web analytics

അമ്മ വഴക്കു പറഞ്ഞു, ആ വിഷമത്തില്‍ ഇറങ്ങിപോന്നു, പിന്നൊന്നും അറിയില്ല… കേരളം കാത്തിരുന്ന ആശ്വാസവാർത്തയെത്തി; കാണാതായ പതിമൂന്നുകാരിയെ കണ്ടെത്തി

വിശാഖപട്ടണം: കഴക്കൂട്ടത്തുനിന്ന് ചൊവ്വാഴ്ച രാവിലെ കാണാതായ അസം സ്വദേശിയായ പെൺകുട്ടിയെ കണ്ടെത്തി. വിശാഖപട്ടണത്ത് വെച്ച് ട്രെയിനിൽനിന്നാണ് കണ്ടെത്തിയത്. Kerala has been waiting for the comforting news; Missing 13-year-old girl found

അസം സ്വദേശികളായ അന്‍വര്‍ ഹുസൈൻ-ഫര്‍വീൻ ബീഗം ദമ്പതികളുടെ മകൾ തസ്മീത് തംസമിനെയാണ് (13) 37മണിക്കൂർ നീണ്ട അന്വേഷണത്തിനൊടുവിലാണ് കണ്ടെത്തിയത്.

ചെന്നൈയിൽ ട്രെയിനിറങ്ങിയതായുള്ള സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തിരച്ചിൽ ഉൗർജിതമാക്കിയിരുന്നു. അതിനിടെയാണ് മലയാളികൾ ചേർന്ന് നടത്തിയ തെരച്ചിലിൽ ട്രെയിനിലെ ബർത്തിൽ കിടന്നുറങ്ങുന്ന നിലയിൽ കണ്ടെത്തിയത്. ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലുമടക്കം തിരച്ചിൽ ഊർജിതമാക്കിയിരുന്നു.

തിരുവനന്തപുരത്തുനിന്ന് കന്യാകുമാരിയിലേക്കുള്ള ട്രെയിനിൽ കയറിയ പെൺകുട്ടി നാഗർകോവിൽ സ്റ്റേഷനിൽ ഇറങ്ങിയതായി സി.സി ടി.വി പരിശോധനയിൽ വ്യക്തമായിരുന്നു. 

കുപ്പിയിൽ വെള്ളമെടുത്തശേഷം തിരികെ ട്രെയിനിൽ കയറി. ഇതിന് പിന്നാലെയാണ് ചെന്നൈയിൽനിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചത്. 

ചൈന്നെയിലേക്കും അസമിലേക്കുമുള്ള ട്രെയിനുകൾ നിർത്തുന്ന എല്ലാ സ്റ്റോപ്പുകളിലും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാൻ ബുധനാഴ്ച വൈകീട്ടോടെ പൊലീസ് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടി ചെന്നൈയിൽ ട്രെയിനിറങ്ങിയതായി സ്ഥിരീകരണം ലഭിച്ചത്.

വീട്ടുകാരോട് പിണങ്ങിയാണ് പെൺകുട്ടി വീടുവിട്ടിറങ്ങിയത്. മാതാപിതാക്കൾ ജോലിക്ക് പോയസമയം വീട്ടിൽനിന്ന് പുറത്തുപോയെന്ന് പൊലീസ് പറഞ്ഞു. 

ട്രെയിനിൽ പെൺകുട്ടി യാത്ര ചെയ്യുന്നതിന്‍റെ ഫോട്ടോ പൊലീസിന് ലഭിച്ചത് അന്വേഷണത്തിന് സഹായകമായി. ചൊവ്വാഴ്ച ഉച്ചക്ക് ട്രെയിനിൽ യാത്രചെയ്ത വിദ്യാർഥിനിയാണ് തസ്മീത് കരയുന്നതിൽ സംശയം തോന്നി മൊബൈലിൽ ചിത്രമെടുത്തത്. 

പെൺകുട്ടിയെ കാണാതായ വാർത്ത ബുധനാഴ്ച മാധ്യമങ്ങളിലൂടെ അറിഞ്ഞതോടെ വിദ്യാർഥിനി ഫോട്ടോ പൊലീസിന് കൈമാറി. കഴക്കൂട്ടം ബ്ലോക്ക് ഓഫിസിന് സമീപത്തെ വാടക വീട്ടിലാണ് പെൺകുട്ടിയും കുടുംബവും താമസിക്കുന്നത്. 

ഒരു മാസം മുമ്പാണ് അസമിൽനിന്ന് ഇവര്‍ എത്തിയത്. ആദ്യം ഹോട്ടലിലായിരുന്നു അന്‍വറിന് ജോലി. തുടർന്ന് കഴക്കൂട്ടത്തെ സ്കൂളില്‍ തോട്ടപ്പണിക്കാരനായി പ്രവർത്തിക്കുകയായിരുന്നു. ഭാര്യയും ഇവിടെ സഹായിയായുണ്ട്. ഇവര്‍ക്ക് 19 വയസ്സുള്ള മകനും ഒമ്പതും ആറും വയസ്സുള്ള രണ്ടു പെണ്‍മക്കളുംകൂടിയുണ്ട്.

എന്തിനാണ് നീ വീട് വിട്ട് പോയത്’; കുട്ടിയോട് ഫോണിൽ സംസാരിച്ച് അമ്മ

പെൺകുട്ടിയോട് ഫോണിൽ വിവരങ്ങൾ ആരാഞ്ഞ് കുട്ടിയുടെ അമ്മ. ‘ഭക്ഷണം കഴിച്ചോ. ക്ഷീണമുണ്ടോ. ഇപ്പോൾ എവിടെയാണ്. എന്തിനാണ് നീ വീട് വിട്ട് പോയത്. വഴക്കിട്ട് പോകാൻമാത്രം ഞാൻ നിന്നോട് എന്താണ് പറഞ്ഞത്’ അമ്മ കുട്ടിയോട് ചോദിച്ചു.

അമ്മ തല്ലിയതുകൊണ്ടാണ് പോയതെന്ന് കുട്ടി പറഞ്ഞു. എവിടേക്കാണ് പോയതെന്ന് അറിയില്ല. എങ്ങനെയാണ് പോയതെന്നും തങ്ങൾക്ക് അറിവില്ല.
പൊലീസിനൊപ്പം വരുമെന്ന് കുട്ടി മാതാപിതാക്കളോട് പറഞ്ഞു.

‘അമ്മ വഴക്കു പറഞ്ഞു, ആ വിഷമത്തില്‍ ഇറങ്ങിപോന്നു, പിന്നൊന്നും അറിയില്ല’; കുട്ടിയുടെ ആദ്യ പ്രതികരണം

‘അമ്മ വഴക്കു പറഞ്ഞു, ആ വിഷമത്തില്‍ ഇറങ്ങിപോന്നു, പിന്നൊന്നും അറിയില്ല’ എന്നായിരുന്നു കണ്ടെത്തിയതിന് ശേഷം കുട്ടിയുടെ പ്രതികരണമെന്ന് വിശാഖപട്ടണത്തെ മലയാളി സമാജം നേതാവ് എന്‍എം പിള്ള. താംബരം എക്‌സ്പ്രസ് ട്രെയിനില്‍ കുട്ടി ഉണ്ടാവാം എന്ന സംശയം ചിലര്‍ സൂചിപ്പിച്ചതിനെ തുടര്‍ന്ന് മലയാളി സമാജം പ്രവര്‍ത്തകര്‍ വിശാഖ പട്ടണം സ്റ്റേഷനില്‍ എത്തിയിരുന്നു. നാല് മണിക്കൂറോളം വൈകിയാണ് ട്രെയിനെത്തിയത്. ഓരോ ബോഗികളിലും കയറി പരിശോധിച്ചു. തുടര്‍ന്നാണ് മുന്‍വശത്തെ ബോഗിയില്‍ നിന്ന് ബെര്‍ത്തില്‍ കിടക്കുന്ന തരത്തില്‍ കുട്ടിയെ കണ്ടെത്തിയതെന്ന് എന്‍ എം പിള്ള പറഞ്ഞു.

കുട്ടിയെ കണ്ടെത്തിയത് മലയാളി സമാജം പ്രവര്‍ത്തകര്‍

കുട്ടിയെ കണ്ടെത്തിയത് വിശാഖപട്ടണം മലയാളി സമാജം പ്രവർത്തകർ. ട്രെയിനിലെ ബെർത്തിൽ കിടക്കുകയായിരുന്നു കുട്ടി. സംശയം തോന്നിയ യാത്രക്കാർ സംസാരിക്കാൻ ശ്രമിച്ചെങ്കിലും കുട്ടി പ്രതികരിച്ചില്ല.

spot_imgspot_img
spot_imgspot_img

Latest news

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്…

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്… തിരുവനന്തപുരം: സ്വർണവില...

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള പൊലീസ് 

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള...

അയ്യപ്പനും ശാസ്താവും മുതൽ ഉമൻ ചാണ്ടിയും വി.എസും വരെ; പല പേരിൽ സത്യപ്രതിജ്ഞ, അയോഗ്യത കുരുക്ക് 

അയ്യപ്പനും ശാസ്താവും മുതൽ ഉമൻ ചാണ്ടിയും വി.എസും വരെ; പല പേരിൽ സത്യപ്രതിജ്ഞ,...

Other news

അയ്യപ്പനും ശാസ്താവും മുതൽ ഉമൻ ചാണ്ടിയും വി.എസും വരെ; പല പേരിൽ സത്യപ്രതിജ്ഞ, അയോഗ്യത കുരുക്ക് 

അയ്യപ്പനും ശാസ്താവും മുതൽ ഉമൻ ചാണ്ടിയും വി.എസും വരെ; പല പേരിൽ സത്യപ്രതിജ്ഞ,...

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള പൊലീസ് 

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള...

ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ക്രിസ്മസ് ആഘോഷങ്ങൾ തടസപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ബജറംഗ് ദൾ പ്രവർത്തകർ

ക്രിസ്മസ് ആഘോഷങ്ങൾ തടസപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ബജറംഗ് ദൾ പ്രവർത്തകർ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ...

17 വയസ്സുകാരിയെ രാത്രിമുഴുവൻ കൂട്ടബലാൽസംഗം ചെയ്ത് മൂന്നു യുവാക്കൾ; സംഭവം ഹരിയാനയിൽ: വൻ പ്രതിഷേധം

17 വയസ്സുകാരിയെ രാത്രിമുഴുവൻ കൂട്ടബലാൽസംഗം ചെയ്ത് മൂന്നു യുവാക്കൾ ഗുരുഗ്രാം: ഹരിയാനയിലെ നൂഹ്...

ആർക്കും വേണ്ടാതെ കിടക്കുന്നത് കോടികൾ; പ്രത്യേക ക്യാമ്പ് കോഴിക്കോട്

ആർക്കും വേണ്ടാതെ കിടക്കുന്നത് കോടികൾ; പ്രത്യേക ക്യാമ്പ് കോഴിക്കോട് കോഴിക്കോട്: ജില്ലയിലെ വിവിധ...

Related Articles

Popular Categories

spot_imgspot_img