവാണ് രേഖപ്പെടുത്തിയത്. മുൻ വർഷങ്ങളിലും സമാനമായ ഇടിവ് ഉണ്ടായിരുന്നുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

സംസ്ഥാനത്ത് ഏകദേശം 20 ലക്ഷം കർഷകരുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ നിലവിൽ അനുവദിക്കുന്ന നഷ്ടപരിഹാര തുക വളരെ കുറവായതിനാൽ കർഷകർ പദ്ധതിയിൽ നിന്ന് പിന്തിരിയുന്ന സ്ഥിതിയാണ്.

നിലവിലെ നഷ്ടപരിഹാര നിരക്ക് പ്രകാരം

മരച്ചീനിക്ക് ഹെക്ടറിന് – 10,000 രൂപ
കറയെടുക്കുന്ന റബ്ബർ മരത്തിന് – 1,000 രൂപ
കുലയില്ലാത്ത വാഴയ്ക്ക് – 150 മുതൽ 50 രൂപ വരെ
എന്നതാണ് അനുവദിക്കുന്നത്.

വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവരും പദ്ധതിയിൽ പങ്കാളികളാകാൻ തയ്യാറാകുന്നില്ല. കർഷകരെ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിൽ കൃഷി ഓഫീസർമാർ ആവശ്യമായ താൽപര്യം കാണിക്കാത്തതും രജിസ്‌ട്രേഷൻ കുറയാനുള്ള മറ്റൊരു കാരണമാണെന്ന് കർഷകർ ആരോപിക്കുന്നു.

കൂടുതൽ വിളകൾ സംസ്ഥാന വിള ഇൻഷ്വറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തുകയും, നഷ്ടപരിഹാര തുക ഗണ്യമായി വർധിപ്പിക്കുകയും ചെയ്ത് പദ്ധതി ആകർഷകമാക്കണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെട്ടു.

സംസ്ഥാന വിള ഇൻഷ്വറൻസ് പദ്ധതി – രജിസ്‌ട്രേഷൻ കണക്ക്
2021–22: 1,27,812
2022–23: 2,39,826
2023–24: 2,27,171
2024–25: 2,07,302
2025–26: 1,69,832

English Summary
Farmer participation in Kerala’s state crop insurance scheme has declined sharply due to the failure to revise compensation amounts for crop losses. Registrations fell from 207,302 in 2024–25 to 169,832 in 2025–26, a drop of 37,740 farmers. Farmers demand higher compensation and inclusion of more crops to make the scheme attractive

kerala-state-crop-insurance-registrations-drop-due-to-low-compensation

Kerala crop insurance, farmer registration decline, agricultural insurance scheme, crop loss compensation, Kerala agriculture, farmers protest, state scheme, Thiruvananthapuram news

spot_imgspot_img
spot_imgspot_img

Latest news

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ...

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന്

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന് തിരുവനന്തപുരം:...

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി തിരുവനന്തപുരം:...

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം തിരുവനന്തപുരം: സംസ്ഥാനത്ത്...

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു കരുനാഗപ്പള്ളി:...

Other news

ബി.ജെ.പി വാക്ക് പാലിച്ചപ്പോൾ… കല്ലൂർക്കാട്ടെ സാലിയുടെ കണ്ണുനിറഞ്ഞ ദിവസം

ബി.ജെ.പി വാക്ക് പാലിച്ചപ്പോൾ… കല്ലൂർക്കാട്ടെ സാലിയുടെ കണ്ണുനിറഞ്ഞ ദിവസം കല്ലൂർക്കാട് പഞ്ചായത്തിലെ കാനംഭാഗം...

ട്രാഫിക് പിഴ പകുതിയാക്കി കുറച്ചു; വാഹന ഉടമകൾക്ക് ആശ്വാസമായി സർക്കാർ തീരുമാനം

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ പോക്കറ്റ് ചോരുന്ന വാഹന ഉടമകൾക്ക് സർക്കാരിന്റെ...

യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം 24 മണിക്കൂറിനുള്ളിൽ; 100 സീറ്റിൽ കുറയില്ലെന്ന് വി.ഡി. സതീശൻ

കൊച്ചി: കേരളം കാത്തിരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിക്കപ്പെട്ടതോടെ രാഷ്ട്രീയ പോരാട്ടം...

കൊടുംചൂടിന് ആശ്വാസം; രണ്ടു ദിവസം ഇടിമിന്നലോടു കൂടിയ മഴ

കൊടുംചൂടിന് ആശ്വാസം; രണ്ടു ദിവസം ഇടിമിന്നലോടു കൂടിയ മഴ തിരുവനന്തപുരം: സംസ്ഥാനത്തെ കൊടുംചൂടിന്...

മീൻപിടിത്തത്തിനിടെ തർക്കം; സംഗീത കോളേജ് വിദ്യാർത്ഥിക്ക് കുത്തേറ്റു

മീൻപിടിത്തത്തിനിടെ തർക്കം; സംഗീത കോളേജ് വിദ്യാർത്ഥിക്ക് കുത്തേറ്റു പാലക്കാട്: മലമ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ...

തത്കാൽ ടിക്കറ്റ് തട്ടിപ്പ് ; 3.03 കോടി യൂസർ ഐഡികൾ നീക്കി റെയിൽവേ

തത്കാൽ ടിക്കറ്റ് തട്ടിപ്പ് ; 3.03 കോടി യൂസർ ഐഡികൾ നീക്കി...

Related Articles

Popular Categories

spot_imgspot_img