നിയമസഭാ ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു
തിരുവനന്തപുരം: നിയമസഭയിലെ ഓണാഘോഷത്തിനിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. ഡപ്യൂട്ടി ലൈബ്രേറിയന്‍ വി. ജുനൈസ്(46) കുഴഞ്ഞ് വീണ് മരിച്ചത്.
നിയസഭയിലെ ഹാളില്‍ സംഘടിപ്പിച്ച ഓണഘോഷത്തില്‍ വെച്ച് മൂന്ന് മണിയോടെയാണ് ദാരുണ സംഭവം നടന്നത്. കുഴഞ്ഞുവീണ ജുനൈസിനെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വയനാട് ബത്തേരി സ്വദേശി ആണ് ജുനൈസ്. എംഎല്‍എ ആയിരിക്കെ പി.വി അന്‍വറിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.
ഓണസദ്യയിൽ നിന്ന് ഭക്ഷ്യവിഷബാധ
കൊച്ചി: കാലടിയിൽ സ്കൂളിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സ തേടി. കാലടി ചെങ്ങൽ സെന്റ് ജോസഫ് ഗേൾസ് ഹൈസ്കൂളിലാണ് സംഭവം.
ഓണസദ്യയിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. നാൽപതോളം കുട്ടികളെയാണ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയത്.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്കായിരുന്നു സ്‌കൂളില്‍ ഓണോഘോഷം സംഘടിപ്പിച്ചത്. 2300 വിദ്യാര്‍ഥികള്‍ സദ്യ കഴിച്ചിരുന്നു.
എന്നാല്‍ 40ഓളം വിദ്യാര്‍ഥികള്‍ക്ക് അന്ന് വൈകീട്ട് മുതല്‍ പനി, തല വേദന, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങള്‍ അനുഭവപ്പെടുകയായിരുന്നു.
അസ്വസ്ഥകള്‍ അനുഭവപ്പെട്ട മുഴുവന്‍ വിദ്യാര്‍ഥികളും അങ്കമാലി കാലടിയിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി.
അസ്വസ്ഥതകള്‍ ഭേദമായവരെ ഡിസ്ചാര്‍ജ് ചെയ്തു. മറ്റ് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സയിൽ തുടരുകയാണ്.
വിദ്യാർഥികൾ ആരുടെയും അവസ്ഥ ഗുരുതരമല്ല എന്നാണ് വിവരം. ചികിത്സയിലുള്ള വിദ്യാര്‍ഥികള്‍ക്ക് അടുത്ത ദിവസങ്ങളില്‍ ആശുപത്രി വിടാനാകും എന്നാണ് വിവരം. ആരോഗ്യ വകുപ്പ് ആശുപത്രിയില്‍ എത്തി പരിശോധന നടത്തി.
സ്കൂട്ടർ അപകടത്തിൽപ്പെട്ട് അധ്യാപിക മരിച്ചു; അപകടം കോളജിലെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെ
പാലക്കാട്∙ കോളജിലെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ പോകുമ്പോൾ സ്കൂട്ടർ അപകടത്തിൽപ്പെട്ട് അധ്യാപിക മരിച്ചു.
കോയമ്പത്തൂരിലെ സ്വകാര്യ കോളജ് അധ്യാപികയായ പാലക്കാട് ചക്കാന്തറ കൈക്കുത്തുപറമ്പ് സ്വദേശിനി ആൻസി (36) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ 11ന് ദേശീയപാതയിൽ കഞ്ചിക്കോട് റെയിൽവേ സ്റ്റേഷൻ ജംക്‌ഷനു സമീപമാണ് അപകടം.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ ആൻസിയുടെ കൈ വേർപ്പെട്ട നിലയിലായിരുന്നു. ഇടിച്ച വാഹനം കണ്ടെത്താനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.
കോയമ്പത്തൂരിലെ ഒരു സ്വകാര്യ കോളേജിൽ അധ്യാപികയായിരുന്ന ആൻസി, സ്ഥാപനത്തിലെ ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാനായി രാവിലെ സ്കൂട്ടറിൽ പുറപ്പെട്ടതാണ്.
എന്നാൽ, തിങ്കളാഴ്ച രാവിലെ 11 മണിയോടെ പാലക്കാട് ദേശീയപാതയിലെ കഞ്ചിക്കോട് റെയിൽവേ സ്റ്റേഷൻ ജങ്ഷൻ സമീപം എത്തിയപ്പോൾ അപകടം നടന്നു.
Summary: A tragic incident occurred during the Onam celebrations held inside the Kerala Legislative Assembly premises when an employee collapsed and died. V. Junaiz (46), who was serving as the Deputy Librarian in the Assembly.