പാലിയേക്കരയിലെ ടോൾ വിലക്ക് തുടരും
തൃശൂർ: പാലിയേക്കരയിൽ ഏർപ്പെടുത്തിയ ടോൾ വിലക്ക് തുടരുമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ചുള്ള ഹർജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും. അതുവരെ ടോൾ വിലക്ക് സംബന്ധിച്ച ഉത്തരവ് തുടരുമെന്നാണ് കോടതിയുടെ ഉത്തരവ്.
പ്രദേശത്തെ ഗതാഗത പ്രശ്നം, റോഡിന്റെ ശോചനീയസ്ഥ, നിർമാണ പ്രവർത്തികളുടെ പുരോഗതി എന്നിവയെ സംബന്ധിച്ചുള്ള ജില്ലാ കളക്ടറുടെ റിപ്പോർട്ട് ഹൈക്കോടതിയുടെ പരിഗണനയിലാണ്. പരിശോധിച്ച 18 സ്പോട്ടുകളിൽ 13 എണ്ണത്തിലും പുരോഗതിയുണ്ടെന്നാണ് കലക്ടരുടെ റിപ്പോർട്ടിൽ പറയുന്നത്.
ബാക്കിയുള്ള അഞ്ച് സ്പോട്ടുകളിൽ നിർമാണ പ്രവർത്തികൾ തുടരുകയാണെന്നും വൈകാതെ തന്നെ അത് പൂർത്തീകരിക്കുമെന്നും ദേശീയ പാത അതോറിറ്റി കളക്ടറെ അറിയിച്ചു.
എന്നാൽ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന നാല് സ്പോട്ടുകളിൽ നിർമാണ പ്രവർത്തികളിൽ തൃപ്തികരമല്ലെന്നും അത് പൂർത്തിയാക്കിയതിന് ശേഷം മാത്രമേ വിഷയത്തിന്റെ പൂർണതയിലേക്ക് കടക്കുകയുള്ളൂവെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
കൊച്ചി: പാലിയേക്കരയിൽ ടോൾ പിരിവ് പുനരാരംഭിക്കാൻ അനുമതി നൽകണമെന്ന ദേശീയപാതാ അതോറിറ്റിയുടെ ആവശ്യം ഹൈക്കോടതി തള്ളി.
സർവീസ് റോഡിന് വീതി കൂട്ടി ശാശ്വത പരിഹാരം കണ്ടിട്ടില്ലെന്ന് കോടതി നിയോഗിച്ച മൂന്നംഗ സമിതി ഹൈക്കോടതിയെ അറിയിച്ചു.
തുടർന്ന് ടോൾ പിരിവിന് ഏർപ്പെടുത്തിയ നിരോധനം അടുത്തമാസം ഒമ്പതു വരെ ഹൈക്കോടതി നീട്ടി.
സർവീസ് റോഡുകൾ നന്നാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ടോൾ പിരിവിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എൻഎച്ച്എഐ കോടതിയെ സമീപിച്ചത്. ഇതിനായി ഏതാനും ചിത്രങ്ങളും സമർപ്പിച്ചിരുന്നു.
എന്നാൽ റോഡ് നിർമ്മാണം മന്ദഗതിയിലാണ് നടക്കുന്നതെന്നും, സർവീസ് റോഡുകൾ ഇതുവരെയും പൂർണമായും നവീകരിച്ചിട്ടില്ലെന്നും, വാഹനങ്ങൾ വഴിതിരിച്ചു വിടുന്നതുകൊണ്ടാണ് ഗതാഗതക്കുരുക്കിന് നേരിയ ശമനം ഉള്ളതെന്നും കോടതി നിയോഗിച്ച മൂന്നംഗ സമിതി ഹൈക്കോടതിയെ അറിയിച്ചു.
എന്നാൽ ഓണക്കാലത്ത് കൂടുതൽ വാഹനങ്ങൾ എത്തുമ്പോൾ ഗതാഗതക്കുരുക്ക് വീണ്ടും രൂക്ഷമായേക്കുമെന്നും, റോഡുകളുടെ അറ്റകുറ്റപ്പണി പൂർണമായി തീർത്താലേ ടോൾ പരിക്കാൻ അനുവദിക്കാവൂ എന്നും മൂന്നംഗ സമിതി നിർദേശിച്ചു.
ജില്ലാ കലക്ടർ, ജില്ലാ പൊലീസ് മേധാവി, ആർടിഒ എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയാണ് സർവീസ് റോഡിന് വീതി കൂട്ടി ശാശ്വത പരിഹാരം കണ്ടിട്ടില്ലെന്ന റിപ്പോർട്ട് കോടതിയിൽ നൽകിയത്.
സമിതിയുടെ വാദം മുഖവിലക്കെടുത്തുകൊണ്ടാണ് ദേശീയ പാത അതോറിറ്റിയുടെ ആവശ്യം കോടതി നിരാകരിച്ചത്.
ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ടോൾ പിരിവിന് അനുമതി നിഷേധിച്ചത്. ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മൂന്നംഗ സമിതി വീണ്ടും സ്ഥലത്തെത്തി പരിശോധിച്ച് ഒരു റിപ്പോർട്ട് കൂടി സമർപ്പിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടു.
ഇതോടെ ഓണക്കാലത്ത് ടോൾപിരിവ് നടത്താനുള്ള ദേശീയപാതാ അതോറിറ്റിയുടേയും കരാർ കമ്പനിക്കാരുടേയും നീക്കമാണ് പാളിയത്.
Summary: The Kerala High Court has ordered that the ban on toll collection at Paliyekkara will continue. The related petition will be considered on Thursday. Until then, the interim order restricting toll collection remains in effect.









