ഓൺലൈൻ വലയിൽ കുടുങ്ങി കേരളം
2025 ജനുവരി ഒന്നുമുതൽ ജൂൺ 30 വരെയുള്ള കാലയളവിൽ കേരളത്തിൽ ഓൺലൈൻ തട്ടിപ്പിലൂടെ 351 കോടി രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോർട്ട്. ആകെ 19,927 പരാതികളാണ് പോലീസ് ലഭിച്ചത്.
ഇതിൽ ഏറ്റവും കൂടുതൽ പരാതി ലഭിച്ചത് മലപ്പുറം ജില്ലയിൽ നിന്നാണ് – 2892 എണ്ണം. അതിന് പിന്നാലെ എറണാകുളത്ത് നിന്നാണ് 2268 പരാതികൾ രജിസ്റ്റർ ചെയ്തത്.
വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് പരാതികൾ – 137 എണ്ണം മാത്രം. ഈ കാലയളവിൽ ഏറ്റവുമധികം പണം നഷ്ടപ്പെട്ടത് ഷെയർ തട്ടിപ്പുകൾ വഴിയാണ്.
151 കോടി രൂപ ഈ തരത്തിലുള്ള തട്ടിപ്പുകളിൽ നഷ്ടപ്പെട്ടു. പോലീസ് നൽകിയ കണക്കനുസരിച്ച്, ഇതുവരെ 54.79 കോടി രൂപ തിരികെ പിടിക്കാനാണ് കഴിഞ്ഞത്.
മുന്‍കൂട്ടി ജാഗ്രതാ നിർദേശങ്ങൾ നൽകിയിരുന്നിട്ടും ഡിജിറ്റൽ തട്ടിപ്പുകൾ സംസ്ഥാനത്ത് വേഗത്തിൽ വർധിക്കുന്നതായി പോലീസ് അറിയിച്ചു.
ഓൺലൈൻ തട്ടിപ്പുകൾ ഉയരുന്ന പശ്ചാത്തലത്തിൽ, വലിയതോതിലുള്ള സൈബർ സുരക്ഷ മുൻകരുതലുകൾ അനിവാര്യമാണെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
Summary:
Between January 1 and June 30, 2025, Kerala reported a loss of ₹351 crore due to online scams. A total of 19,927 complaints were received by the police during this period.