ശുചിമുറികൾ യാത്രക്കാർക്ക് ഉപയോഗിക്കാമെന്ന് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് പ്രവർത്തിക്കുന്ന പെട്രോള്‍ പമ്പുകളിലെ ശുചിമുറി ഉപയോഗം സംബന്ധിച്ച ഉത്തരവ് വീണ്ടും പുതുക്കി കേരള ഹൈക്കോടതി.
ദേശീയ പാതയ്ക്ക് സമീപത്തെ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പമ്പിന്റെ പ്രവര്‍ത്തന സമയങ്ങളില്‍ മുഴുവൻ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കണമെന്നാണ് കോടതിയുടെ ഉത്തരവ്.
പെട്രോൾ പമ്പ് ഉടമകൾ നൽകിയ അപ്പീലിലാണ് ജസ്റ്റിസ് അമിത് റവാള്‍, ജ. പി വി ബാലകൃഷ്ണന്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ വിധി. 24 മണിക്കൂറും പ്രവർത്തിക്കാത്ത പമ്പുകള്‍ പ്രവൃത്തി സമയങ്ങളിലെല്ലാം ശുചിമുറി സൗകര്യം നല്‍കണം എന്നും കോടതി വ്യക്തമാക്കി.
പൊതുജനങ്ങള്‍ക്ക് ഏത് സമയത്തും ഉപയോഗിക്കാന്‍ കഴിയും വിധത്തില്‍ പമ്പുകളിലെ ശുചിമുറികള്‍ സജ്ജമാക്കണം എന്ന നിലയിലുള്ള സിംഗിള്‍ ബെഞ്ച് വിധിയാണ് പുതുക്കിയത്.
സംസ്ഥാനത്തെ ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഉപഭോക്താവ്, ജീവനക്കാര്‍, ട്രാന്‍സിറ്റ് യാത്രക്കാര്‍ എന്നിവര്‍ക്ക് ടോയ്ലറ്റ് സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ അവസരം ലഭിക്കണം എന്ന് കോടതി പറഞ്ഞു.
റീട്ടെയില്‍ ഔട്ട്ലെറ്റുകളുടെ പ്രവൃത്തി സമയങ്ങളില്‍ ടോയ്ലറ്റ് സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കുകയും, ജലലഭ്യത, ടോയ്ലറ്റ് സൗകര്യങ്ങള്‍ എന്നിവ സൂചിപ്പിക്കുന്ന സൂചന ബോര്‍ഡ് പമ്പുകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യണം.
ദേശീയ പാതയ്ക്ക് പുറത്തുള്ള പമ്പുകളില്‍ ഉപഭോക്താക്കള്‍, ദീർഘദൂര യാത്രക്കാര്‍ എന്നിവര്‍ക്ക് മാത്രം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോയ്ലറ്റ് സൗകര്യങ്ങള്‍ ലഭ്യമാക്കണം.
ഇതേ സൗകര്യങ്ങള്‍ പൊതുജനങ്ങളുടെ ആവശ്യത്തിനായി നല്‍കുന്നതില്‍ അധികാരികളുടെ വിവേചനാധികാരം ഉപയോഗിക്കുന്നതിന് അനുവദിക്കണം എന്നും കോടതി ഉത്തരവിട്ടു.
ആനവണ്ടിയിൽ ഇനി കൊറിയർ സേവനങ്ങളും
കെ.എസ്.ആർ.ടി.സി ഇനി കൊറിയർ സേവനങ്ങളുമായി വീട്ടുപടിക്കൽ. പാഴ്‌സലുകൾ അയയ്ക്കുന്നത് കൂടുതൽ എളുപ്പമായിത്തീരുന്നു. പിക്ക്-അപ്പ്, ഡോർ-ഡെലിവറി കൊറിയര്‍ സേവനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് കെ.എസ്.ആർ.ടി.സി.
ഇതോടെ ഇനി പാഴ്സലുകൾ എടുക്കാനോ അയയ്ക്കാനോ കെ.എസ്.ആര്‍.ടി.സി യുടെ നിയുക്ത കൊറിയർ കൗണ്ടറുകളിലേക്ക് പോകേണ്ടതില്ല.
ആന്ധ്രാപ്രദേശ് ആസ്ഥാനമായുള്ള കമ്പനിക്ക് പുതിയ സേവനങ്ങള്‍ അവതരിപ്പിക്കാന്‍ ആറ് മാസത്തെ സമയപരിധി നൽകിയിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ ഡെലിവറി സേവനങ്ങളാണ് അവതരിപ്പിക്കുക.
കളക്ഷൻ സെന്ററുകളുടെ 10 കിലോമീറ്റർ ചുറ്റളവിൽ ഡെലിവറികൾ നടത്താനാണ് പദ്ധതിയുളളത്. പിക്ക്-അപ്പ് കൊറിയർ സേവനം അടുത്ത ഘട്ടത്തിൽ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
ആദ്യഘട്ടത്തിൽ ഡോർ-ഡെലിവറി
ആന്ധ്രാപ്രദേശ് ആസ്ഥാനമായുള്ള ഒരു സ്വകാര്യ കമ്പനിക്കാണ് പുതിയ സേവനങ്ങൾ അവതരിപ്പിക്കാനുള്ള കരാർ നൽകിയിരിക്കുന്നത്. ഇതിനായി ആറ് മാസത്തെ സമയപരിധി അനുവദിച്ചിട്ടുണ്ട്.
ആദ്യ ഘട്ടത്തിൽ ഡെലിവറി സേവനങ്ങളാണ് ആരംഭിക്കുക. കളക്ഷൻ സെന്ററുകളുടെ 10 കിലോമീറ്റർ പരിധിയിലാണ് ആദ്യ ഘട്ട സേവനം നടപ്പിലാക്കുക. പിക്ക്-അപ്പ് സേവനം അടുത്ത ഘട്ടത്തിൽ നടപ്പാക്കും.
നിലവിലെ സംവിധാനം
നിലവിൽ കെ.എസ്.ആർ.ടി.സി കൊറിയർ സേവനം പ്രയോജനപ്പെടുത്താൻ ഉപഭോക്താക്കൾക്ക് നിർദ്ദിഷ്ട കൗണ്ടറുകളിൽ എത്തി പാർസൽ നിക്ഷേപിക്കണം. പിന്നീട് ലക്ഷ്യസ്ഥാനത്തുള്ള കൗണ്ടറിൽ സ്വീകരിക്കുന്നവർ എത്തി പാർസൽ കൈപ്പറ്റണം.
ഈ സംവിധാനത്തിൽ പൊതുജനങ്ങൾക്ക് ചില പ്രയാസങ്ങൾ ഉണ്ടായിരുന്നതാണ്. പുതിയ പദ്ധതിയിലൂടെ ഉപയോക്താക്കളുടെ വീടുകളിൽ നിന്ന് തന്നെ പാർസൽ ശേഖരിക്കുകയും സ്വീകരിക്കുന്നവരുടെ വീട്ടുപടിക്കൽ എത്തിക്കുകയും ചെയ്യുന്നത് സൗകര്യപ്രദമായ വലിയ മാറ്റമായിരിക്കും.
സംസ്ഥാനത്തും പുറത്തും കൗണ്ടറുകൾ
ഇപ്പോൾ കെ.എസ്.ആർ.ടി.സിക്കു സംസ്ഥാനത്തുടനീളം 46 പാഴ്സൽ കൗണ്ടറുകളാണ് പ്രവർത്തിക്കുന്നത്. പുറം സംസ്ഥാനങ്ങളിൽ തമിഴ്നാട്ടിലെ കോയമ്പത്തൂർ, നാഗർകോവിൽ എന്നിവിടങ്ങളിലാണ് കൗണ്ടറുകൾ പ്രവർത്തിക്കുന്നത്.
ഉടൻ തന്നെ കർണാടകയിലും പുതിയ കൗണ്ടറുകൾ തുടങ്ങാനുള്ള പദ്ധതിയുണ്ട്. അതുവഴി കേരളത്തിൽ നിന്നുള്ള പാർസൽ സേവനം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
Summary: Kerala High Court has once again revised its order regarding public use of toilets at petrol pumps. The court directed that toilets in fuel stations located along national highways must remain accessible to the public throughout the working hours of the pump.