ന്യൂഡൽഹി: നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ നമ്പർവണ്ണായി കേരളം. 79 സ്‌കോറോടെയാണ് ഒന്നാംസ്ഥാനം നിലനിർത്തിയത്. നീതി ആയോഗ് സിഇഒ ബിവിആർ സുബ്രഹ്മണ്യമാണ് സൂചിക പുറത്തിറക്കിയത്. കേരളത്തിനൊപ്പം ഉത്തരാഖണ്ഡും ഒന്നാമതുണ്ട്. ബിഹാറാണ് പട്ടികയിൽ ഏറ്റവും പിന്നിൽ. Kerala ranked number one in NITI Aayog’s Sustainable Development Goals Index
സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ കാര്യങ്ങളിലെ വികസന മാനദണ്ഡങ്ങൾ ഉപയോഗിച്ചാണ് പട്ടിക തയ്യാറാക്കുന്നത്. സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും സൂചികയിൽ വിലയിരുത്തും. കേന്ദ്ര ഭരണ പ്രദേശങ്ങളിൽ, ചണ്ഡീഗഢ്, ജമ്മു-കശ്മീർ, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ഡൽഹി എന്നിവയാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്.
78 പോയിന്റുള്ള തമിഴ്‌നാട്, 77 പോയിന്റുള്ള ഗോവയുമാണ് സംസ്ഥാനങ്ങളിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഏറ്റവും പിന്നിൽ നിൽക്കുന്ന ബീഹാറിന് 57 ആണ് സ്‌കോർ. 62 പോയിന്റുള്ള ജാർഖണ്ഡ് തൊട്ടുമുകളിൽ അതിനും മുകളിൽ 63 പോയിന്റുമായി നാഗാലാന്റുമാണ് മോശം സംസ്ഥാനങ്ങൾ. 2023-24 വർഷത്തിൽ ഇന്ത്യയുടെ മൊത്തത്തിലുള്ള സുസ്ഥിര വികസന ലക്ഷ്യം 71 ആയി ഉയർന്നു. 2020 – 21ൽ ഇത് 66 ആയിരുന്നു.