web analytics

കപ്പൽ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: എംഎസ്‌സി എൽസ 3 ചരക്കുകപ്പൽ കൊച്ചിയിലെ പുറംകടലിൽ മുങ്ങിയ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക ആഘാതം പരിഗണിച്ചാണ് തീരുമാനം.

കപ്പൽ അപകടത്തെ തുടർന്ന് തീരത്തടിഞ്ഞ പ്ലാസ്റ്റിക് തരികൾ പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കാനുള്ള സാധ്യതകൾ മുന്നിൽ കണ്ട് അതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന്‌ സംസ്ഥാന സർക്കാർ ഇന്നലെ അറിയിച്ചിരുന്നു.

പ്ലാസ്റ്റിക് തരികളെ (നർഡിൽ) തീരത്തു നിന്നും ഒഴിവാക്കാൻ സന്നദ്ധ പ്രവർത്തകരെ നിയോഗിച്ചിട്ടുണ്ട്. ഡ്രോൺ സർവേ അടക്കം നടത്തി ഓരോ 100 മീറ്ററിലും സന്നദ്ധ പ്രവർത്തകരെ നിയോഗിച്ച് പ്ലാസ്റ്റിക് തരികൾ നീക്കം ചെയ്യാനാണ് നിലവിലെ ശ്രമം.

പൊലീസ്, അഗ്നിരക്ഷാസേന, മലിനീകരണ നിയന്ത്രണ ബോർഡ് തുടങ്ങിയ വകുപ്പിലെ ഉദ്യോഗസ്ഥരെ ഇതിന്റെ ഏകോപനത്തിനായി നിയോഗിച്ചിട്ടുണ്ട്.

സന്നദ്ധസേനയുടെ സുരക്ഷയ്ക്കും മാർഗ നിർദ്ദേശങ്ങൾ നൽകി. അപകടകരമായ രീതിയിൽ ഒരു നടപടിയും സന്നദ്ധ പ്രവർത്തകർ സ്വീകരിക്കുന്നില്ല എന്ന് സൂപ്പർവൈസർമാർ ഉറപ്പുവരുത്തണം.

പൊതുജനങ്ങളുടെ സുരക്ഷ പരിസ്ഥിതി സംരക്ഷണം, മത്സ്യബന്ധനമേഖലുടെ സംരക്ഷണം എന്നിവ മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾക്കാണ് സർക്കാർ നിലവിൽ മുൻഗണന നൽകുന്നത്.

ചരക്കുകപ്പൽ മുങ്ങി കടലിൽവീണ കണ്ടെയ്‌നറുകളിൽ നാലെണ്ണംകൂടി ഇന്നലെ തലസ്ഥാനജില്ലയിലെ തീരത്തെത്തി. ഇതോടെ കേരള തീരത്തടിഞ്ഞ കണ്ടെയ്‌നറുകളുടെ എണ്ണം 54 ആയി.

തുമ്പ, വിഴിഞ്ഞം, പൂവാർ, കരിങ്കുളം തീരങ്ങളിൽനിന്ന്‌ ഓരോന്ന്‌ വീതം കണ്ടെയ്‌നറുകളാണ്‌ ഇന്നലെ പകൽ ലഭിച്ചത്‌. ഇവ വിഴിഞ്ഞം തുറമുഖത്തേക്ക്‌ മാറ്റാനുള്ള നടപടികൾ ആരംഭിച്ചു. പ്ലാസ്‌റ്റിക്‌ വസ്‌തുക്കൾ ഉണ്ടാക്കാനുള്ള നർഡിലാണ്‌ ഇവയിൽനിന്ന്‌ ലഭിച്ചത്‌.

നർഡിലുകളെന്ന്‌ തെറ്റിദ്ധരിച്ച്‌, വെളുത്ത നിറത്തിലുള്ള മറ്റ്‌ പൊടികൾ കണ്ടാൽ തൊടരരുതെന്ന്‌ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. സംശയമുള്ള വസ്‌തുക്കൾ കണ്ടാൽ ചിത്രം എടുത്ത്‌ സ്ഥലത്തെ പൊലീസിനാ ഫയർഫോഴ്‌സിനോ മലിനീകരണ നിയന്ത്രണബോർഡ്‌ ഉദ്യോഗസ്ഥർക്കോ അയക്കണമെന്നും പറയുന്നു.

യന്ത്രത്തകരാർമൂലമാണ് കപ്പൽ മുങ്ങിയതെന്നാണ് പ്രാഥമിക വിവരമെന്ന്‌ ഡയറക്ടറേറ്റ്‌ ജനറൽ ഓഫ്‌ ഷിപ്പിങ്‌ അറിയിച്ചിരുന്നു. യഥാർഥ കാരണം കണ്ടെത്താൻ അന്വേഷണം തുടങ്ങിയതായി ഡയറക്ടർ ജനറൽ ഓഫ്‌ ഷിപ്പിങ്‌ ശ്യാം ജഗന്നാഥനും ചീഫ്‌ സർവേയറും അഡീഷണൽ ഡയറക്ടർ ജനറലുമായ അജിത്‌കുമാർ സുകുമാരനും വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ബല്ലാസ്റ്റ് ടാങ്കിനുണ്ടായ സാങ്കേതികത്തകരാർമൂലമാണ്‌ കപ്പൽ മുങ്ങിയതെന്നാണ് വിവരം. ആടിയുലഞ്ഞ്‌ (റോളിങ്) ഉണ്ടായേക്കാവുന്ന അപകടങ്ങൾ ഒഴിവാക്കാൻ കപ്പലുകളുടെ അടിത്തട്ടിൽ വെള്ളം സംഭരിക്കുന്ന ടാങ്കുകളാണ് ബല്ലാസ്റ്റ് ടാങ്ക്‌.

ഈ സംവിധാനത്തിലെ വാൽവുകൾ ശരിയായ രീതിയിൽ പ്രവർത്തിച്ചില്ല. ഇതുമൂലം കപ്പലിന്റെ വൈദ്യുതിസംവിധാനം തകരാറിലായി ചരിഞ്ഞു. മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന്‌ തടസ്സവുമായി.

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

സഭാതർക്കം: പള്ളികൾ സർക്കാർ ഏറ്റെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; വിശ്വാസികളുടെ അവകാശം തടയാനാവില്ലെന്ന് കോടതി

സഭാതർക്കം: പള്ളികൾ സർക്കാർ ഏറ്റെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; വിശ്വാസികളുടെ അവകാശം...

പൂക്കൾക്കും തെറാപ്പിക്കും പതിനായിരങ്ങൾ; ‘ജെൻ സി’ ചെലവുകൾ പങ്കുവെച്ച് യുവതി

പൂക്കൾക്കും തെറാപ്പിക്കും പതിനായിരങ്ങൾ; 'ജെൻ സി' ചെലവുകൾ പങ്കുവെച്ച് യുവതി ഇന്ത്യൻ നഗരങ്ങളിൽ...

കോഴിക്കോട് യുഡിഎഫ് കൺവെൻഷനിൽ  രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല

കോഴിക്കോട് യുഡിഎഫ് കൺവെൻഷനിൽ  രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല കോഴിക്കോട്: യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോഴിക്കോട്...

സംവിധായകൻ സനോജ് മോശമായി പെരുമാറി; വെളിപ്പെടുത്തലുമായി താരം മോണാലിസ; നിയമനടപടിക്കൊരുങ്ങുന്നു

സംവിധായകൻ സനോജ് മോശമായി പെരുമാറി; വെളിപ്പെടുത്തലുമായി താരം മോണാലിസ; നിയമനടപടിക്കൊരുങ്ങുന്നു കൊച്ചി: തന്റെ...

റിപ്പോർട്ടർ ടിവിക്ക് കുരുക്ക്; ലൈസൻസ് പരാതിയിൽ 2 മാസത്തിനകം തീരുമാനമെടുക്കാൻ കേന്ദ്രത്തിന് ഹൈക്കോടതി നിർദ്ദേശം

റിപ്പോർട്ടർ ടിവിക്ക് കുരുക്ക്; ലൈസൻസ് പരാതിയിൽ 2 മാസത്തിനകം തീരുമാനമെടുക്കാൻ കേന്ദ്രത്തിന്...

Related Articles

Popular Categories

spot_imgspot_img