തിരുവനന്തപുരം: കേരളത്തിന്റെ കടലോര മേഖലകളിൽ വേലിയേറ്റ സമയത്തുണ്ടാകുന്ന കടലാക്രമണങ്ങളെ സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ ചരിത്രപരമായ ഉത്തരവിറക്കി.
സാധാരണ നിലയിലുള്ള വേലിയേറ്റ രേഖയും മറികടന്ന് തിരമാലകൾ കരയിലേക്ക് ഇരച്ചുകയറുന്നതിനെ
തുടർന്നുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഇനി മുതൽ ദുരന്തനിവാരണ ഫണ്ടിൽ നിന്നും സഹായം ഉറപ്പാക്കാം.
ചുഴലിക്കാറ്റും കടൽക്ഷോഭവും ഇല്ലാതെ തന്നെ സഹായം ഉറപ്പാക്കുന്ന സർക്കാർ പ്രഖ്യാപനം
മുൻപ് ചുഴലിക്കാറ്റ്, കനത്ത കടൽക്ഷോഭം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകുമ്പോൾ മാത്രമായിരുന്നു നാശനഷ്ടങ്ങൾ സവിശേഷ ദുരന്തമായി പരിഗണിച്ചിരുന്നത്.
എന്നാൽ ശാന്തമായ കാലാവസ്ഥയിലും വേലിയേറ്റ സമയത്ത് കടൽ കരയിലേക്ക് അടിച്ചുകയറി വലിയ നാശനഷ്ടങ്ങൾ സംഭവിക്കാറുണ്ട്.
ഇത്തരം സാഹചര്യങ്ങളെ പ്രകൃതിക്ഷോഭത്തിന്റെ പട്ടികയിൽ പെടുത്തി തുച്ഛമായ സഹായം മാത്രമാണ് നൽകിയിരുന്നത്.
ഈ നിസ്സഹായാവസ്ഥയ്ക്കാണ് പുതിയ ഉത്തരവോടെ പരിഹാരമാകുന്നത്.
ജീവനോപാധികൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും ദുരന്തനിവാരണ ഫണ്ടിൽ നിന്നും പണം
കടലിൽ നിന്ന് കരയിലേക്ക് വെള്ളം ഇരച്ചുകയറി ജീവനും സ്വത്തിനും നാശം സംഭവിച്ചാൽ ഇനി മാനദണ്ഡങ്ങൾ പ്രകാരം സഹായധനം ലഭിക്കും.
പോലീസിനെ തല്ലി പോലീസ്! തിരുവനന്തപുരത്ത് എസ്ഐയെ ഓടയിലെറിഞ്ഞ് സിപിഓയും ഗുണ്ടാസംഘവും;
മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങൾ, വലകൾ തുടങ്ങിയ ജീവനോപാധികൾക്കും തീരദേശത്തെ കൃഷിയിടങ്ങൾക്കും സംഭവിക്കുന്ന നഷ്ടങ്ങൾ ഇതിൽ ഉൾപ്പെടും.
കൂടാതെ, കടലാക്രമണത്തിൽ തകരുന്ന റോഡുകൾ, വൈദ്യുത പോസ്റ്റുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കാനും ദുരന്തനിവാരണ ഫണ്ട് പ്രയോജനപ്പെടുത്താം.
മന്ത്രിസഭയുടെ പ്രത്യേക അനുമതി കാത്തുനിൽക്കാതെ നാലു ലക്ഷം രൂപ സഹായം ലഭ്യമാകും
കടലാക്രമണത്തിൽ വീട് പൂർണ്ണമായും നഷ്ടപ്പെട്ടവർക്ക് നാല് ലക്ഷം രൂപ വരെ സഹായം നൽകാൻ മുമ്പ് മന്ത്രിസഭയുടെ പ്രത്യേക അനുമതി ആവശ്യമായിരുന്നു.
എന്നാൽ വേലിയേറ്റത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചതോടെ, ഇത്തരം കേസുകളിൽ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് തുക അനുവദിക്കുന്നത് കൂടുതൽ വേഗത്തിലാകും.
തീരദേശ ജനതയുടെ വർഷങ്ങളായുള്ള ആവശ്യത്തിനാണ് ഇതോടെ അംഗീകാരമായിരിക്കുന്നത്.
English Summary
The Kerala government has issued an order classifying high tide flooding and sea surges as a “State-Specific Disaster.” This move eliminates previous bureaucratic hurdles where compensation was only easily accessible during cyclones. Now, damages caused by tidal waves breaching the high tide line—affecting houses, livelihoods (like fishing gear), and public infrastructure—will be eligible for financial aid directly from the State Disaster Response Fund (SDRF).









