മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡൽ പ്രഖ്യാപിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ 2025ലെ ഫോറസ്റ്റ് മെഡൽ പ്രഖ്യാപിച്ചു. ഈ വർഷം 26 പേരാണ് ഫോറസ്റ്റ് മെഡലിന് അർഹരായത്.
മാതൃകാ സേവനം കാഴ്ചവെച്ച വന സംരക്ഷണ വിഭാഗം ജീവനക്കാർക്ക് എല്ലാ വർഷവും നൽകി വരുന്ന വിശിഷ്ട സേവനത്തിനുള്ള മെഡലാണിത്.
വനം- വന്യജീവി സംരക്ഷണത്തിലും, വനം കയ്യേറ്റം തടയുന്നതിലും ഒഴിപ്പിക്കുന്നതിലും, വനം കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിലും, കാട്ടുതീ തടയുന്നതിലും നിയന്ത്രിക്കുന്നതിലും, മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിലും തടയുന്നതിലും, പങ്കാളിത്ത വനപരിപാലനത്തിലും, വനാശ്രിതരായ പട്ടികവർഗവിഭാഗങ്ങളുടെ ഉന്നമനത്തിനുള്ള പ്രവർത്തനങ്ങളിലുമടക്കം വിവിധ മേഖലകളിൽ നിർവഹിച്ച സ്തുത്യർഹമായ സേവനം പരിഗണിച്ചാണ് കേരള മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡൽ ഓരോ വർഷവും നൽകുന്നത്.
മെഡലിന് അർഹരായവർ
റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ.സുബൈർ, ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.വി ആനന്ദൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ.ജെ മുഹമ്മദ് റൗഷാദ്, പി.യു പ്രവീൺ, ജെ.ബി സാബു, പി.വി ആനന്ദൻ, കെ. ജിജിൽ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ജി. സജീഷ് കുമാർ, പി. ആർ അഭിലാഷ് , അഹല്യാ രാജ്, ജസ്റ്റിൻ ജോൺ, ടി.അജു, എം.ദിലീപ് കുമാർ, പി. എം നജീവ്, ആർ. രാജീവ്, എം.ഗ്രീഷ്മ, പി.ബിജു, സി.സുരേഷ് ബാബു, എൻ.പി പ്രദീപ് കുമാർ, സിറിൾ സെബാസ്റ്റ്യൻ, ടി.എം സിനി, കെ.ഒ സന്ദീപ്, ഫോറസ്റ്റ് ഡ്രൈവറായ പി.ജിതേഷ്, ഫോറസ്റ്റ് വാച്ചർമാരായ കെ.ബി ഷാജി, ഒ.കെ രാജേന്ദ്രൻ, എസ്. കാളിദാസ്
Summary: Kerala Chief Minister’s Forest Medal 2025 has announced, honoring 26 forest department employees for their exemplary service in forest conservation and protection.