ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…
തൃശൂർ: സംസ്ഥാനത്തെ നാല് സെൻട്രൽ ജയിലുകളായ പൂജപ്പുര, കണ്ണൂർ, വിയ്യൂർ, തവനൂർ എന്നിവിടങ്ങളിലെ കൊടുംകുറ്റവാളികൾക്ക് ഭക്ഷണം നൽകാൻ പ്രതിമാസം ചെലവാകുന്നത് ഏകദേശം 84 ലക്ഷം രൂപ.
മറ്റ് ജയിലുകളിലെ കണക്കുകൾ കൂടി ഉൾപ്പെടുത്തിയാൽ ഈ ചെലവ് പ്രതിമാസം കോടികളിലേക്ക് ഉയരും. തടവുകാരുടെ എണ്ണം വർധിച്ചതും സാധനങ്ങളുടെ വിലക്കയറ്റവും മൂലമാണ് ഭക്ഷണച്ചെലവ് കുത്തനെ കൂടിയത്.
സുരക്ഷയിലോ ആരോഗ്യപരിശോധനകളിലോ വീഴ്ച സംഭവിച്ചാൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്നതിനാൽ, തടവുകാരുടെ ഭക്ഷണവും ആരോഗ്യവും കൃത്യമായി ഉറപ്പാക്കുന്ന നിലപാടിലാണ് ജയിൽ വകുപ്പ്.
അങ്കണവാടികളിലും സ്കൂളുകളിലും പോഷകാഹാരം നൽകാൻ ബുദ്ധിമുട്ട് നേരിടുമ്പോൾ, ജയിലുകളിൽ മൃഷ്ടാന്ന ഭോജനം വിളമ്പുന്നതായുള്ള വിമർശനങ്ങളും ശക്തമാണ്.
ജയിലിലെത്തുന്ന തടവുകാരുടെ ആരോഗ്യനില പരിശോധിച്ച് തൂക്കം ഉൾപ്പെടെ രേഖപ്പെടുത്തും. ആഴ്ചയിൽ ഒരു ദിവസം മട്ടൻ കറിയും രണ്ട് ദിവസം മീൻ കറിയുമാണ് നൽകുന്നത്.
പച്ചക്കറികളുടെ ഒരു ഭാഗം ജയിലുകളിൽ തന്നെ ഉൽപാദിപ്പിക്കുന്നു. പാചകം ചെയ്യുന്നതും തടവുകാരാണ്.
തിങ്കളാഴ്ച മീൻ വറുത്തത്, ബുധനാഴ്ച മീൻ കറി, ശനിയാഴ്ച മട്ടൻ കറി എന്നിവ ഉൾപ്പെടുന്ന മെനുവിനൊപ്പം എല്ലാ ദിവസവും ഉച്ചയ്ക്ക് ചോറും വിവിധ കറികളും നൽകും.
പ്രാതലിന് ഇഡ്ഡലി, ദോശ, ചപ്പാത്തി, ഉപ്പുമാവ് തുടങ്ങിയവയും മെനുവിലുണ്ട്.
ഇതിനിടെ, തടവുകാരുടെ വേതനം വർധിപ്പിച്ച സർക്കാർ തീരുമാനത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനവും പരിഹാസവും ഉയർന്നു.
സാമൂഹിക നിരീക്ഷകനും സോഫ്റ്റ്‌വെയർ വിദഗ്ധനുമായ ടോണി തോമസ്, ജയിലിലെ തടവുകാരുടെ വേതനം ആശാ വർക്കർമാരുടെയും സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെയും വേതനവുമായി താരതമ്യം ചെയ്ത് വിമർശനാത്മക കുറിപ്പ് പങ്കുവച്ചിരുന്നു.
പുതുക്കിയ കൂലി പ്രകാരം ജയിലിലെ വിദഗ്ധ തൊഴിലാളികൾക്ക് പ്രതിദിനം 620 രൂപ, അർധവിദഗ്ധ തൊഴിലാളികൾക്ക് 560 രൂപ, അവിദഗ്ധ തൊഴിലാളികൾക്ക് 530 രൂപ എന്നിങ്ങനെയാണ് വേതനം.
ഇതോടെ മാസവേതനം ഏകദേശം 16,000 രൂപയ്ക്ക് മുകളിലെത്തും. രാജ്യത്ത് തടവുകാർക്ക് ഏറ്റവും കൂടുതൽ വേതനം നൽകുന്ന സംസ്ഥാനങ്ങളിൽ ഒന്നായി കേരളം മാറുമെന്നാണ് വിലയിരുത്തൽ.
2016-ല്‍ ആ സര്‍ക്കാര്‍ പോകുമ്പോള്‍ ഘട്ടംഘട്ടമായി 1000 രൂപയിലേയ്ക്ക് എത്തിയിരുന്നു. അത് എട്ട് മാസം കുടിശ്ശികയുമായിരുന്നു. ആ കുടിശ്ശിക ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ തീര്‍ത്തു. പ്രതിഫലം വര്‍ദ്ധിപ്പിച്ചു.
ഇപ്പോഴത് 7000 രൂപ ഓണറേറിയം വരെ എത്തി; 17 വര്‍ഷംകൊണ്ട് അത്രയേ എത്തിയുള്ളൂ.
പക്ഷേ, 2007-ല്‍ നിന്ന് 2016 വരെയുള്ള ഒന്‍പത് വര്‍ഷംകൊണ്ട് 1000 രൂപ മാത്രമായി വര്‍ദ്ധിച്ചിടത്തുനിന്ന് 2016 മുതല്‍ 2025 വരെയുള്ള ഒന്‍പതു വര്‍ഷംകൊണ്ട് ഏഴായിരമായി എന്ന മാറ്റമുണ്ട്.
7000 രൂപയ്ക്കു പുറമേ ചില ഇന്‍സെന്റീവുകള്‍, കേന്ദ്ര സര്‍ക്കാരിന്റെ 3000 രൂപ, കേന്ദ്രത്തിന്റെ ചില ഇന്‍സെന്റീവുകള്‍ എല്ലാം ചേര്‍ത്ത് ശരാശരി ഒരു ആശയ്ക്ക് കിട്ടുന്നത് 13,200 രൂപയാണ്.
ഇതില്‍ കൂടുതല്‍ കിട്ടുന്ന വളരെക്കുറച്ചു പേരും ഇതിലും കുറവ് കിട്ടുന്ന ബഹുഭൂരിപക്ഷവുമാണ് ഉള്ളത്.
ഈ ഓണറേറിയവും ഇന്‍സെന്റീവുകളും കിട്ടുന്നതിനു ചില മാനദണ്ഡങ്ങളും ഉപാധികളുമുണ്ട്. അതിലേയ്ക്ക് പോകുമ്പോഴാണ് ‘ചതി’ മനസ്സിലാകുന്നത്.
ഉപാധികളില്ലാതെ ജോലിക്ക് കൃത്യം കൂലി നല്‍കണമെന്നും അത് ഇപ്പോഴത്തേതില്‍നിന്ന് ഉയര്‍ത്തണമെന്നുമാണ് സമരം നിര്‍ത്തിയവരുടേയും തുടരുന്നവരുടേയും പ്രധാന ആവശ്യം. 26153 ആശാ പ്രവര്‍ത്തകരുണ്ട് എന്നാണ് ഒടുവിലത്തെ കണക്ക്.
അതേസമയം, ഈ വിഷയത്തിൽ മാധ്യമങ്ങൾ അനാവശ്യ വിവാദമുണ്ടാക്കുകയാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജൻ പ്രതികരിച്ചു.
ജയിലിലെത്തിയവർ പല സാഹചര്യങ്ങളാലും കുറ്റവാളികളായവരാണെന്നും, അവരുടെ കുടുംബങ്ങളെ സംരക്ഷിക്കാൻ വേണ്ടിയാണ് വേതനം വർധിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ആശാ വർക്കർമാർക്കും തൊഴിലുറപ്പ് തൊഴിലാളികൾക്കും കൂലി വർധിപ്പിക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നും, സംസ്ഥാന സർക്കാർ ചെയ്യേണ്ട ഉത്തരവാദിത്വങ്ങൾ നിർവഹിച്ചിട്ടുണ്ടെന്നും ഇ.പി. ജയരാജൻ വ്യക്തമാക്കി.
എന്തായാലും ജയിലിലെ ശമ്പളം ആപ്പിൾ കോർപറേറ്റിന്റെ അസംബ്ലി ലൈനിലെ ജീവനക്കാരുടെ വേതനത്തെക്കാൾ കൂടുതൽ വരും, കേരളത്തിലെ ആശാ പ്രവർത്തകരുടെ ശമ്പളത്തിലുമധികം…
English Summary
Kerala spends around ₹84 lakh per month to provide food to inmates in four central prisons—Poojappura, Kannur, Viyyur, and Tavanur. Rising costs and an increase in inmate numbers have escalated expenses, sparking public debate, especially when compared to low wages of ASHA workers and other laborers. The state government recently increased daily wages for prison inmates, making Kerala one of the highest-paying states for inmate labor. CPM leader E.P. Jayarajan defended the move, stating it was meant to support prisoners’ families and criticized the media for unnecessary controversy.
kerala-central-prisons-food-cost-inmate-wage-controversy
Kerala Prisons, Central Jail, Prison Food Cost, Inmate Wages, ASHA Workers, EP Jayarajan, Kerala Government, Social Debate









