സ പോലീസിന്റെ സെ എന്നും ആളുകൾ പുകഴ്ത്താറുണ്ട്. അത്തരമൊരു കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്.
ശബരിമലയില്‍ പതിനെട്ടാം പടിയില്‍ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ കേരളം പോലീസ് തന്നെയാണ് പങ്കിട്ടിരിക്കുന്നത്. Kerala Police shares picture of police officer helping kid in sabarimala
‘ശബരിമല സന്നിധാനത്ത് ദർശനത്തിന് എത്തിയ കുഞ്ഞയ്യപ്പനെ സഹായിക്കുന്ന പോലീസുദ്യോഗസ്ഥർ’ എന്നു കുറിച്ചാണ് തങ്ങളുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ ചിത്രം പങ്കിട്ടത്. ‘സുരക്ഷിതം… ഈ കൈകളില്‍…’ എന്നും ഫോട്ടോയ്ക്ക് താഴെ അടിക്കുറിപ്പുണ്ട്.
പതിനെട്ടാംപടിയിലെ ഫോട്ടോഷൂട്ട് വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ ഫോട്ടോയ്ക്ക് താഴെ കേരള പൊലീസിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് വരുന്നത്. ‘ഞാൻ ചെറുപ്പത്തിൽ പോയപ്പോഴും നല്ലൊരു പൊലീസ് അങ്കിൾ എടുത്ത് ആണ് എന്നെ അയ്യനെ കാണിച്ചു തന്നത്, അല്ലെങ്കിലും ഞങ്ങൾക്കു നിങ്ങൾ സൂപ്പർ ആണ്, ഈ മണ്ഡലകാലത്തെ പോലീസ് സേവനം അഭിനന്ദനം അർഹിക്കുന്നതാണ്’ എന്നിങ്ങനെ നീളുന്നു കമന്‍റുകള്‍.
‘ഇതുപോലെ നൂറുകണക്കിന് സഹായങ്ങൾ ഈ പൊലീസ് ഉദ്യോഗസ്ഥർ ചെയ്യുന്നു. ഒരു ചെറിയ ഫോട്ടോ എടുത്തതിന് നാടുകടത്താൻ നോക്കുകയാണ് ചില മാധ്യമങ്ങളും സംഘപരിവാരും പിന്നെ ചില സർക്കാർ വിരുദ്ധരും. എല്ലാം ആചാരലംഘനങ്ങൾ ആണെങ്കിൽ പിന്നെന്തു പറയാന്‍’ എന്നാണ് ഒരാള്‍ പോസ്റ്റിനു താഴെ കുറിച്ചത്. ഏതായാലും സംഭവത്തെ ആളുകൾ ഏറ്റെടുത്തുകഴിഞ്ഞു.