web analytics

99 വർഷം അല്ല പാട്ടക്കാലാവധി പരമാവധി 12 വർഷം;  കരട് നയം  തയ്യാറാക്കി സർക്കാർ

99 വർഷം അല്ല പാട്ടക്കാലാവധി പരമാവധി 12 വർഷം;  കരട് നയം  തയ്യാറാക്കി സർക്കാർ

തിരുവനന്തപുരം: സർക്കാർ ഭൂമി 99 വർഷത്തേക്ക് വരെ പാട്ടത്തിന് നൽകുന്ന നിലവിലെ സമ്പ്രദായം അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാർ നീക്കം തുടങ്ങി.

 സർക്കാർ ഭൂമിയുടെ പാട്ടക്കാലാവധി പരമാവധി 12 വർഷമായി ചുരുക്കുന്ന കരട് നയം സർക്കാർ തയ്യാറാക്കി. 

ഇത് നിയമമായാൽ, ഇതിനകം പാട്ടത്തിന് നൽകിയ ഭൂമികൾക്കും പുതിയ വ്യവസ്ഥകൾ ബാധകമാകും. എന്നാൽ, രാജഭരണകാലം മുതൽ പാട്ടത്തിന് നൽകിയ വൻകിട തോട്ടങ്ങൾ ഇതിൽ നിന്ന് ഒഴിവാക്കും.

ഗ്രാമപ്രദേശങ്ങളിൽ 1964ലെ ഭൂപതിവ് ചട്ടപ്രകാരംയും നഗരസഭ–കോർപ്പറേഷൻ മേഖലകളിൽ 1995ലെ ചട്ടപ്രകാരംയും സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമികൾക്കാണ് പുതിയ നയം ബാധകമാകുക.

കേരളത്തിൽ ആയിരം കോടി രൂപയിലേറെ പാട്ടക്കുടിശിക പിരിഞ്ഞുകിട്ടാനുണ്ടെന്ന് കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (CAG) നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. 

കുടിശിക വർധിക്കുന്ന സാഹചര്യത്തിൽ സർക്കാർ പലപ്പോഴും ഇളവുകൾ നൽകിയാണ് ഭാഗികമായി തുക പിരിച്ചെടുക്കുന്നത്. 

പാട്ടത്തുക ഭൂമിയുടെ വിപണിവിലയുടെ 0.5 മുതൽ 5 ശതമാനം വരെ ഈടാക്കുന്ന നിലവിലെ രീതിയാണ് കുടിശിക പെരുകാൻ കാരണമെന്ന് സർക്കാർ വിലയിരുത്തുന്നു.

പുതിയ നയത്തിൽ പാട്ടക്കാർ സർക്കാർ/സർക്കാരിതര സ്ഥാപനങ്ങൾ, വരുമാനമുള്ളവർ, വരുമാനമില്ലാത്തവർ എന്നിങ്ങനെ വിഭാഗീകരിക്കും. 

പാട്ടത്തുക നിശ്ചയിക്കുന്നതിൽ ഇതും മാനദണ്ഡമാകും.

ഭൂനികുതിയുടെ 50 മടങ്ങ്

1961ലെ കേരള ലാൻഡ് ടാക്സ് നിയമപ്രകാരം അടിസ്ഥാന പാട്ടനിരക്ക് (BLR) നിലവിലെ ഭൂനികുതിയുടെ 50 മടങ്ങാണ്.

 ഇതുവരെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരേ നിരക്കായിരുന്നു ബാധകമായിരുന്നത്. എന്നാൽ ഇനി ഗ്രാമപഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ മേഖലകളിലെ ഭൂനികുതി വ്യത്യാസത്തിന് അനുസരിച്ച് പാട്ടനിരക്കും വ്യത്യാസപ്പെടും.

കുടിശിക ഒഴിവാക്കാൻ പുതിയ സംവിധാനങ്ങൾ

ഡിജിറ്റൽ പേമെന്റ് സംവിധാനം വഴി പാട്ടത്തുക സമയബന്ധിതമായി പിരിച്ചെടുക്കാം

പാട്ടക്കാലാവധി പുതുക്കലും കുടിശികയും ഉദ്യോഗസ്ഥർക്ക് കൃത്യമായി നിരീക്ഷിക്കാം

റിലീസ് പോർട്ടലിൽ എല്ലാ സർക്കാർ ഭൂമിയുടെ വിവരങ്ങളും ലഭ്യമാകുന്നതിനാൽ ഇലക്ട്രോണിക് ലീസ് രജിസ്റ്റർ നടപ്പാക്കും

പ്രധാന നിർദേശങ്ങൾ

മിനിമം പാട്ടക്കാലാവധി: 1 ദിവസം

പരമാവധി 

പാട്ടക്കാലാവധി: 12 വർഷം

സ്വകാര്യ സ്ഥാപനങ്ങൾക്ക് പരമാവധി 5 വർഷം, അഞ്ചുതവണവരെ പുതുക്കാം

മൂന്ന് മാസത്തെ പാട്ടമാണെങ്കിൽ വാർഷിക പാട്ടത്തുകയുടെ ¼ മുൻകൂർ അടയ്ക്കണം

ഒരു വർഷം വരെയുള്ള പാട്ടത്തിൽ മുഴുവൻ വാർഷിക തുകയും അടയ്ക്കണം

സർക്കാർ, അർദ്ധസർക്കാർ, തദ്ദേശസ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ വ്യക്തികൾ എന്നിവർക്ക് പാട്ടം അനുവദിക്കും

“എല്ലാ ഭൂമിക്കും ഒരേ നിരക്കിലുള്ള പാട്ടത്തുകയാണ് ഇപ്പോൾ. തരംതിരിവ് അടിസ്ഥാനമാക്കി പാട്ടത്തുക നിശ്ചയിക്കാനും കുടിശിക കുന്നുകൂടുന്നത് ഒഴിവാക്കാനുമുള്ള ഭേദഗതികളാണ് കൊണ്ടുവരുന്നത്,

— കെ. രാജൻ, റവന്യൂ മന്ത്രി

English Summary

The Kerala government plans to end the practice of leasing government land for up to 99 years and cap lease periods at a maximum of 12 years. The proposed policy aims to curb mounting lease arrears, revise lease rates based on land tax variations, and introduce digital monitoring systems, while excluding legacy plantation leases from the new rules.

kerala-government-land-lease-policy-12-years

Kerala Government, Land Lease Policy, Revenue Department, Government Land, Lease Reform, Kerala News

spot_imgspot_img
spot_imgspot_img

Latest news

രണ്ടല്ല, കൊന്നത് 19 റഷ്യൻ സ്ത്രീകളെ; താൻ ഒരു സീരിയൽ കില്ലറാണെന്ന് അലക്സി ലിയോനോവ് 

രണ്ടല്ല, കൊന്നത് 19 റഷ്യൻ സ്ത്രീകളെ; താൻ ഒരു സീരിയൽ കില്ലറാണെന്ന്...

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി...

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

Other news

രണ്ടല്ല, കൊന്നത് 19 റഷ്യൻ സ്ത്രീകളെ; താൻ ഒരു സീരിയൽ കില്ലറാണെന്ന് അലക്സി ലിയോനോവ് 

രണ്ടല്ല, കൊന്നത് 19 റഷ്യൻ സ്ത്രീകളെ; താൻ ഒരു സീരിയൽ കില്ലറാണെന്ന്...

മുട്ടം റൈഫിൾ ക്ലബ്ബിൽ നടന്ന 1.34 കോടിരൂപയുടെ ക്രമക്കേട്: പോലീസ് കേസെടുത്തു

മുട്ടം റൈഫിൾ ക്ലബ്ബിൽ നടന്ന 1.34 കോടിരൂപയുടെ ക്രമക്കേട് : പോലീസ്...

കൊല്ലക്കയിൽ ദേവകി അമ്മയ്ക്ക് പത്മശ്രീ; ​ചിത്രകാരൻ കൃഷ്ണനും പുരസ്കാരം

കൊല്ലക്കയിൽ ദേവകി അമ്മയ്ക്ക് പത്മശ്രീ; ​ചിത്രകാരൻ കൃഷ്ണനും പുരസ്കാരം ന്യൂഡൽഹി: ആലപ്പുഴ മുതുകുളം...

മുത്തൂരിൽ ടൂറിസ്റ്റ് ബസും കോൺക്രീറ്റ് മിക്സർ ട്രക്കും കൂട്ടിയിടിച്ച് അപകടം; 30 പേർക്ക് പരിക്ക്

മുത്തൂരിൽ ടൂറിസ്റ്റ് ബസും കോൺക്രീറ്റ് മിക്സർ ട്രക്കും കൂട്ടിയിടിച്ച് അപകടം; 30...

14.9 കോടി പാസ്‌വേഡുകൾ ചോർന്നതായി റിപ്പോർട്ട്; സോഷ്യൽ മീഡിയ മുതൽ ബാങ്കിംഗ് വിവരങ്ങൾ വരെ അപകടത്തിൽ

14.9 കോടി പാസ്‌വേഡുകൾ ചോർന്നതായി റിപ്പോർട്ട്; സോഷ്യൽ മീഡിയ മുതൽ ബാങ്കിംഗ്...

നാട്ടുകാർ പിടികൂടി തൃക്കാക്കര പൊലീസിന് കൈമാറിയ യുവാവ് കസ്റ്റഡിയിലിരിക്കെ മരിച്ചു

നാട്ടുകാർ പിടികൂടി തൃക്കാക്കര പൊലീസിന് കൈമാറിയ യുവാവ് കസ്റ്റഡിയിലിരിക്കെ മരിച്ചു കൊച്ചി: നാട്ടുകാർ...

Related Articles

Popular Categories

spot_imgspot_img