web analytics

പാകിസ്ഥാന്റെ കൊടുംഭീകരൻ ഷെയ്ക് സജ്ജാദ് ഗുൽ പഠിച്ചത് കൊച്ചിയിൽ

തിരുവനന്തപുരം: പഹൽ‍ഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്നു സംശയിക്കുന്ന പാകിസ്ഥാന്റെ കൊടുംഭീകരൻ, ഭീകര സംഘടനയായ ദി റസിസ്റ്റൻറ് ഫ്രണ്ടിൻറെ (ടിആർഎഫ്) തലവൻ ഷെയ്ക് സജ്ജാദ് ഗുൽ ലാബ് ടെക്നിഷ്യൻ കോഴ്സ് പഠിച്ചത് കൊച്ചിയിൽ.

25 വർഷം മുൻപ് കേരളത്തിൽ എത്തിയ സജ്ജാദ് ഗുൽ ലാബ് ടെക്നിഷ്യൻ കോഴ്സ് പഠിച്ച സ്ഥാപനം ഏതെന്നു അന്വേഷിക്കുകയാണ് പോലീസ്. എൻഐഎ അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ സഹായത്തോടെയാണ് അന്വേഷണം.

കശ്മീർ സ്വദേശിയായ സജ്ജാദ് ആദ്യം ബെംഗളൂരുവിൽ എംബിഎ പൂർത്തിയാക്കിയിരുന്നു. പിന്നീട് കേരളത്തിൽ ലാബ് ടെക്നിഷ്യൻ കോഴ്സ് ചെയ്തുവെന്നാണ് അന്വേഷണ ഏജൻസികൾ പറയുന്നത്.

പ്രാഥമിക വിവരമനുസരിച്ച്, സജ്ജാദ് കൊച്ചിയിലെ ഒരു സ്ഥാപനത്തിൽ പഠനം നടത്തിയെന്നാണ് അന്വേഷണ ഏജൻസികൾ നൽകുന്ന വിവരം. എന്നാൽ, ഈ സ്ഥാപനം കണ്ടെത്താൻ സാധിച്ചിട്ടില്ല. സജ്ജാദിനു കേരളത്തിൽ സഹായം നൽകിയത് ആരൊക്കെയാണെന്നും പഠന കേന്ദ്രമായി കേരളം തിരഞ്ഞെടുക്കാനുള്ള കാരണം എന്താണ് എന്നിവയാണു പ്രധാനമായും കേരള പോലീസ് അന്വേഷിക്കുന്നത്.

കേരളത്തിലെ പഠനശേഷം പിന്നീട് കശ്മീരിൽ തിരിച്ചെത്തിയ ഇയാൾ അവിടെ ലാബ് തുടങ്ങി. ഈ ലാബ് ഭീകര സംഘടനകൾക്ക് സഹായം ചെയ്തിരുന്നു എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഇയാളുടെ പേരിൽ വേറെയും നിരവധി കേസുകൾ പോലീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2002ൽ 5 കിലോ ആർഡിഎക്സുമായി ഡൽഹി പൊലീസിന്റെ പിടിയിലായിരുന്നു. പിന്നീട് 2003ൽ 10 വർഷം തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു.

2017ൽ ജയിൽ മോചിതനായ ശേഷം പാക്കിസ്ഥാനിലെ റാവൽപിണ്ടിയിലേക്കു പോകുകയായിരുന്നു. അവിടെ നിന്നും സൈനിക പരിശീലനം അടക്കം നേടിയതായാണ് റിപ്പോർട്ടുകൾ. 2022 ഏപ്രിലിൽ ആണ് എൻഐഎ ഇയാളെ ഭീകരനായി പ്രഖ്യാപിക്കുകയായിരുന്നു.

എൻഐഎയുടെ അന്വേഷണത്തിൽ പഹൽ​ഗാമിലെ ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതിൽ ഇയാളുടെ പങ്ക് നിർണായകമെന്ന് വിവരം ലഭിച്ചിട്ടുണ്ട്. പാക്കിസ്ഥാനിലെ റാവൽപിണ്ടി കേന്ദ്രീകരിച്ചാണ് ഇയാളുടെ പ്രവർത്തനങ്ങളെന്നാണ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

പഹൽ​ഗാമിലേത് കൂടാതെ നിരവധി ഭീകരാക്രമണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു. നിലവിൽ 50 വയസുള്ള സജ്ജാദ് ഗുല്ലിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് 10 ലക്ഷം രൂപയാണ് ഈനാമായി നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്‌കജ്വരം: വീണ്ടും രണ്ട് മരണം

അമീബിക് മസ്തിഷ്‌കജ്വരം: വീണ്ടും രണ്ട് മരണം തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ വ്യാപനം...

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

Other news

ആനവണ്ടിപ്പണിക്കാർ ഇനി പാട്ടും പാടും; ഗാനമേള ട്രൂപ്പ് ഉടൻ

ആനവണ്ടിപ്പണിക്കാർ ഇനി പാട്ടും പാടും; ഗാനമേള ട്രൂപ്പ് ഉടൻ കെഎസ്ആർടിസിക്ക് ഇത് മാറ്റങ്ങളുടെ...

മനുഷ്യനെ പഞ്ചിങ് ബാഗാക്കി

സംസ്ഥാനത്തെ പോലീസ് അതിക്രമങ്ങൾ സംബന്ധിച്ച് നിയമസഭയിൽ ചർച്ച തുടങ്ങി. അടിയന്തരപ്രമേയം അവതിരിപ്പിച്ച...

ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് അപകടം

ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് അപകടം ആലപ്പുഴ: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ദേശീയപാത അടിപ്പാതയിലേക്ക്...

കാസർകോട് 16 കാരി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത നിലയിൽ; കണ്ടെത്തിയത് കിടപ്പുമുറിയിൽ

കാസർകോട് 16 കാരി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത നിലയിൽ; കണ്ടെത്തിയത് കിടപ്പുമുറിയിൽ കാസർകോട്...

പാലിയേക്കരയിലെ ടോൾ വിലക്ക് തുടരും

പാലിയേക്കരയിലെ ടോൾ വിലക്ക് തുടരും തൃശൂർ: പാലിയേക്കരയിൽ ഏർപ്പെടുത്തിയ ടോൾ വിലക്ക് തുടരുമെന്ന്...

അമീബിക് മസ്തിഷ്‌കജ്വരം: വീണ്ടും രണ്ട് മരണം

അമീബിക് മസ്തിഷ്‌കജ്വരം: വീണ്ടും രണ്ട് മരണം തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ വ്യാപനം...

Related Articles

Popular Categories

spot_imgspot_img