web analytics

‘തൂക്ക് സഭയ്ക്ക് സാധ്യത’; ബിജെപി നിർണായക ശക്തിയാകുമെന്ന് രാജീവ് ചന്ദ്രശേഖർ

‘തൂക്ക് സഭയ്ക്ക് സാധ്യത’; ബിജെപി നിർണായക ശക്തിയാകുമെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: കേരളത്തിൽ തൂക്ക് സഭ വരാനിടയുണ്ടെന്നും അത്തരത്തിൽ ബിജെപി നിർണായക ശക്തിയായി മാറുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയപ്പോഴായിരുന്നു എൻഡിഎ സ്ഥാനാർത്ഥിയായ അദ്ദേഹത്തിന്റെ പ്രതികരണം.

എൽഡിഎഫ് സ്ഥാനാർത്ഥിയായ വി ശിവൻകുട്ടിക്കെതിരെ പരോക്ഷ വിമർശനവും അദ്ദേഹം ഉന്നയിച്ചു. “സഭയിൽ ബഹളം ഉണ്ടാക്കാനും ബെഞ്ചിൽ കയറാനുമുള്ള രാഷ്ട്രീയത്തിന് വോട്ട് ചെയ്യരുത്” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും ഈ തിരഞ്ഞെടുപ്പിൽ മാറ്റം സംഭവിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. രാവിലെ 9.30 വരെയുള്ള കണക്കനുസരിച്ച് 16.23 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. എറണാകുളത്തെ തൃക്കാക്കര മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 2.71 കോടി വോട്ടർമാരും 883 സ്ഥാനാർത്ഥികളും മത്സരരംഗത്തുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, മോഹൻലാൽ അടക്കമുള്ള പ്രമുഖരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.

വൈകിട്ട് 6 മണിവരെ വോട്ടെടുപ്പ് തുടരും. 2500 പ്രശ്നബാധിത ബൂത്തുകളിൽ പ്രത്യേക ജാഗ്രതയും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

English Summary

BJP leader Rajeev Chandrasekhar said Kerala may witness a hung assembly, with BJP playing a decisive role. Meanwhile, polling is underway across the state with steady voter turnout.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ് വാഷിങ്ടൺ: ഡോണൾഡ് ട്രംപ്...

കേരളം ആരുടെ കൈകളിലേക്ക്? ചരിത്രം തിരുത്തുമോ അതോ ആവർത്തിക്കുമോ? വിധിയെഴുത്തിന്  നാളെ ബൂത്തിലേക്ക്

കേരളം ആരുടെ കൈകളിലേക്ക്? ചരിത്രം തിരുത്തുമോ അതോ ആവർത്തിക്കുമോ? വിധിയെഴുത്തിന്  നാളെ ബൂത്തിലേക്ക് തിരുവനന്തപുരം: വിവാദങ്ങളും...

Other news

നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി പ്രവാസി റിയാദിൽ അന്തരിച്ചു

റിയാദ്: മണലാരണ്യത്തിലെ നീണ്ട അധ്വാനത്തിന് വിരാമമിട്ട്, കുടുംബത്തോടൊപ്പം വിശ്രമജീവിതം നയിക്കാൻ ഒരുങ്ങുന്നതിനിടെ...

കർഷകരുടെ കണ്ണീർ! കോഴിവളർത്തൽ മേഖല തകർച്ചയുടെ വക്കിൽ

കർഷകരുടെ കണ്ണീർ! കോഴിവളർത്തൽ മേഖല തകർച്ചയുടെ വക്കിൽ വടക്കഞ്ചേരി: കടുത്ത വേനലും പാചകവാതക ക്ഷാമവും...

കേരളം പോളിങ് ബൂത്തിലേക്ക്; പോളിങ് ശതമാനം കുതിക്കുന്നു!

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കുന്ന നിർണ്ണായകമായ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്...

വൃത്തിയില്ലാത്ത ടോയ്‌ലറ്റ് ഫോട്ടോ എടുത്താൽ 1000 രൂപ! ‘ക്ലീൻ ടോയ്‌ലറ്റ് ചലഞ്ച്’ പദ്ധതിയുമായി കേന്ദ്രം

വൃത്തിയില്ലാത്ത ടോയ്‌ലറ്റ് ഫോട്ടോ എടുത്താൽ 1000 രൂപ! ‘ക്ലീൻ ടോയ്‌ലറ്റ് ചലഞ്ച്’...

ഇവിഎമ്മിൽ സ്ഥാനാർത്ഥികളുടെ ഫോട്ടോ തെളിയുന്നില്ല; പത്തനംതിട്ടയിൽ പരാതിയുമായി കോൺഗ്രസ്

ഇവിഎമ്മിൽ സ്ഥാനാർത്ഥികളുടെ ഫോട്ടോ തെളിയുന്നില്ല; പത്തനംതിട്ടയിൽ പരാതിയുമായി കോൺഗ്രസ് പത്തനംതിട്ട: കേരളത്തിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ...

ലെബനനിൽ ഇസ്രായേലിന്റെ കൂട്ടക്കുരുതി! മിനിറ്റുകൾക്കുള്ളിൽ ചാരമായത് നൂറോളം കേന്ദ്രങ്ങൾ; മരണം 250 കടന്നു, വിറങ്ങലിച്ച് ലോകം!

ബെയ്‌റൂട്ട്: പശ്ചിമേഷ്യയെ പിടിച്ചുകുലുക്കി ലെബനനിൽ ഇസ്രായേലിന്റെ സംഹാരതാണ്ഡവം. നിമിഷങ്ങൾക്കുള്ളിൽ നൂറോളം കേന്ദ്രങ്ങളിൽ...

Related Articles

Popular Categories

spot_imgspot_img