web analytics

സ്കൂളുകളിൽ ഇനി ‘ചൂരൽ പരേഡ്’; വടിയെടുക്കാൻ ലൈസൻസുമായി അധ്യാപകർ!

സ്കൂളുകളിൽ ഇനി ‘ചൂരൽ പരേഡ്’; വടിയെടുക്കാൻ ലൈസൻസുമായി അധ്യാപകർ!

​കൊച്ചി: കാലങ്ങളായി ക്ലാസ് മുറികളിലെ അലമാരകൾക്കുള്ളിൽ പൊടിപിടിച്ചു കിടന്നിരുന്ന ചൂരൽ വടികൾക്ക് ഇനി നല്ലകാലം. അച്ചടക്കം ഉറപ്പാക്കാൻ അധ്യാപകർ ഒന്ന് ‘പെരുമാറുന്നതിൽ’ തെറ്റില്ലെന്ന ഹൈക്കോടതി വിധി വന്നതോടെ, പഴയ ‘വാധ്യാരും വടിയും’ കോമ്പോ തിരിച്ചുവരവിനൊരുങ്ങുകയാണ്.

 വിഴിഞ്ഞത്തെ അധ്യാപകനെതിരെയുള്ള കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതി ഈ ‘അടിസ്ഥാനപരമായ’ ആശ്വാസം നൽകിയത്.

ഹൈക്കോടതി ഉത്തരവ് വന്നതോടെ കേരളത്തിലെ ചൂരൽ തോട്ടം ഉടമകൾ സന്തോഷത്തിലാണ്. സ്റ്റാഫ് റൂമുകളിൽ ഇനി പുതിയ ഡിസൈനിലുള്ള, ‘കുറ്റമറ്റ’ ചൂരലുകളുടെ പ്രദർശനം നടക്കാൻ സാധ്യതയുണ്ട്.

“ശരിയായ ഉദ്ദേശ്യത്തോടെ” തല്ലുന്നത് കുറ്റമല്ലെന്ന കോടതി നിരീക്ഷണം അധ്യാപകർക്ക് വലിയൊരു ആയുധമായി. ഇനി മുതൽ തല്ലുന്നതിന് മുൻപ് “കുട്ടാ, നിന്നെ നന്നാക്കാനാണ് ഞാൻ തല്ലുന്നത്” എന്ന് ഒരു തവണ കൂടി ഉറക്കെ വിളിച്ചു പറഞ്ഞാൽ മതിയാകും.

​പേടി മാറുന്ന വിദ്യാർത്ഥികൾ: “തല്ലു കിട്ടിയാൽ പണി പാളും” എന്ന് കരുതിയിരുന്ന വിദ്യാർത്ഥികൾ ഇനി മുതൽ കോടതി വിധിയിൽ പറഞ്ഞ ‘ശരിയായ ഉദ്ദേശ്യം’ ഏതാണെന്ന് ഗൂഗിളിൽ സെർച്ച് ചെയ്യുന്ന തിരക്കിലായിരിക്കും.

​ സോഷ്യൽ മീഡിയ പ്രതികരണം:

​”ഞങ്ങളുടെ കാലത്തൊക്കെ മാഷ് തല്ലി ഒടിച്ച വടിക്ക് കണക്കില്ല, എന്നിട്ടും ഞങ്ങൾ നന്നാവാത്തതുകൊണ്ടാണല്ലോ ഈ കോടതി വിധി കേൾക്കേണ്ടി വന്നത്” എന്നാണ് നാട്ടിലെ പഴയ കുസൃതികളുടെ കമന്റ്.

അതേസമയം, ചൂരൽപ്രയോഗം നടത്തുന്നതിനിടെ അധ്യാപകന്റെ ബി.പി കൂടിയാൽ അതിന് ആര് സമാധാനം പറയുമെന്നാണ് ടീച്ചേഴ്സ് യൂണിയന്റെ ആധി.

English Summary

Following a High Court observation that disciplinary physical action by a teacher, if done with a “right intention”, does not automatically amount to a criminal offence, a wave of satire has erupted across Kerala. The ruling, delivered while quashing a case against a teacher in Vizhinjam, has triggered humorous reactions suggesting a symbolic return of the traditional cane culture in schools, sparking debates, memes and social media discussions on discipline, intention and student safety.

kerala-high-court-teacher-discipline-cane-satire-school-choral-parade

Kerala High Court, school discipline, teacher case Kerala, cane punishment satire, Malayalam satire news, Vizhinjam teacher case, education news Kerala, social media reactions, student discipline, school controversy

spot_imgspot_img
spot_imgspot_img

Latest news

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല കണ്ണൂർ: പാചകവാതക...

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

Other news

ഐപിഎൽ പൂരം നാളെ മുതൽ! ഇത്തവണ കളി മാറും, കളം നിറയും!

ഐപിഎൽ പൂരം നാളെ മുതൽ! ഇത്തവണ കളി മാറും, കളം നിറയും! ബെംഗളൂരു:...

ടിവി ചാനൽ റേറ്റിങ്ങിൽ വൻ മാറ്റം: കള്ളക്കളി തടയാൻ കേന്ദ്രത്തിന്റെ പുതിയ നിയമം

ന്യൂഡൽഹി: ടെലിവിഷൻ ചാനലുകൾക്കിടയിലെ റേറ്റിംഗ് യുദ്ധത്തിന് കടിഞ്ഞാണിടാൻ കേന്ദ്ര സർക്കാർ രംഗത്ത്. ...

“എൻഡിഎയുടെ തന്ത്രങ്ങൾ ഇപ്പോൾ പറയില്ല; സർപ്രൈസ് വോട്ടെണ്ണലിന് ശേഷം!”

"എൻഡിഎയുടെ തന്ത്രങ്ങൾ ഇപ്പോൾ പറയില്ല; സർപ്രൈസ് വോട്ടെണ്ണലിന് ശേഷം!" തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനെ...

ഇന്ത്യൻ നിരത്തുകളിൽ ഓടുന്നത് ‘കിളവൻ’ ട്രക്കുകൾ! ചരക്കുഗതാഗതം പ്രതിസന്ധിയിലേക്കോ?

ഇന്ത്യൻ നിരത്തുകളിൽ ഓടുന്നത് 'കിളവൻ' ട്രക്കുകൾ! ചരക്കുഗതാഗതം പ്രതിസന്ധിയിലേക്കോ? മുംബൈ: രാജ്യത്തെ ചരക്കുഗതാഗത...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഹെഡ് കോച്ച്; ആഷ്‌ലി വെസ്റ്റ്‌വുഡ് ചുമതലയേൽക്കും

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഹെഡ് കോച്ച്; ആഷ്‌ലി വെസ്റ്റ്‌വുഡ് ചുമതലയേൽക്കും കേരള ബ്ലാസ്റ്റേഴ്‌സിന്റെ...

Related Articles

Popular Categories

spot_imgspot_img