web analytics

7 ജില്ലകളിൽ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കുന്നു; കട്ടപ്പനയിൽ ഒരു ദിവസം മുന്നേ കൊട്ടിക്കലാശം

7 ജില്ലകളിൽ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കുന്നു; കട്ടപ്പനയിൽ ഒരു ദിവസം മുന്നേ കൊട്ടിക്കലാശം

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് മുന്നോടിയായി പരസ്യ പ്രചാരണം ഇന്ന് അവസാനിക്കുന്നു.

ഡിസംബർ 9-ന് വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെല്ലാം പ്രചാരണത്തിന് ഇന്ന് രാത്രി സമാപനം.

വോട്ടെടുപ്പ് നടപടികൾക്ക് ആവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ബന്ധപ്പെട്ട ജില്ലാ കളക്ടർമാർ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറിനെ അറിയിച്ചിട്ടുണ്ട്.

പ്രചാരണത്തിന്റെ അവസാനദിവസമായതിനാൽ രാഷ്ട്രീയ പാർട്ടികളും മുന്നണികളും പരമാവധി ആവേശം ഉയർത്താൻ ശ്രമിക്കുന്നുണ്ട്.

ഇടുക്കിയിലെ കട്ടപ്പനയിൽ മാത്രം വ്യത്യസ്തമായി ഇന്നലെതന്നെ കൊട്ടിക്കലാശം നടന്നു.

ഞായറാഴ്ച പ്രദേശത്തെ കടകൾക്കു അവധി ആയതിനാലാണ് ഒരുദിവസം മുൻപായി സമാപന പ്രദക്ഷിണങ്ങൾ നടത്തിയതെന്ന് അധികൃതർ അറിയിച്ചു.

എൽഡിഎഫും എൻഡിഎയും ഇന്നലെ വൈകുന്നേരം കൊട്ടിക്കലാശം നടത്തി. യുഡിഎഫിന്റെ കൊട്ടിക്കലാശം ഇന്ന് വൈകിട്ട് നടക്കും.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്ന് രാഷ്ട്രീയ പാർട്ടികൾക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി.

പൊതുജനങ്ങൾക്കു തടസ്സം സൃഷ്ടിക്കുന്ന രീതിയിലുള്ള സമാപന റാലികൾ, അതിരുകടന്ന ശബ്ദപ്രയോഗം, വെല്ലുവിളി നിറഞ്ഞ പ്രചാരണം എന്നിവ കർശനമായി നിയന്ത്രിക്കണമെന്ന് ജില്ലാ കളക്ടർമാരോടും പോലീസ് ഉദ്യോഗസ്ഥരോടും നിർദേശം നൽകി.

തെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിൽ വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പും വോട്ടെണ്ണൽ നടക്കുന്ന ഡിസംബർ 13-നും പൂർണ്ണ മദ്യനിരോധനം ഉണ്ടായിരിക്കുമെന്ന് കമ്മീഷൻ അറിയിച്ചു.

പോസ്റ്റൽ ബാലറ്റുമായി ബന്ധപ്പെട്ട അപേക്ഷകൾ സ്വീകരിക്കുന്നതിനായി സംസ്ഥാനത്തെ പോസ്റ്റ് ഓഫീസുകൾ ഇന്ന് വൈകിട്ട് ആറുമണിവരെ തുറന്നു പ്രവർത്തിക്കും.

English Summary

Campaigning for the first phase of Kerala local body elections ends today in seven southern districts where polling will be held on December 9. District collectors have informed the State Election Commission that all arrangements are complete. Political fronts intensified their final push, with Kattappana witnessing early “kottikkalasham” due to a Sunday market holiday. The Election Commission has instructed parties to strictly follow the model code of conduct and avoid noise pollution, traffic blocks, and provocative campaigning. A 48-hour liquor ban ahead of polling and on counting day (Dec 13) will be enforced. Post offices will remain open till 6 PM to accept postal ballot applications.

kerala-local-polls-campaign-ends-first-phase

Kerala Election, Local Body Polls, Campaign Ends, State Election Commission, Kottikkalasham, Kattappana, Liquor Ban, Postal Ballot

spot_imgspot_img
spot_imgspot_img

Latest news

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള...

അവസാന വിസിൽ വരെ ശ്വാസം മുട്ടിച്ചു! കൊച്ചിയിൽ ഇന്ത്യക്ക് 2-1 ത്രില്ലർ ജയം

അവസാന വിസിൽ വരെ ശ്വാസം മുട്ടിച്ചു! കൊച്ചിയിൽ ഇന്ത്യക്ക് 2-1 ത്രില്ലർ...

മിശ്രയുടെ മിന്നൽ, കാമാർഗോയുടെ തിരിച്ചടി! കൊച്ചിയിൽ തീപാറുന്ന പോരാട്ടം

മിശ്രയുടെ മിന്നൽ, കാമാർഗോയുടെ തിരിച്ചടി! കൊച്ചിയിൽ തീപാറുന്ന പോരാട്ടം കൊച്ചിയിലെ ജവഹർലാൽ നെഹ്റു...

കൊച്ചിയിൽ  ഇന്ത്യ – ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ; മീഡിയ ബോക്സിൽ നിന്നും തത്സമയ വിവരങ്ങൾ പങ്കുവെക്കാൻ ന്യൂസ് 4 മീഡിയയും

കൊച്ചിയിൽ  ഇന്ത്യ - ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ പ്രത്യേക ലേഖകൻ കൊച്ചി:...

Other news

രാജ്യത്ത് സെൻസസ് നടപടികൾക്ക് ഇന്ന് തുടക്കം; കേരളത്തിൽ ജൂൺ 16 മുതൽ

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്ന നിർണ്ണായകമായ ജനസംഖ്യാ കണക്കെടുപ്പിന് ഇന്ന്...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

വീണ്ടും ആൾക്കൂട്ടക്കൊല; പെരുമ്പാവൂരിൽ യുവാവിനെ സംഘം ചേർന്ന് തല്ലിക്കൊന്നു, 6 പേർ അറസ്റ്റിൽ

വീണ്ടും ആൾക്കൂട്ടക്കൊല; പെരുമ്പാവൂരിൽ യുവാവിനെ സംഘം ചേർന്ന് തല്ലിക്കൊന്നു, 6 പേർ...

ഇന്ധനവിലയിൽ വൻ കുതിപ്പ്! പ്രീമിയം പെട്രോൾ ലിറ്ററിന് 160 രൂപ; വിമാന ഇന്ധനവില റെക്കോർഡ് ഉയരത്തിൽ

ഇന്ധനവിലയിൽ വൻ കുതിപ്പ്! പ്രീമിയം പെട്രോൾ ലിറ്ററിന് 160 രൂപ; വിമാന...

യുവനടിയുടെ പരാതി: സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ

മലയാള ചലച്ചിത്ര ലോകത്ത് വീണ്ടും ലൈംഗിക അതിക്രമ പരാതിയും അറസ്റ്റും. പ്രമുഖ സംവിധായകൻ...

Related Articles

Popular Categories

spot_imgspot_img