ഈ സീസണിലെ ഏറ്റവും തണുപ്പേറിയ ദിനം ഇന്നെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ സീസണിലെ ഏറ്റവും തണുപ്പേറിയ ദിനമായി ഇന്നത്തെ ദിവസം രേഖപ്പെടുത്തിയതായി റിപ്പോർട്ട്.
ഭൂരിഭാഗം പ്രദേശങ്ങളിലും ഇന്ന് കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസിൽ താഴെയായിരുന്നുവെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മൂന്നാറിൽ സീസണിൽ ആദ്യമായി താപനില മൈനസ് ഡിഗ്രിയിലേക്ക് താഴ്ന്നു. സെവൻമലയിൽ –1°C ആണ് രേഖപ്പെടുത്തിയത്.
വയനാട് ജില്ലയിലും സീസണിൽ ആദ്യമായി 10 ഡിഗ്രി സെൽഷ്യസിന് താഴെ താപനില എത്തി. പാലക്കാട്, കാസർകോട്, പത്തനംതിട്ട ജില്ലകളിലും ആദ്യമായി 15 ഡിഗ്രി സെൽഷ്യസിന് താഴെ കുറഞ്ഞ താപനില രേഖപ്പെടുത്തി.
മറ്റ് ജില്ലകളിലെ ഭൂരിഭാഗം പ്രദേശങ്ങളിലും 15 മുതൽ 18 ഡിഗ്രി സെൽഷ്യസ് വരെ ആയിരുന്നു കുറഞ്ഞ താപനില.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം പുനലൂരിൽ ഇന്ന് 16 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി.
ഇത് സാധാരണയേക്കാൾ 5.5 ഡിഗ്രി സെൽഷ്യസ് കുറവാണ്. കോട്ടയത്ത് കുറഞ്ഞ താപനില 17.8 ഡിഗ്രി സെൽഷ്യസ് ആയി താഴ്ന്നു.
ഇത് സാധാരണയേക്കാൾ 4.2 ഡിഗ്രി സെൽഷ്യസ് കുറവാണ്.
ജില്ലകളിൽ രേഖപ്പെടുത്തിയ ശരാശരി കുറഞ്ഞ താപനില (°C):
ഇടുക്കി – 7.3
വയനാട് – 10.5
കാസർകോട് – 16.5
കണ്ണൂർ – 16.7
പാലക്കാട് – 16.9
പത്തനംതിട്ട – 17.0
മലപ്പുറം – 17.2
കോഴിക്കോട് – 18.1
തൃശൂർ – 18.1
കോട്ടയം – 18.7
ആലപ്പുഴ – 18.9
തിരുവനന്തപുരം – 18.9
എറണാകുളം – 19.2
കൊല്ലം – 19.3
English Summary
Kerala recorded its coldest day of the season with minimum temperatures falling below 20°C across most regions. Munnar reported sub-zero temperatures for the first time this season, while Wayanad dipped below 10°C. Several districts also saw temperatures below 15°C, according to the India Meteorological Department.
kerala-coldest-day-season-subzero-temperature-munnar
Kerala Weather, Cold Wave, Munnar, Sub Zero Temperature, IMD, Winter Season, Temperature Drop, Kerala News









