web analytics

മുന്നണി മാറ്റചർച്ചകൾ ഗുണമായി; വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ലക്ഷ്യമിട്ട് കേരള കോൺ​ഗ്രസ് എം

കോട്ടയം: ഇപ്പോഴത്തെ സാഹചര്യത്തിൽ മുന്നണിമാറ്റം പ്രസക്തമല്ലെന്ന നിലപാടിലാണ് കേരള കോൺ​ഗ്രസ് എം. പക്ഷെ, മുന്നണി മാറ്റം സംബന്ധിച്ച ചർച്ചകൾ പാർട്ടിക്ക് ​ഗുണകരമാക്കി മാറ്റാനുള്ള തന്ത്രങ്ങളാണ് പാർട്ടി നേതൃത്വം ആവിഷ്കരിക്കുന്നത്.

ഇതിന്റെ ഭാ​ഗമായി ഇനി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാനാണ് പാർട്ടി തീരുമാനം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും കൂടുതൽ സീറ്റുകളെന്ന അവകാശവാദം പാർട്ടി ഉയർത്തുന്നുണ്ട്.

ഇടതു മുന്നണിക്ക് ഭരണത്തുടർച്ച ലഭിച്ചത് തങ്ങൾ യുഡിഎഫ് വിട്ട് എൽഡിഎഫിലേക്ക് വന്നതിനാലാണെന്ന അവകാശവാദവും പാർട്ടി ഉയർത്തിയേക്കും.

പടിപടിയായി ഇടതു മുന്നണിയിലെ രണ്ടാം കക്ഷിയാകുക എന്നതാണ് കേരള കോൺ​ഗ്രസ് എം നേതൃത്വം ഇപ്പോൾ ലക്ഷ്യമിടുന്നത്.

കോട്ടയത്തും പരിസര പ്രദേശത്തും സ്വാധീനമുള്ള പാർട്ടി എന്നതിനപ്പുറം സംസ്ഥാനമൊട്ടാകെ സ്വാധീനമുള്ള പാർട്ടി എന്ന നിലയിൽ കേരള കോൺ​ഗ്രസിന്റെ പ്രതിച്ഛായ മാറ്റിയെടുക്കാനാണ് കേരള കോൺ​ഗ്രസിൻ്റെ ശ്രമം.

നിലവിൽ പാർട്ടി മത്സരിക്കുന്ന സീറ്റുകൾക്ക് പുറമേ വിജയസാധ്യതയുള്ള കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാനാണ് കേരള കോൺ​ഗ്രസിന്റെ തീരുമാനം.

അടുത്ത തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് എം അർഹതപ്പെട്ട കൂടുതൽ സീറ്റുകൾ ഇടതുമുന്നണിയിൽ ആവശ്യപ്പെടുമെന്ന് പാർട്ടി ചെയർമാൻ ജോസ് കെ മാണി വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ അർഹതപ്പെട്ട സീറ്റുകൾ കിട്ടാതെ പോയെന്നും ജോസ് കെ മാണി പറയുന്നു.

അന്ന് വളരെ വേഗത്തിലാണ് ചർച്ച നടന്നത്. അതുകൊണ്ടു മാത്രമാണ് കൂടുതൽ സീറ്റ് കിട്ടാതിരുന്നത്.

വരുന്ന തെരഞ്ഞെടുപ്പിൽ പാർട്ടി അർഹതപ്പെട്ട കൂടുതൽ സീറ്റ് ആവശ്യപ്പെടും. സാധാരണക്കാരുടെ പ്രശ്നങ്ങളെ കുറിച്ച് പഠനം നടത്താൻ കമ്മിറ്റിയേ വെക്കും. തീരദേശ, മലയോര, കാർഷിക മേഖലകളിലെ പ്രശ്നങ്ങൾ പഠിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.

English Summary :

With an aim to secure more seats in the upcoming Assembly elections, Kerala Congress (M) steps up its efforts.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

Other news

ആലുവയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് ക്രൂരമർദ്ദനം; ഹെൽമെറ്റ് കൊണ്ടുള്ള ആക്രമണത്തിൽ കണ്ണിന് ഗുരുതര പരിക്ക്

ആലുവയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് ക്രൂരമർദ്ദനം; ഹെൽമെറ്റ് കൊണ്ടുള്ള ആക്രമണത്തിൽ കണ്ണിന് ഗുരുതര...

ഈ 6 രാശിക്കാർക്ക് സൂപ്പർ ദിനം… മറ്റുള്ളവർ ജാഗ്രത പാലിക്കൂ!

ഈ 6 രാശിക്കാർക്ക് സൂപ്പർ ദിനം… മറ്റുള്ളവർ ജാഗ്രത പാലിക്കൂ! ഇന്ന് ചിലർക്കു...

രാജരാജേശ്വര ക്ഷേത്രത്തിന് 15 കോടി സംഭാവന; അനന്ത് അംബാനിയെ ആകർഷിച്ചത് എന്ത്?

രാജരാജേശ്വര ക്ഷേത്രത്തിന് 15 കോടി സംഭാവന; അനന്ത് അംബാനിയെ ആകർഷിച്ചത് എന്ത്? തളിപ്പറമ്പ്:...

യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാര്? കോൺഗ്രസിൽ തർക്കം മുറുകുന്നു

യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാര്? കോൺഗ്രസിൽ തർക്കം മുറുകുന്നു തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം...

6 മിനിറ്റ് ‘ബ്ലാക്ക് ഔട്ട്’, തീഗോളം പോലെ ഭൂമിയിലേക്ക്… നാസ മുൾമുനയിൽ നിന്ന നിമിഷങ്ങൾ

6 മിനിറ്റ് ‘ബ്ലാക്ക് ഔട്ട്’, തീഗോളം പോലെ ഭൂമിയിലേക്ക്… നാസ മുൾമുനയിൽ...

Related Articles

Popular Categories

spot_imgspot_img