കോട്ടയം: കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാലയുടെ ക്വാളിറ്റി അക്രഡിറ്റേഷൻ സിസ്റ്റം അവാർഡ് കാരിത്താസ് കോളേജ് ഓഫ് നഴ്സിംങ്ങിന്.
കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാലയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മികച്ച ഗുണനിലവാരം ഉള്ളവയ്ക്ക് നൽകുന്ന അംഗീകാരമാണ് ക്വാളിറ്റി അക്രഡിറ്റേഷൻ സിസ്റ്റം അവാർഡ്. എ പ്ലസ് ഗ്രേഡോടുകൂടിയാണ് കാരിത്താസ് കോളേജ് ഓഫ് നഴ്സിംങ്ങ് അവാർഡ് കരസ്ഥമാക്കിയത്.
സർവകലാശാല വൈസ് ചാൻസിലർ ഡോ.മോഹനൻ കുന്നുംമ്മലിൽ നിന്നും പ്രിൻസിപ്പൽ അവാർഡ് ഏറ്റുവാങ്ങി. കാരിത്താസ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ട്വിങ്കിൾ മാത്യു, വൈസ് പ്രിൻസിപ്പൽ പ്രൊഫ. സിസ്റ്റർ ലിസി ജോൺ, ഐ ക്യു എ സി കോഡിനേറ്റർ ആശാ ലിസ് മാണി, ജോയിൻ്റ് ഡയറക്ടർമാർ അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥികൾ രക്ഷകർത്താക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, കാരിത്താസ് ആശുപത്രിയുടെ വിവിധ വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർ, ഇവരുടെ നിസ്വാർഥമായ പ്രവർത്തനങ്ങളാണ് ഈ അംഗീകാരം നേടുവാൻ കാരണം, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ആയിരക്കണക്കിന് വിദ്യാർഥികൾ പഠിച്ചിറങ്ങിയ കാരിത്താസ് നഴ്സിംഗ് കോളേജിന് ഈ ഒരു അഭിമാന നേട്ടം കൈവരിക്കാൻ സാധിച്ചതിൽ ചാരിതാർഥ്യമുണ്ടെന്ന് കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ബിനു കുന്നത്ത് അറിയിച്ചു