web analytics

ഇപ്പോള്‍ ഓണ്‍ലൈൻ മദ്യവിൽപ്പന പരിഗണനയിലില്ല; അല്ലേലും കുടിയൻമാരെ പറ്റിക്കാൻ എളുപ്പമാണല്ലോ

ഇപ്പോള്‍ ഓണ്‍ലൈൻ മദ്യവിൽപ്പന പരിഗണനയിലില്ല; അല്ലേലും കുടിയൻമാരെ പറ്റിക്കാൻ എളുപ്പമാണല്ലോ

തിരുവനന്തപുരം: ഓണ്‍ലൈൻ മദ്യവിൽപ്പനയ്ക്കായി അനുമതി തേടികൊണ്ട് ബെവ്കോ എംഡി നൽകിയ ശുപാര്‍ശയുമായി ബന്ധപ്പെട്ട ചോദ്യത്തിനോട് മറുപടിയുമായി മന്ത്രി എംബി രാജേഷ്. വരുമാനവര്‍ധനവിന് പല വഴികള്‍ ആലോചിക്കേണ്ടിവരുമെങ്കിലും സംസ്ഥാനത്ത് ഇപ്പോള്‍ ഓണ്‍ലൈൻ മദ്യവിൽപ്പന പരിഗണനയിലില്ലെന്ന് മന്ത്രി പറഞ്ഞു.

മദ്യനയം രൂപീകരിച്ച സമയത്തും ഇത്തരം ചർച്ചകൾ നടന്നിട്ടുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേരളത്തിൽ ഒരു ‘യാഥാസ്ഥിതിക’ മനോഭാവമുണ്ടെന്നും, സമൂഹം തയ്യാറാകാതെ ഒന്നും അടിച്ചേൽപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. ഡിസ്റ്റിലറി അനുമതിയുടെ വിഷയത്തിൽ മുമ്പുണ്ടായ വിവാദങ്ങളെ അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.

അതേസമയം, ബെവ്കോ എം.ഡി സർക്കാരിന് ശുപാർശ സമർപ്പിച്ചതിന് പിന്നാലെ സ്വിഗി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഓൺലൈൻ മദ്യവിൽപ്പനയ്ക്കു താൽപര്യം പ്രകടിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. മൂന്നു വർഷം മുൻപും ബെവ്കോ സമാനമായ അനുമതി ആവശ്യപ്പെട്ടിരുന്നുവെങ്കിലും, അന്ന് സർക്കാർ അനുമതി നൽകിയിരുന്നില്ല.

നിയമപ്രകാരം, മദ്യം വാങ്ങുന്നയാൾ കുറഞ്ഞത് 23 വയസ് പ്രായമുള്ളവരായിരിക്കണം, കൂടാതെ വാങ്ങുന്നതിനുമുമ്പ് പ്രായം തെളിയിക്കുന്ന രേഖ സമർപ്പിക്കണം. ബെവ്കോ ഇതിനായി സ്വന്തമായി ഒരു ആപ്പ് വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. വിൽപ്പന വർധിപ്പിക്കാൻ വീര്യം കുറഞ്ഞ മദ്യവിന്യാസങ്ങളും പുറത്തിറക്കണമെന്നും, ടൂറിസ്റ്റുകളിൽ നിന്ന് ആവശ്യകത ഉയരുന്നതായും ബെവ്കോ അറിയിച്ചു

മദ്യം ഇനി ഓൺലൈനിൽ വഴിയും വാങ്ങാം; വിതരണത്തിന് തയ്യാറായി സ്വിഗ്ഗി

തിരുവനന്തപുരം: ഓൺലൈൻ വഴിയുള്ള മദ്യ വിതരണത്തിന് അനുമതി നല്‍കണമെന്ന് ബിവറേജസ് കോര്‍പ്പറേഷന്റെ ശുപാര്‍ശ.

ആപ്പിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്ക് മദ്യം വീട്ടിലെത്തിക്കാന്‍ ഓണ്‍ലൈന്‍ ഡെലിവറി കമ്പനിയായ സ്വിഗ്ഗി താല്‍പര്യം അറിയിച്ചിട്ടുണ്ട് എന്നാണ് വിവരം.

ഇക്കാര്യം സംബന്ധിച്ച് മൂന്ന് വര്‍ഷമായി ബെവ്‌കോ സര്‍ക്കാരിനു ശുപാര്‍ശ നല്‍കുന്നുണ്ട്. അനുകൂല തീരുമാനം ഉണ്ടായാല്‍ വാതില്‍പ്പടി മദ്യവിതരണം ആരംഭിക്കുമെന്നും ബെവ്‌കോ വ്യക്തമാക്കി.

അതേസമയം 23 വയസ്സ് പൂര്‍ത്തിയായവര്‍ക്കു മാത്രം മദ്യം നല്‍കാനാണ് ശുപാര്‍ശ. തിരിച്ചറിയല്‍ കാര്‍ഡുകള്‍ നോക്കി ഇക്കാര്യം ഉറപ്പാക്കിയതിനു ശേഷമാകും വിതരണം.

ഒരു തവണ മൂന്നു ലിറ്റര്‍ മദ്യം ഓര്‍ഡര്‍ ചെയ്യാം. മദ്യം ഓര്‍ഡര്‍ ചെയ്തു കരിഞ്ചന്തയില്‍ വില്‍ക്കുന്നത് ഒഴിവാക്കാന്‍ മദ്യം വാങ്ങുന്നതിനു പരിധി നിശ്ചയിക്കാനുമാണ് നീക്കം.

കൂടുതല്‍ വിതരണ കമ്പനികള്‍ രംഗത്തെത്തിയാല്‍ ടെന്‍ഡര്‍ വിളിക്കും. മദ്യ വിതരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം വിതരണ കമ്പനിക്കായിരിക്കും എന്നും ബെവ്‌കോ വ്യക്തമാക്കി.

അല്ലേലും കുടിയൻമാർക്ക് ആരുമില്ലലോ…. പ്രതിഷേധവുമായി ഒരു പ്രദേശത്തെ മദ്യപാനികൾ മുഴുവൻ രംഗത്ത്.
പാലക്കാട് കാഞ്ഞിരപ്പുഴയിൽ വിദേശമദ്യശാല തുറക്കണമെന്ന ആവശ്യവുമായി കുടിയന്മാർ രം​ഗത്ത്. മദ്യക്കച്ചവടം അനുവദിക്കില്ലെന്നറിയിച്ച് നാട്ടുകാരുടെ പ്രതിഷേധം തുടരുന്നതിനിടെയാണ് പ്രതിഷേധവുമായി കുടിയന്മാർ എത്തിയത്.

മദ്യം കഴിക്കുന്നവരുടെ ദുരിതം തീർക്കാൻ വിദേശമദ്യശാല തുറക്കണമെന്നാണ് ഇക്കൂട്ടരുടെ ആവശ്യം. കാഞ്ഞിരപ്പുഴയിൽ ഒരു വിദേശമദ്യശാല വേണമെന്നാണ് ആവശ്യം.

കുടിയന്മാരുടെ സൗഹൃദ കൂട്ടായ്മകളിലെ അഭിപ്രായ പ്രകടനമായി മാത്രം ഈ ആവശ്യം ഒതുങ്ങിയിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം മദ്യശാല തുറക്കണമെന്ന ആവശ്യം ഉന്നയിച്ച് മദ്യപാനികൾ പ്രതിഷേധം സംഘടിപ്പിച്ചു.

കാഞ്ഞിരപ്പുഴയിൽ നേരത്തെ പ്രവർത്തിച്ചിരുന്ന മദ്യശാല മെയ് മാസത്തിലാണ് പൂട്ടിയത്. ലീസ് കാലാവധി തീർന്നതോടെയാണ് ഈ മദ്യശാല പൂട്ടിയത്.

തുടർന്ന് പള്ളിക്കുറുപ്പ് സുകുപ്പടിയിൽ തുറക്കാനിരിക്കെ നാട്ടുകാരുടെ ശക്തമായ പ്രതിഷേധം കൊണ്ട് ആ ശ്രമം ഉപേക്ഷിച്ചു. തുടർന്ന് വേപ്പിൻചോട് ചെട്ടിപ്പള്ളിയാലിലേക്ക് മാറ്റാൻ നീക്കം നടത്തി

എന്നാൽ, നാടിൻറെ സമാധാനം തകർക്കുന്ന മദ്യഷാപ്പ് വേണ്ടെന്ന് നാട്ടുകാർ തീരുമാനമെടുത്തതോടെയാണ് മദ്യശാലക്കായി മദ്യപാനികൾ തന്നെ രം​ഗത്തെത്തിയത്.

ഇക്കാര്യം ആവശ്യപ്പെട്ട് പോസ്റ്ററും പതിച്ചിട്ടുണ്ട്. മദ്യഷാപ്പു തുറക്കുക, മദ്യപാനികളുടെ ദുരിതം തീർക്കുക എന്നീ ആവശ്യങ്ങളാണ് പോസ്റ്ററിലുള്ളത്

Kerala Minister M.B. Rajesh says the state has no plans to introduce online liquor sales despite Bevco’s proposal and interest from companies like Swiggy. Current liquor policy to remain unchanged.”

spot_imgspot_img
spot_imgspot_img

Latest news

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക് കൊച്ചിയിലെ...

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ...

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

Other news

“ഷുഗറിന് ഭാരം കുറച്ചതാണ്…”: ഇ.എ. രാജേന്ദ്രന്റെ അവസാന അഭിമുഖം വീണ്ടും വൈറൽ

“ഷുഗറിന് ഭാരം കുറച്ചതാണ്…”: ഇ.എ. രാജേന്ദ്രന്റെ അവസാന അഭിമുഖം വീണ്ടും വൈറൽ ഇ.എ....

ആകാശത്ത് പറക്കുന്ന ക്യാൻവാസ്; എയർ ഇന്ത്യ എക്സ്പ്രസിന്റെ വ്യത്യസ്ത പരീക്ഷണം

ആകാശത്ത് പറക്കുന്ന ക്യാൻവാസ്; എയർ ഇന്ത്യ എക്സ്പ്രസിന്റെ വ്യത്യസ്ത പരീക്ഷണം കൊച്ചി: വിമാനത്തെ...

ആന്ധ്രയിൽ ദാരുണ ബസ് അപകടം: ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് തീപിടിച്ചു; പിഞ്ചുകുഞ്ഞുങ്ങളടക്കം 14 മരണം

ആന്ധ്രയിൽ ബസ് അപകടം: ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് 14 മരണം ആന്ധ്രപ്രദേശിലെ വിജയവാഡയ്ക്ക്...

ഇന്ധനവില കുതിക്കുന്നു! നയാര പെട്രോളിന് ₹5.30 കൂട്ടി; വരാനിരിക്കുന്നത് വിലക്കയറ്റത്തിന്റെ നാളുകളോ?

ഇന്ധനവില കുതിക്കുന്നു! നയാര പെട്രോളിന് ₹5.30 കൂട്ടി; വരാനിരിക്കുന്നത് വിലക്കയറ്റത്തിന്റെ നാളുകളോ? രാജ്യത്ത്...

മരണമുഖത്ത് നിന്ന് ജീവിതത്തിലേക്ക് 17 കിലോമീറ്റർ; ഇറച്ചിക്കച്ചവടക്കാരിൽ നിന്ന് രക്ഷപ്പെട്ട് യജമാനനെ തേടി ആ 7 നായകൾ നടത്തിയ ‘അത്ഭുത യാത്ര’!

മരണമുഖത്ത് നിന്ന് ജീവിതത്തിലേക്ക് 17 കിലോമീറ്റർ; ഇറച്ചിക്കച്ചവടക്കാരിൽ നിന്ന് രക്ഷപ്പെട്ട് യജമാനനെ...

കുരിശുമല തീർഥാടനത്തിന് ഒരുങ്ങി ഹൈറേഞ്ച്; വെള്ളിയാഴ്ച ആയിരങ്ങൾ എഴുകുംവയലിലേക്ക്!

കുരിശുമല തീർഥാടനത്തിന് ഒരുങ്ങി ഹൈറേഞ്ച്; വെള്ളിയാഴ്ച ആയിരങ്ങൾ എഴുകുംവയലിലേക്ക്! കട്ടപ്പന: നോമ്പുകാലത്തോടനുബന്ധിച്ച് ഇടുക്കി...

Related Articles

Popular Categories

spot_imgspot_img