News4media TOP NEWS
വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു കളിക്കുന്നതിനിടെ തെരുവുനായയെ കണ്ട് ഭയന്നോടി; കിണറ്റിൽ വീണ ഒൻപതു വയസ്സുകാരന് ദാരുണാന്ത്യം മകരവിളക്ക് മഹോത്സവം; ശബരിമലയിൽ വെര്‍ച്വല്‍ ക്യൂവിന് നിയന്ത്രണം, സ്പോട്ട് ബുക്കിംഗ് 5000 പേർക്ക് സഞ്ചാരികളെ സ്വാഗതം ചെയ്ത് അഗസ്ത്യാർകൂടം; ട്രക്കിങിനുള്ള ഓൺലൈൻ ബുക്കിങ് നാളെ മുതൽ

പിന്നിലുണ്ട് ചില പി.ആർ അജണ്ടകൾ… നേതൃസ്ഥാനത്തെ ചൊല്ലിയുള്ള കലഹം മറക്കാൻ…യു.ഡി.എഫിന്റെ നട്ടെല്ല് ആരായിരുന്നു…ജോസ് കെ. മാണി പറയുന്നു

പിന്നിലുണ്ട് ചില പി.ആർ അജണ്ടകൾ… നേതൃസ്ഥാനത്തെ ചൊല്ലിയുള്ള കലഹം മറക്കാൻ…യു.ഡി.എഫിന്റെ നട്ടെല്ല് ആരായിരുന്നു…ജോസ് കെ. മാണി പറയുന്നു
January 6, 2025

കോട്ടയം: യു.ഡി.എഫിലേക്ക് തിരികെ പോകുമെന്ന വാർത്തകൾ തള്ളി കേരള കോൺഗ്രസ്(എം)ചെയർമാൻ ജോസ് കെ. മാണി എം.പി. യു.ഡി.എഫ് രാഷ്ട്രീയം കലങ്ങിമറിയുമ്പോൾ ഇതിൽ നിന്നു ശ്രദ്ധ തിരിക്കാൻ കേരള കോൺഗ്രസി (എം)നെ ചൊല്ലി സൃഷ്ടിക്കുന്ന അനാവശ്യ വാർത്തകളാണിതെന്ന് ജോസ് കെ. മാണി പറഞ്ഞു.

യു.ഡി.എഫിന്റെ നേതൃസ്ഥാനത്തെ ചൊല്ലിയുള്ള കലഹം നടന്നുകൊണ്ടിരിക്കുകയാണ്. കേരള കോൺഗ്രസിന്റെ അജണ്ട നിശ്ചയിക്കാൻ മറ്റാർക്കും അപേക്ഷ നൽകിയിട്ടില്ല. അതിനായി ആരും വരേണ്ട. കേരള കോൺഗ്രസ് (എം) ഇടതു പക്ഷത്തിനൊപ്പമാണ്. ഇടതുപക്ഷത്തിന്റെ അഭിഭാജ്യ ഘടകമാണ് കേരള കോൺഗ്രസ് (എം). അതിനെ ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുമെന്നും പാർട്ടി ചെയർമാൻ ജോസ് കെ. മാണി കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇത്തരം ആരോപണങ്ങൾക്ക് പിന്നിൽ ചില പി.ആർ അജണ്ടകൾ കണ്ടേക്കാമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫിന് ഒപ്പം വരണമെന്ന് പറഞ്ഞ് ആരും സമീപിച്ചിട്ടില്ല. അങ്ങനെയൊരു അപേക്ഷ ആർക്കും കൊടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് (എം) ഇടതുപക്ഷത്തിനൊപ്പം ചേർന്നതിന്റെ കൂടി ഫലമാണ് തുടർ ഭരണം. യു.ഡി.എഫിന്റെ നട്ടെല്ല് കെ.എം മാണി നേതൃത്വം നൽകിയ കേരള കോൺഗ്രസ് (എം) ന്റെ പിന്തുടർച്ച അവകാശികളായിരുന്നുവെന്ന് അവർക്ക് ഇതിനോടകം തന്നെ വ്യക്തമായിട്ടുണ്ടെന്നും ജോസ് കെ.മാണി പറഞ്ഞു.

Related Articles
News4media
  • International
  • News
  • Top News

വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

News4media
  • Kerala
  • News
  • Top News

കളിക്കുന്നതിനിടെ തെരുവുനായയെ കണ്ട് ഭയന്നോടി; കിണറ്റിൽ വീണ ഒൻപതു വയസ്സുകാരന് ദാരുണാന്ത്യം

News4media
  • Kerala
  • News
  • Top News

മകരവിളക്ക് മഹോത്സവം; ശബരിമലയിൽ വെര്‍ച്വല്‍ ക്യൂവിന് നിയന്ത്രണം, സ്പോട്ട് ബുക്കിംഗ് 5000 പേർക്ക്

News4media
  • Kerala
  • News
  • Top News

സഞ്ചാരികളെ സ്വാഗതം ചെയ്ത് അഗസ്ത്യാർകൂടം; ട്രക്കിങിനുള്ള ഓൺലൈൻ ബുക്കിങ് നാളെ മുതൽ

News4media
  • Kerala
  • News

കേരള കോൺഗ്രസ് (എം) ഇടതു മുന്നണി വിടുമോ? ജോസ് കെ മാണി പറയുന്നത്

© Copyright News4media 2024. Designed and Developed by Horizon Digital