കന്യാസ്ത്രീകൾക്കും സാമൂഹ്യസുരക്ഷാപെൻഷൻ; വിലങ്ങുതടി നീക്കാൻ സർക്കാർ
തിരുവനന്തപുരം: മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങൾ, മഠങ്ങൾ, കോൺവെന്റുകൾ, ആശ്രമങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിൽ താമസിക്കുന്ന കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള അർഹരായ സ്ത്രീകൾക്ക് സർക്കാർ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിനായി പ്രത്യേക പദ്ധതിക്ക് സംസ്ഥാന സർക്കാർ അംഗീകാരം നൽകി.
ഇതിലൂടെ നിലവിലുണ്ടായിരുന്ന നിയമപരവും നടപടിക്രമപരവുമായ തടസ്സങ്ങൾ നീക്കം ചെയ്യാനാണ് ലക്ഷ്യം.
അവിവാഹിതരായ 50 വയസ്സിന് മുകളിൽ പ്രായമുള്ളതും ശമ്പളം, പെൻഷൻ, മറ്റ് സർക്കാർ ആനുകൂല്യങ്ങൾ എന്നിവ ലഭിക്കാത്തതുമായ ഈ വിഭാഗം സ്ത്രീകളെ പ്രത്യേക വിഭാഗമായി കണക്കാക്കും.
ഇവർക്ക് 31.03.2001 ലെ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പെൻഷൻ അനുവദിക്കുന്നതിനായി ഇതുവരെ നിർബന്ധമായിരുന്ന വരുമാന സർട്ടിഫിക്കറ്റ്, അവിവാഹിത സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ ഒഴിവാക്കും.
പകരം, പ്രത്യേകമായി തയ്യാറാക്കിയ അപേക്ഷാ ഫോം മുഖേന ആനുകൂല്യങ്ങൾ അനുവദിക്കുന്നതാണ് പുതിയ സംവിധാനം. ഇതിന് മന്ത്രിസഭായോഗം തത്വത്തിൽ അംഗീകാരം നൽകി.
English Summary
The Kerala government has approved a special scheme to ensure social security benefits for eligible women, including nuns, residing in religious institutions such as convents, monasteries, and ashrams. Unmarried women above 50 years of age who do not receive salary, pension, or other government benefits will be treated as a separate category. Mandatory income and unmarried certificates will be waived, and benefits will be granted through a special application form.
kerala-social-security-scheme-nuns-unmarried-women
Kerala Government, Social Security Scheme, Nuns, Religious Institutions, Unmarried Women, Pension, Cabinet Decision









