web analytics

കരൂർ ദുരന്തം; സഹായം വാഗ്ദാനം ചെയ്ത് കേരളം

കരൂർ ദുരന്തം; സഹായം വാഗ്ദാനം ചെയ്ത് കേരളം

തിരുവനന്തപുരം: കരൂരിൽ ടിവികെ റാലിക്കിടെയുണ്ടായ അപകടത്തിൽ തമിഴ്നാടിന് സഹായം വാഗ്ദാനം ചെയ്ത് കേരളം. തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യത്തെ, ആരോഗ്യമന്ത്രി വീണാ ജോർ‌ജ് ഫോണിൽ വിളിച്ച് സംസാരിച്ചു.

കേരളത്തിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകരുടെ ടീമിനെ ആവശ്യമെങ്കിൽ കരൂരിലേക്ക് അയക്കുന്നതിനായി മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട് എന്ന് അദ്ദേഹത്തെ അറിയിച്ചതായി വീണാ ജോ‍ർജ് പ്രതികരിച്ചു.

ദുരന്തമുഖത്ത് കേരളത്തിന്റെ പിന്തുണ ഉറപ്പു നൽകിയതായും അപകടത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും മന്ത്രി വീണ അറിയിച്ചു.

കരൂർ ദുരനത്തിൽ ആവശ്യമെങ്കിൽ സഹായം വാഗ്ദാനം ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്ത് അയക്കുകയും ചെയ്തിട്ടുണ്ട്.

കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി കത്തിൽ കൂട്ടിച്ചേർത്തു.

അതേസമയം റാലിക്കിടെയുണ്ടായ ദുരന്തത്തെ കുറിച്ച് തമിഴ്നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. തമിഴ്നാട് ഹൈക്കോടതി മുൻ ജഡ്ജി അരുണ ജഗതീശൻ അന്വേഷിക്കും.

അപകടത്തിൽ സ്ഥിതിഗതികൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിലയിരുത്തി. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി അമിത് ഷാ ആശയവിനിമയം നടത്തിയിരുന്നു.

കേന്ദ്രസർക്കാരിന്റെ സഹായം അമിത് ഷാ ഉറപ്പുനൽകുകയും ചെയ്തു. അതേസമയം സംഭവത്തിൽ തമിഴ്നാട് സർക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടിയിട്ടുണ്ട്.

‘എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു’; ദുരന്തത്തില്‍ പ്രതികരിച്ച് വിജയ്

കരൂരില്‍ നടന്ന റാലിക്കിടെയുണ്ടായ ദുരന്തത്തിൽ ടിവികെ അധ്യക്ഷനും നടനുമായ വിജയ് ഹൃദയഭേദകമായ പ്രതികരണവുമായി രംഗത്തെത്തി.

ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോടും ചികിത്സയില്‍ കഴിയുന്നവരോടും സഹതാപം രേഖപ്പെടുത്തിയ അദ്ദേഹം, “എന്റെ ഹൃദയം തകർന്നിരിക്കുന്നു. വാക്കുകൾ കൊണ്ട് വിവരിക്കാനാവാത്ത വേദനയാണ് അനുഭവിക്കുന്നത്,” എന്ന് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

വിജയ്‌യുടെ പ്രതികരണംഎക്‌സ് (മുൻ ട്വിറ്റർ) അക്കൗണ്ടിലൂടെയാണ് വിജയ് തന്റെ ദുഃഖസന്ദേശം പങ്കുവച്ചത്.

“എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു. അസഹനീയമായ വേദനയിലും ദുഃഖത്തിലും ആണ് ഞാന്‍. കരൂരില്‍ ജീവന്‍ നഷ്ടപ്പെട്ട നമ്മുടെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരുടെ കുടുംബങ്ങള്‍ക്ക് എന്റെ അഗാധമായ അനുശോചനവും ദുഃഖവും അറിയിക്കുന്നു.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു,” എന്നാണ് വിജയ് എഴുതിയത്.

ദുരന്തത്തിനുശേഷമുള്ള സ്ഥിതികരൂരിലെ റാലി ദുരന്തത്തിന് പിന്നാലെ വിജയ് ഉടൻ തന്നെ സ്ഥലം വിട്ടു. തുടർന്ന് അദ്ദേഹം ചെന്നൈയിലെ നീലാങ്കരയിലെ വീട്ടിലെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ വിജയ്‌യുടെ വീട്ടിന് സമീപം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനായി അധിക പൊലീസ് സേന വിന്യസിച്ചിട്ടുമുണ്ട്.

വിമര്‍ശനങ്ങള്‍ ഉയരുന്നുഎങ്കിലും, വിജയ്‌ക്കെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയരുകയാണ്. ദുരന്തം നടക്കുമ്പോൾ തന്നെ സ്ഥലത്ത് തുടരേണ്ടിയിരുന്നുവെന്നായിരുന്നു പൊതുവായ അഭിപ്രായം.

“ആളുകൾ മരിച്ചുവീണിട്ടും, വിജയ് എസി മുറിയിലേക്ക് രക്ഷപ്പെടുകയായിരുന്നു” എന്ന് ദുരന്തത്തിൽപ്പെട്ടവരുടെ ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു.ഈ വിമര്‍ശനം സോഷ്യൽ മീഡിയയിലും വ്യാപകമായി ചര്‍ച്ചയായിട്ടുണ്ട്.

വിജയ് പോലൊരു പ്രമുഖ നേതാവ്, സ്വന്തം സാന്നിധ്യത്തിലുണ്ടായ സംഭവത്തിന് ഉടൻ തന്നെ പ്രതികരിക്കാതെ ഒഴിഞ്ഞുപോയത് ഉത്തരവാദിത്തക്കുറവാണെന്ന തരത്തിലാണ് പൊതുചര്‍ച്ച.

Summary: Kerala has offered assistance to Tamil Nadu following the accident during the TVK rally in Karur. Kerala Health Minister Veena George spoke over the phone with Tamil Nadu Health Minister Ma Subramanian.

spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

പാകിസ്താനെതിരായ പരമ്പര റദ്ദാക്കാനാകില്ലെന്ന് ലങ്കൻ ക്രിക്കറ്റ് ബോർഡ്; സുരക്ഷ ഉറപ്പാക്കും, മടങ്ങിയാൽ നടപടി

പാകിസ്താനെതിരായ പരമ്പര റദ്ദാക്കാനാകില്ലെന്ന് ലങ്കൻ ക്രിക്കറ്റ് ബോർഡ്; സുരക്ഷ ഉറപ്പാക്കും ന്യൂഡൽഹി: പാകിസ്താനെതിരായ...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റോക്കറ്റ് പോലെ പാഞ്ഞ് സ്വര്‍ണവില

റോക്കറ്റ് പോലെ പാഞ്ഞ് സ്വര്‍ണവില കൊച്ചി: ഇന്നലെ നേരിയ ഇടിവ് രേഖപ്പെടുത്തിയ...

തന്ത്രിയുടെ അനുമതി തേടി പ്രത്യേക അന്വേഷണ സംഘം

തന്ത്രിയുടെ അനുമതി തേടി പ്രത്യേക അന്വേഷണ സംഘം പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസുമായി...

വിവാഹമോചനം വേണമെന്ന് ഭർത്താവ്

വിവാഹമോചനം വേണമെന്ന് ഭർത്താവ് അഹമ്മദാബാദ്∙ തെരുവ് നായ്ക്കളെ വീട്ടിലേക്ക് കൊണ്ടുവന്നതിനെ തുടർന്ന് വിവാഹബന്ധം...

ഡല്‍ഹിയിൽ ഇന്ന് സിപിഎം പോളിറ്റ് ബ്യൂറോ യോഗം; തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും പിഎം ശ്രീ വിവാദവും ചർച്ചയ്‌ക്ക്

ഡല്‍ഹിയിൽ ഇന്ന് സിപിഎം പോളിറ്റ് ബ്യൂറോ യോഗം; തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും...

Related Articles

Popular Categories

spot_imgspot_img