കഴിഞ്ഞ ഒരുമാസത്തോളം വേനൽമഴ ലഭിക്കാതിരുന്ന സംസ്ഥാനത്ത് പരക്കെ ശക്തമായ ലഭിച്ചു തുടങ്ങി. വരും ദിവസങ്ങളിലും മഴ ലഭിക്കുമെന്ന് കാലാവസ്ഥ വിദഗ്ധർ അറിയിച്ചു. കേരളത്തെ രക്ഷിച്ച മഴയ്ക്കു പിന്നിൽ ‘മാഡൻ ജുലിയൻ ഓസിലേഷൻ’ എന്ന ആഗോള കാലാവസ്ഥ പ്രതിഭാസം ആണെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. തിരുവനന്തപുരം സിറ്റിയിൽ 39.3 മി.മീറ്ററും തിരുവനന്തപുരം വിമാനത്താവളത്തിൽ 29.3 മി.മീറ്ററും കൊച്ചിയിൽ 25 മി.മീറ്ററും പാലക്കാട് 13.8 മി.മീറ്ററും മഴ രേഖപ്പെടുത്തി.കോഴിക്കോട്, വയനാട്, മലപ്പുറം, ജില്ലകളിലും നേരിയ തോതിൽ മഴ പെയ്തതോടെ മാസങ്ങളായി കേരളത്തെ ചുട്ടു പൊള്ളിച്ചിരുന്ന ചൂടിന് ചെറിയ ശമനമായി. ചൂട് കൂടിയതോടെ അന്തരീക്ഷ താപനില 40 ഡിഗ്രിക്ക് മുകളിൽ എത്തിയ പാലക്കട്ട് ശനിയാഴ്ച മുതൽ ചൂട് 39 ഡിഗ്രിയിലേക്ക് കുറഞ്ഞു.
പലസ്ഥലങ്ങളിലും വെള്ളക്കെട്ടും കനത്ത ഇടിയും മിന്നലും ഉണ്ടയതോടെ സംസ്ഥാനത്ത് ആദ്യമായി വേനൽ മഴയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിക്കേണ്ട സാഹചര്യവും ഉണ്ടായി. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും, എന്നാൽ, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളിലും ശക്തമായ മഴയ്‌ക്കാണ് കേരളം കാതോർക്കുന്നത്.
Read also:ഒമാനിൽ ബോട്ടപകടം; രണ്ടു മലയാളിക്കുട്ടികൾ മുങ്ങിമരിച്ചു; മരിച്ചത് കോഴിക്കോട് സ്വദേശികൾ