കടുത്തുരുത്തി: കേരള കോൺഗ്രസ് നേതാവ് മോൻസ് ജോസഫ് എംഎൽഎയുടെ മകൾ സജീവ രാഷ്ട്രീയത്തിലേക്ക്. മോൻസ് ജോസഫിന്റെ മകൾ മരീന മോൻസ് കേരള കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ കെഎസ്‍സി യുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി ചുമതലയേറ്റു.Kerala Congress leader Mons Joseph MLA’s daughter into active politics
മൂന്ന് മാസത്തിനുള്ളിൽ സംസ്ഥാനത്തെ കോളേജുകളിലും സ്‌കൂളുകളിലും കെ.എസ്.സി.യുടെ യൂണിറ്റുകൾ സ്ഥാപിച്ചു പ്രവർത്തനം ശക്തിപ്പെടുത്താനാണ് ഇവർക്കു നൽകിയിരിക്കുന്ന നിർദേശം.
മാന്നാനം സെയ്ന്റ് ജോസഫ് ബി.എഡ്. കോളേജിലെ രണ്ടാം വർഷ വിദ്യാർഥിനിയാണ് മരീന മോൻസ്. മോൻസ് ജോസഫ് കേരള കോൺഗ്രസിന്റെ എക്‌സിക്യുട്ടീവ് ചെയർമാനാണ്.
കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ.യുടെ മകൻ അപു ജോൺ ജോസഫ് പൊതുരംഗത്തേക്കു കടന്നുവന്നതിന് പിന്നാലെ പാർട്ടിയുടെ മറ്റൊരു ഉന്നതനേതാവിന്റെ മകളും പൊതുരംഗത്തേക്ക് എത്തുന്നുവെന്ന പ്രത്യേകതയും മരീനയുടെ സ്ഥാനലബ്ധിക്കു പിന്നിലുണ്ട്.
മാന്നാനം സെന്റ് ജോസഫ് ട്രെയ്നിങ് കോളജിലെ ബിഎഡ് വിദ്യാർത്ഥിനിയാണ് മരീന.കടുത്തുരുത്തി മണ്ഡലത്തിൽ നിന്ന് കോട്ടയത്തേക്കു നടന്ന പദയാത്രയായ റബർ ലോങ് മാർച്ചിൽ മോൻസിനൊപ്പം മുഴുവൻ സമയവും പങ്കെടുത്താണ് മരീന പൊതുവേദിയിൽ സജീവമായത്.
മൂവാറ്റുപുഴ നിർമല കോളജിൽ എംഎസ്‍സിക്കു പഠിക്കുമ്പോൾ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‍സി പാനലിൽ മത്സരിച്ച് വിജയിച്ചിരുന്നു. തിരഞ്ഞെടുപ്പു കാലത്ത് മോൻസിനു വേണ്ടി പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
റബർ ലോങ് മാർച്ചിൽ പങ്കെടുക്കാൻ അന്ന് മരീന ആഗ്രഹം പറഞ്ഞപ്പോൾ അമ്മ സോണിയ മോൻസ് ആദ്യം സമ്മതിച്ചില്ല. മോൻസിന്റെ പിന്തുണ മകൾക്കായിരുന്നു. പൊതുപ്രവർത്തനം ഇഷ്ടമാണ്. ചെറുപ്പം മുതൽ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന അച്ചാച്ചൻ മോൻസ് തന്നെയാണ് മരീനയുടെ ഇഷ്ട നേതാവ്.
വിദ്യാർഥി സംഘടനയിലെയും പോഷകസംഘടനകളിലെയുമൊക്കെ നേതാക്കളെയും പ്രവർത്തകരെയും പരിചയപ്പെടാൻ കഴിഞ്ഞതിൽ സന്തോഷവുമുണ്ട്.
എന്നാൽ അമ്മയെപ്പോലെ അധ്യാപികയാകാനാണ് താൽപര്യം. കടുത്തുരുത്തി സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപികയാണ് സോണിയ.