web analytics

കേരള കോണ്‍ഗ്രസ് എം മുന്നണി മാറ്റം; നിലപാട് വ്യക്തമാക്കി മന്ത്രി റോഷി അഗസ്റ്റിൻ

കേരള കോണ്‍ഗ്രസ് എം മുന്നണി മാറ്റം; നിലപാട് വ്യക്തമാക്കി മന്ത്രി റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി മാറ്റം സംബന്ധിച്ച അഭ്യൂഹങ്ങൾ മന്ത്രി റോഷി അഗസ്റ്റിൻ ശക്തമായി നിഷേധിച്ചു.

പാർട്ടി ഇടതുമുന്നണിയുടെ ഭാഗമാണെന്നും സർക്കാരിനൊപ്പം തന്നെ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

മുന്നണി മാറ്റം സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടിയായി രോഷാകുലമായ പ്രതികരണവുമായാണ് റോഷി അഗസ്റ്റിൻ മാധ്യമങ്ങളെ അഭിമുഖീകരിച്ചത്.

മുന്നണി മാറ്റത്തെക്കുറിച്ച് യാതൊരു ചർച്ചകളും നടക്കുന്നതായി അറിയില്ലെന്നും കേരള കോൺഗ്രസിനെ കുറിച്ച് ഇത്തരത്തിലുള്ള വാർത്തകൾ എക്കാലത്തും ഉയരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സഭാ നേതൃത്വമോ മറ്റ് മതനേതൃത്വങ്ങളോ രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെട്ടിട്ടില്ല.

സംസ്ഥാന സർക്കാരിന്റെ കേന്ദ്ര സർക്കാർ വിരുദ്ധ സമരത്തിൽ പങ്കെടുക്കാൻ കഴിയാത്തതിന്റെ കാരണങ്ങൾ ജോസ് കെ മാണി തന്നെ വിശദീകരിച്ചതാണെന്നും, എംഎൽഎമാർ ഉൾപ്പെടെ പലരും സമരത്തിൽ പങ്കെടുത്തതായും മന്ത്രി ചൂണ്ടിക്കാട്ടി.

കേരള കോൺഗ്രസ് എമ്മിൽ മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് യാതൊരു ആശയക്കുഴപ്പങ്ങളുമില്ല. രണ്ടാഴ്ച മുൻപ് തന്നെ പാർട്ടി ചെയർമാൻ ജോസ് കെ മാണി നിലപാട് വ്യക്തമാക്കിയിരുന്നു.

ഇതുസംബന്ധിച്ച വാർത്തകൾ എല്ലാം അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങളാണെന്നും, വിശ്വാസ്യതയും ധാർമികതയും ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണ് കേരള കോൺഗ്രസ് എമ്മെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.

‘തുടരും’ എന്ന കുറിപ്പോടെ താൻ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇടതുപക്ഷ മുന്നണിയുടെയും സർക്കാരിന്റെയും ഭാഗമായി കേരള കോൺഗ്രസ് എം മുന്നോട്ടുപോകുമെന്നും ഇടതുഭരണം തുടരുമെന്നതിൽ യാതൊരു സംശയവുമില്ലെന്നും മന്ത്രി ആവർത്തിച്ചു.

മുന്നണി മാറ്റ അഭ്യൂഹങ്ങളെ നേരത്തെ തന്നെ ജോസ് കെ മാണിയും നിഷേധിച്ചിരുന്നു.

അതേസമയം, മുന്നണി മാറ്റം സംബന്ധിച്ച് പാർട്ടിക്കുള്ളിൽ ഭിന്നതയുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

ജോസ് കെ മാണിയും രണ്ട് എംഎൽഎമാരും മുന്നണി മാറ്റത്തിന് അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ടെന്ന വിവരങ്ങളാണ് ലഭിക്കുന്നത്.

മറുവശത്ത്, റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ എംഎൽഎയും എൽഡിഎഫിൽ തന്നെ തുടരണമെന്ന നിലപാടിലാണ്.

മുഖ്യമന്ത്രിയോടും മറ്റ് മന്ത്രിമാരോടും ഒപ്പമുള്ള ചിത്രം ‘തുടരും’ എന്ന കുറിപ്പോടെ റോഷി അഗസ്റ്റിനും പ്രമോദ് നാരായണനും ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു.

കേരള കോൺഗ്രസിനെ യുഡിഎഫിലേക്ക് കൊണ്ടുവരാൻ ഹൈക്കമാൻഡ് അനുകൂല നിലപാട് സ്വീകരിച്ചെന്ന വിവരങ്ങളും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്.

ഈ പശ്ചാത്തലത്തിൽ 16ന് ചേരുന്ന കേരള കോൺഗ്രസ് എമ്മിന്റെ നിർണായക സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ മുന്നണി മാറ്റം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ച നടക്കും. യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന.

English Summary:

Kerala Congress (M) leader and minister Roshy Augustine has dismissed rumours of a possible alliance switch, stating that the party will continue as part of the LDF and the state government. However, reports suggest internal differences within the party ahead of a crucial steering committee meeting.

kerala-congress-m-alliance-change-rumours-roshy-augustine

Kerala Congress M, Roshy Augustine, LDF, UDF, Kerala Politics, Alliance Politics

spot_imgspot_img
spot_imgspot_img

Latest news

”കൈ”പിടിച്ച് ഐഷാ പോറ്റി

''കൈ''പിടിച്ച് ഐഷാ പോറ്റി തിരുവനന്തപുരം: മുൻ സിപിഎം എംഎൽഎ ഐഷാ പോറ്റി കോൺഗ്രസിൽ...

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന് എഴുതിയ ട്രോഫിയുമായി യുവമോർച്ച പ്രവർത്തകർ

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന്...

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു തിരുവനന്തപുരം: സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന്...

Other news

‘കേരള’ വേണ്ട; കേരളം എന്നാക്കണം: പ്രധാനമന്ത്രിക്ക് കത്തയച്ച് രാജീവ് ചന്ദ്രശേഖർ

‘കേരള’ വേണ്ട; കേരളം എന്നാക്കണം: പ്രധാനമന്ത്രിക്ക് കത്തയച്ച് രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരം: സംസ്ഥാനത്തിന്റെ...

ഇൻസ്റ്റഗ്രാം ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നോ? പ്രതികരിച്ച് മെറ്റ

ഇൻസ്റ്റഗ്രാം ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നോ? പ്രതികരിച്ച് മെറ്റ കാലിഫോർണിയ: ഇൻസ്റ്റഗ്രാം ഉപയോക്താക്കളുടെ വിവരങ്ങൾ...

തടവുകാരുടെ വേതനം കുത്തനെ കൂട്ടി; തൊഴിലുറപ്പു തൊഴിലാളികളുടെ ഇരട്ടി കൂലി കിട്ടും ജയിലിൽ!

തടവുകാരുടെ വേതനം കുത്തനെ കൂട്ടി; തൊഴിലുറപ്പു തൊഴിലാളികളുടെ ഇരട്ടി കൂലി കിട്ടും...

‘അവനൊപ്പം’; പ്രതിസന്ധി നേരിടാൻ ‘അതിജീവിതന്’ മനക്കരുത്ത് ഉണ്ടാകട്ടെ… രാഹുൽ മാങ്കൂട്ടത്തിലിനെ പരസ്യമായി പിന്തുണച്ച് ശ്രീനാദേവി കുഞ്ഞമ്മ

‘അവനൊപ്പം’; പ്രതിസന്ധി നേരിടാൻ ‘അതിജീവിതന്’ മനക്കരുത്ത് ഉണ്ടാകട്ടെ… രാഹുൽ മാങ്കൂട്ടത്തിലിനെ പരസ്യമായി...

സ്കൂൾ വിട്ട് മടങ്ങുന്നതിനിടെ ലോറി ഇടിച്ച് രണ്ട് വിദ്യാർത്ഥിനികൾക്ക് പരിക്ക്

സ്കൂൾ വിട്ട് മടങ്ങുന്നതിനിടെ ലോറി ഇടിച്ച് രണ്ട് വിദ്യാർത്ഥിനികൾക്ക് പരിക്ക് കൽപ്പറ്റ: വയനാട്...

Related Articles

Popular Categories

spot_imgspot_img