തിരുവനന്തപുരം: വയനാട് പുനരധിവാസം വേഗത്തിലാക്കാൻ ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഇതിനായി സ്ഥലമേറ്റെടുപ്പ് നടപടി വേഗത്തിലാക്കും. പുനരധിവാസത്തിനായി വീടുകൾ വാഗ്ദാനം ചെയ്ത 38 സംഘടനകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തും.( Kerala Cabinet Approves Special Committee for wayanad Landslide Rehabilitation Plan)
ചീഫ് സെക്രട്ടറി അവതരിപ്പിച്ച കരട് പദ്ധതി മന്ത്രിസഭായോഗം ചർച്ച ചെയ്തു. അടുത്ത ക്യാബിനറ്റ് വിശദമായി പരിഗണിക്കും. 1000 സ്ക്വയർ ഫീറ്റുള്ള ഒറ്റനില വീടുകളാകും പണിയുക. ടൗൺഷിപ്പിന്‍റെ നിര്‍മ്മാണ ചുമതല ഒരു ഏജൻസിയെ ഏൽപ്പിക്കാനും മേൽനോട്ട സമിതിയെ നിയോഗിക്കാനും മന്ത്രിസഭാ യോഗത്തിൽ ധാരണയായി.
ടൗൺഷിപ്പിനായി ഏറ്റെടുക്കുന്ന ഭൂമിയിലെ നിയമതടസ്സം ഒഴിവാക്കാൻ നടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനിച്ചു. ദുരിതബാധിതർക്കായി കേന്ദ്രസഹായം ലഭ്യമാക്കാൻ കൂടുതൽ സമ്മർദ്ദം ചെലുത്തും.