web analytics

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

തിരുവനന്തപുരം: ബജറ്റ് അവതരണത്തിനിടെ കേന്ദ്രസർക്കാരിനെതിരെ കടുത്ത വിമർശനം ഉയർത്തിയും ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട പ്രധാന പ്രഖ്യാപനങ്ങൾ നടത്തി ധനമന്ത്രി കെ.എൻ. ബാലഗോപാൽ.

ഡിഎ/ഡിആർ കുടിശിക പൂർണമായും നൽകുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ആദ്യഘട്ടം ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം നൽകും; ബാക്കി തുക മാർച്ച് മാസത്തെ ശമ്പളത്തോടൊപ്പം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് ശമ്പള പരിഷ്കരണം നടപ്പാക്കുന്നതിനായി പുതിയ ശമ്പള കമ്മീഷൻ രൂപീകരിക്കുമെന്നും മൂന്ന് മാസത്തിനകം കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇതിന് പിന്നാലെ ശമ്പള പരിഷ്കരണം സമയബന്ധിതമായി നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഷ്വേർഡ് പെൻഷൻ ഏപ്രിൽ മുതൽ നൽകുമെന്നും പ്രഖ്യാപനമുണ്ട്.

പിണറായി വിജയൻ സർക്കാരിന്റെ പന്ത്രണ്ടാമത്തെയും ധനമന്ത്രി ബാലഗോപാലിന്റെ ആറാമത്തെയും ബജറ്റ് അവതരണമായിരുന്നു ഇത്.

കേരള നിയമസഭയിൽ തോമസ് ഐസക്കും ഉമ്മൻചാണ്ടിക്കും ശേഷമുള്ള നാലാമത്തെ ദൈർഘ്യമേറിയ ബജറ്റ് അവതരണമാണ് ബാലഗോപാൽ നടത്തിയത്. അവതരണ സമയം 2 മണിക്കൂർ 53 മിനിറ്റ്.

കേന്ദ്രത്തിനെതിരെ വിമർശനം

കേന്ദ്രം കേരളത്തെ “ശ്വാസം മുട്ടിക്കുകയാണെന്നും” നികുതി വരുമാനം വെട്ടിക്കുറച്ചുവെന്നും ധനമന്ത്രി ബജറ്റിൽ വിമർശിച്ചു. കടുത്ത അവഗണനയ്ക്കിടയിലും കേരളം മുന്നോട്ടുപോയെന്നും സാമ്പത്തിക നിലയിൽ പുരോഗതി ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

വൻ വികസന പദ്ധതികൾക്ക് കോടികൾ

ബജറ്റിൽ വിഴിഞ്ഞം തുറമുഖ വികസനത്തിന് 1000 കോടി രൂപയും എംസി റോഡ് വികസനത്തിന് 5917 കോടി രൂപയും വകയിരുത്തി.

തിരുവനന്തപുരം മുതൽ അങ്കമാലി വരെ എംസി റോഡ് 24 മീറ്റർ വീതിയിൽ നാലുവരിയായി പുനർനിർമിക്കുമെന്നും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ബൈപ്പാസുകളും ജംഗ്ഷൻ വികസനവും നടപ്പാക്കുമെന്നും മന്ത്രി വിശദീകരിച്ചു.

ആദ്യഘട്ടത്തിനായി കിഫ്ബി വഴി 5217 കോടി രൂപയാണ് മാറ്റിവച്ചത്.

വിദ്യാഭ്യാസം, ക്ഷേമം, പെൻഷൻ

ഡിഗ്രിതലം വരെ സൗജന്യ വിദ്യാഭ്യാസം നടപ്പാക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ആർട്സ് ആൻഡ് സയൻസ് കോളജുകളിലൂടെയാണ് പദ്ധതി നടപ്പാക്കുക. ക്ഷേമപെൻഷൻ വിതരണത്തിന് 14,500 കോടി രൂപയും ബജറ്റിൽ വകയിരുത്തി.

വയോജന ക്ഷേമം ലക്ഷ്യമിട്ട് ‘എൽഡേർലി ബജറ്റ്’ പ്രഖ്യാപിച്ചു. ആശാ വർക്കർമാരുടെയും അങ്കണവാടി ജീവനക്കാരുടെയും പ്രതിമാസ വരുമാനത്തിൽ 1000 രൂപ വർധനയും അങ്കണവാടി ഹെൽപ്പർമാർക്ക് 500 രൂപ വർധനയും പ്രഖ്യാപിച്ചിട്ടുണ്ട്.

മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ

സംസ്ഥാനത്തിന്റെ പുതിയ ഐടി നയം ഉടൻ പ്രഖ്യാപിക്കും

തിരുവനന്തപുരം വിഎസ് സെന്ററിന് 20 കോടി

റാപ്പിഡ് റെയിൽ പ്രാരംഭ പ്രവർത്തനങ്ങൾക്ക് 100 കോടി

പ്രതിരോധ ഗവേഷണ ഹബിന് 50 കോടി

തൊഴിലുറപ്പ് പദ്ധതിക്ക് 1000 കോടി അധിക വിഹിതം

മെഡിസെപ് 2.0 ഫെബ്രുവരി മുതൽ

1 മുതൽ പ്ലസ്ടു വരെ വിദ്യാർഥികൾക്ക് അപകട ഇൻഷുറൻസ്; 15 കോടി മാറ്റിവച്ചു

ഖരമാലിന്യ സംസ്കരണത്തിന് 160 കോടി

വന്യജീവി ആക്രമണം തടയാൻ 100 കോടി അധികം

നോൺ മേജർ തുറമുഖ വികസനത്തിന് 65 കോടി

കെ ഫോണിന് 112.44 കോടി; പബ്ലിക് വൈഫൈക്ക് 15 കോടി

കെഎസ്ആർടിസിക്ക് 8500 കോടി

കാൻസർ–എയ്ഡ്സ് രോഗികൾക്ക് 2000 രൂപ സഹായം

ഓട്ടോ തൊഴിലാളികൾക്ക് ഗ്രൂപ്പ് ഇൻഷുറൻസ്

ധനമന്ത്രി ബജറ്റിന്റെ അവസാനഘട്ടത്തിൽ “കേരളം ന്യൂ നോർമൽ സൃഷ്ടിച്ചു; പറഞ്ഞ കാര്യങ്ങൾ നടപ്പാക്കിയെന്ന ചാരിതാർഥ്യം സർക്കാരിനുണ്ട്” എന്നും വ്യക്തമാക്കി.

ENGLISH SUMMARY

Kerala Finance Minister K.N. Balagopal, during the budget presentation, strongly criticised the Central government and announced full payment of DA/DR arrears in two instalments (with February and March salaries). A new Pay Commission will be formed and will submit its report within three months, followed by timely pay revision. Major allocations include ₹1000 crore for Vizhinjam port development and ₹5917 crore for MC Road expansion. The budget also announced free education up to degree level, an “Elderly Budget,” ₹14,500 crore for welfare pensions, and salary hikes for ASHA and Anganwadi workers.

kerala-budget-2025-balagopal-da-dr-arrears-pay-commission-vizhinjam-mc-road

Kerala Budget, KN Balagopal, DA DR arrears, Pay Commission, Salary Revision, Vizhinjam Port, MC Road Development, Free Education, Welfare Pension, ASHA Workers, Anganwadi Workers, Elderly Budget, Kerala Government

spot_imgspot_img
spot_imgspot_img

Latest news

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

ദീപക് ജീവനൊടുക്കിയ സംഭവം: പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളി കോടതി; റിമാൻഡിൽത്തന്നെ

ഷിംജിതയുടെ ജാമ്യഅപേക്ഷ തള്ളി കോടതി കോഴിക്കോട്: സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ...

Other news

50,000 രൂപയ്ക്ക് നവജാത ശിശുവിനെ വിറ്റു: മാതാപിതാക്കളടക്കം അഞ്ച് പേർ അറസ്റ്റിൽ

50,000 രൂപയ്ക്ക് നവജാത ശിശുവിനെ വിറ്റു: മാതാപിതാക്കളടക്കം അഞ്ച് പേർ അറസ്റ്റിൽ ബെംഗളൂരു:...

മോദിയുടെ സന്ദർശനത്തിലെ കൊടിതോരണങ്ങൾ; ബിജെപിക്ക് പിഴയിട്ട കോർപ്പറേഷൻ റവന്യൂ ഓഫീസറെ സ്ഥലംമാറ്റി

മോദിയുടെ സന്ദർശനത്തിലെ കൊടിതോരണങ്ങൾ; ബിജെപിക്ക് പിഴയിട്ട കോർപ്പറേഷൻ റവന്യൂ ഓഫീസറെ സ്ഥലംമാറ്റി നിലവിൽ...

കന്യാസ്ത്രീകൾക്കും സാമൂഹ്യസുരക്ഷാപെൻഷൻ; വിലങ്ങുതടി നീക്കാൻ സർക്കാർ

കന്യാസ്ത്രീകൾക്കും സാമൂഹ്യസുരക്ഷാപെൻഷൻ; വിലങ്ങുതടി നീക്കാൻ സർക്കാർ തിരുവനന്തപുരം: മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങൾ, മഠങ്ങൾ,...

‘അമ്മ പറഞ്ഞിട്ടാണ് അച്ഛനെതിരെ കള്ളം പറഞ്ഞത്’; വ്യാജ പീഡനക്കേസിൽ ശിക്ഷ റദ്ദാക്കി

'അമ്മ പറഞ്ഞിട്ടാണ് അച്ഛനെതിരെ കള്ളം പറഞ്ഞത്'; വ്യാജ പീഡനക്കേസിൽ ശിക്ഷ റദ്ദാക്കി ചെന്നൈ:...

ഇനി കളി മാറും! ബഹുരാഷ്ട്ര കമ്പനികൾക്ക് വെല്ലുവിളിയുമായി കുടുംബശ്രീ; നിങ്ങളുടെ വീടിനടുത്തുള്ള കടകളിലും ഇനി ‘കുടുംബശ്രീ ബ്രാൻഡ്’ തിളങ്ങും

തിരുവനന്തപുരം: പതിറ്റാണ്ടുകളായി കേരളത്തിന്റെ കരുത്തായ കുടുംബശ്രീ വിപണിയിലെ വമ്പന്മാരോട് ഏറ്റുമുട്ടാൻ ഒരുങ്ങുന്നു....

Related Articles

Popular Categories

spot_imgspot_img