web analytics

രണ്ടു ക്രിക്കറ്റ് ഗ്രൗണ്ടുകൾ, ഫ്‌ളഡ് ലൈറ്റ്, ക്ലബ് ഹൗസ്, നീന്തൽ കുളം, ബാസ്‌കറ്റ് ബോൾ, ഫുട്‌ബോൾ മൈതാനങ്ങൾ…കെസിഎയും ചാത്തൻകുളങ്ങര ദേവിക്ഷേത്രം ട്രസ്റ്റും ധാരണാപത്രം കൈമാറി

പാലക്കാട്: ചാത്തൻകുളങ്ങര ദേവി ക്ഷേത്രം ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള 21 ഏക്കർ സ്ഥലത്ത് സ്‌പോർട് ഹബ്ബ് നിർമ്മിക്കുന്നതിനായി കേരള ക്രിക്കറ്റ് അസോസിയേഷനും അകത്തേത്തറ ചാത്തൻകുളങ്ങര ദേവി ക്ഷേത്രം ട്രസ്റ്റും ധാരണാപത്രം കൈമാറി. കെ.സി.എ സെക്രട്ടറി വിനോദ് എസ് കുമാറും ക്ഷേത്രം ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഓഫീസർ എം.മണികണ്ഠനും ഒപ്പുവെച്ചു.

മലബാർ ദേവസ്വം ബോർഡും കേരള ക്രിക്കറ്റ് അസോസിയേഷനും സംയുക്തമായി പാലക്കാട് പ്രസ്‌ക്ലബിൽ നടത്തിയ പത്ര സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ ജില്ലകളിലും അത്യാധുനിക നിലവാരത്തോടെയുള്ള സ്‌റ്റേഡിയം നിർമ്മിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പാലക്കാട് പുതിയ പ്രൊജക്ടിന് തുടക്കം കുറിക്കുന്നതെന്ന് കെ.സി.എ പ്രസിഡന്റ് ജയേഷ് ജോർജ്ജ് പറഞ്ഞു.

ക്ഷേത്രം ട്രസ്റ്റിന്റെ ഭൂമി 33 വർഷത്തേക്ക് പാട്ടത്തിനെടുത്താണ് ഹബ്ബ് നിർമ്മിക്കുന്നത്. പാട്ടക്കരാർ ഡിസംബറിൽ ഒപ്പിടുമെന്നും ജനുവരിയിൽ ആദ്യഘട്ട നിർമ്മാണം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

30 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കായിക പദ്ധതിയിൽ രണ്ടു ക്രിക്കറ്റ് ഗ്രൗണ്ടുകൾ, ഫ്‌ളഡ് ലൈറ്റ്, ക്ലബ് ഹൗസ്, നീന്തൽ കുളം, ബാസ്‌കറ്റ് ബോൾ, ഫുട്‌ബോൾ മൈതാനങ്ങൾ, കൂടാതെ മാറ്റ് കായിക ഇനങ്ങൾക്കുള്ള സൗകര്യങ്ങളും ഉണ്ടാകുമെന്ന് കെ.സി.എ
വൈസ് പ്രസിഡന്റ് പി. ചന്ദ്രശേഖരൻ പറഞ്ഞു.

ഗ്രൗണ്ട്,പവലിയൻ, സ്പ്രിംഗ്‌ളർ സിസ്റ്റം എന്നിവ ഉൾപ്പെടുന്ന ആദ്യഘട്ടം നിർമ്മാണം 2026-ൽ പൂർത്തീകരിക്കും. രണ്ടാം ഘട്ടം 2027 ഏപ്രിൽ മാസത്തോടെ പൂർത്തീകരിക്കുകയാണ് ലക്ഷ്യം. പുതിയ പദ്ധതി പാലക്കാട് ജില്ലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും, സ്‌പോർട്‌സ് ഹബ് പൂർത്തിയാകുന്നതോടുകൂടി എല്ലാ കായിക ഇനങ്ങളും ഒരു കുടക്കിഴിൽ വരുന്നത് ജില്ലയിലെ കായിക മേഖലക്ക് വൻ കുതിപ്പ് ഉണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പദ്ധതിയിലൂടെ ക്ഷേത്രത്തിനു 10 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായും പ്രതിവർഷം 21,35000 രൂപ വരുമാനമായും ലഭിക്കുമെന്ന് മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ മുരളി പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി പ്രദേശികവാസികൾക്ക് ജോലിക്ക് മുൻഗണന നൽകാനും വ്യവസ്ഥ ഉണ്ട്.

ഭഗവതി ക്ഷേത്രത്തിന്റെയും അസോസിയേഷന്റെയും പേരിലായിരിക്കും സ്‌പോർട്‌സ് ഹബ് നിർമ്മിക്കുക. 2018-ൽ തുടങ്ങിയ നടപടിക്രമങ്ങൾ കോവിഡ് മൂലം വൈകുകയായിരുന്നു. മദ്രാസ് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് ആക്ട് 1951 പ്രകാരം തുടങ്ങിയ നടപടികൾ മലബാർ ദേവസ്വവും അമ്പലം ട്രസ്റ്റ്റ്റും സെപ്റ്റംബറിൽ തന്നെ പൂർത്തിയാക്കിയിരുന്നുവെന്ന് ദേവസ്വം പ്രസിഡന്റ് പറഞ്ഞു.

പത്രസമ്മേളനത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ്ജ്, വൈസ് പ്രസിഡന്റ് പി. ചന്ദ്രശേഖരൻ, പാലക്കാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻ്റ് ആർ. രാധാകൃഷ്ണൻ ,ജില്ലാ ക്രിക്കറ്റ് അസോ. സെക്രട്ടറി അജിത് കുമാർ, കെ.സി എ മെമ്പർ എ സിയാബുദീൻ, മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ മുരളി,ദേവസ്വം ബോർഡ് മെമ്പർ എ രാമസ്വാമി, ദേവസ്വം ബോർഡ് കമ്മിഷണർ ടി.സി ബിജു,
ചാത്തൻകുളങ്ങര ദേവിക്ഷേത്രം ട്രസ്റ്റ് ബോർഡ് ചെയർമാൻ നന്ദകുമാർ, ക്ഷേത്രം മനേജർ എം. മണികണ്ഠൻ എന്നിവർ പങ്കെടുത്തു.

spot_imgspot_img
spot_imgspot_img

Latest news

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

Other news

ബാഗുമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് അഞ്ചാം ക്ലാസ്സുകാരി

ബാഗുമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് അഞ്ചാം ക്ലാസ്സുകാരി ഭോപ്പാൽ: സ്‌കൂളിലേക്കുള്ള വാൻ എത്തിയില്ലെന്നതിനെ...

സർവർ പണിമുടക്കി; മദ്യ വിതരണം തടസപ്പെട്ടു; ഒറ്റ ദിവസത്തെ നഷ്ടം 50 കോടി

സർവർ പണിമുടക്കി; മദ്യ വിതരണം തടസപ്പെട്ടു; ഒറ്റ ദിവസത്തെ നഷ്ടം 50...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

കാഞ്ഞിരപ്പുഴയെ വിറപ്പിച്ച പുലി കൂട്ടിലായി

കാഞ്ഞിരപ്പുഴയെ വിറപ്പിച്ച പുലി കൂട്ടിലായി പാലക്കാട്: കാഞ്ഞിരപ്പുഴ പിച്ചളമുണ്ട വാക്കോടൻ പ്രദേശത്ത് സ്വകാര്യ...

Related Articles

Popular Categories

spot_imgspot_img