തിരുവനന്തപുരം: ഇത്തവണ സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥർക്കും വീട്ടുകാർക്കൊപ്പം ഓണം ആഘോഷിക്കാം. ഇതുസംബന്ധിച്ച് ഡിജിപി പ്രത്യേക ഉത്തരവിറക്കി. ഡിജിപിയുടെ ഉത്തരവിൽ ഡ്യൂട്ടി ക്രമീകരിക്കാൻ യൂണിറ്റ് മേധാവിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.(Kerala Police to Enjoy Onam with Families, dgp issued special order)
പൊലീസുകാരിൽ ജോലി സമ്മർദം വർധിക്കുന്നതും ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർദ്ധിക്കുന്നതുമടക്കം കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ചർച്ചയായിരുന്നു. വീട്ടിലെ സാധാരണ ചടങ്ങുകളിൽ പോലും പങ്കെടുക്കാൻ പറ്റുന്നില്ലെന്ന പരാതി പൊലീസുകാർക്കിടയിൽ ഉണ്ടായിരിക്കെയാണ് ഡിജിപി പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
തിരുവോണത്തിന് ഇനി നാലു ദിവസമാണ് ശേഷിക്കുന്നത്. വരുംദിവസങ്ങളില്‍ പൊലീസുകാര്‍ക്ക് വീട്ടുകാര്‍ക്കൊപ്പം ഓണം ആഘോഷിക്കാനുള്ള ഡ്യൂട്ടി ക്രമീകരണങ്ങള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നടപ്പിലാക്കാനാണ് നിർദേശം.