web analytics

കേരളത്തിലെ ബിജെപി പട്ടിക ഉടൻ; സീറ്റ് ഉറപ്പിച്ച് പി സി ജോർജ്

പത്തനംതിട്ട: പത്തനംതിട്ടയിൽ എൻ ഡി എ സ്ഥാനാർത്ഥി പി സി ജോർജ് തന്നെ. ബിജെപി യുടെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടികയിൽ തന്നെ പി. സി ജോർജിന്റെ പേരുണ്ടാകുമെന്നാണ് ബി. ജെ പി വൃത്തങ്ങൾ നൽകുന്ന സൂചന. കേരളത്തിലെ എ പ്ലസ് സീറ്റുകളിലെ അടക്കം ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക ഉടൻ പ്രഖ്യാപിക്കും.

വളരെ ചെറുപ്പത്തിൽ തന്നെ രാഷ്ട്രീയത്തിലേക്ക് എത്തിപ്പെട്ട വ്യക്തിയാണ് പി സി ജോർജ്. കോട്ടയത്തെ അരുവിത്തുറയിൽ പ്ളാത്തോട്ടത്തിൽ ചാക്കോച്ചന്റെയും മറിയാമ്മയുടേയും മകനായി 1951 ഓഗസ്റ്റ് 28ന് ജനനം. അരുവിത്തുറയിലെ പുരാതന കത്തോലിക്ക കുടുംബത്തിലെ പ്രമാണിയായിരുന്ന അബ്കാരി കോൺട്രാക്ടറായിരുന്നു പിതാവ്. കേരളാ കോൺഗ്രസ് അനുഭാവിയായ പിതാവിന്റെ വഴിയെയാണ് ജോർജും സഞ്ചരിച്ചത്.

അരുവിത്തറ സെന്റ് ജോർജ് ഹൈസ്‌കൂളിൽനിന്നു പത്താംതരം കടന്ന് സെന്റ് ജോർജ് കോളജിലെ പ്രീഡിഗ്രി പഠനകാലത്തും ജോർജ് രാഷ്ട്രീയത്തിൽ സജീവമായിരുന്നു. ബിരുദപഠനത്തിനായി 68-ൽ തേവര സേക്രട്ട് ഹാർട് കോളജിൽ എത്തിച്ചേർന്നപ്പോഴായിരുന്നു രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ പഠിച്ചത്. ജോർജിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ ‘ഫിസ്‌ക്സ് പഠിക്കാൻ പോയ താൻ അവിടെ പഠിച്ചത് രാഷ്ട്രീയം ആയിരുന്നു’. ഒന്നാംതരം ഫുട്ബോൾ കളിക്കാരനായിരുന്ന ജോർജിന് ആരാധകരും ഏറെ ഉണ്ടായിരുന്നു. കെ.എസ്.യുവിനെ വെല്ലുവിളിച്ച് തേവര കോളജിൽ കെ.എസ്.സിയുടെ യൂണിറ്റ് ഉണ്ടാക്കി.

കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽ ജോർജ് എക്കാലത്തും വളർന്നുകൊണ്ടേയിരുന്നു. കെ.എസ്.സി. ജില്ലാപ്രസിഡന്റും സംസ്ഥാന ജനറൽ സെക്രട്ടറിയുമായി. ഇക്കാലയളവിൽ പാർട്ടി പിളർന്നു. വളരുന്തോറും പിളരുന്ന പാർട്ടിയാണേല്ലോ കേരളാ കോൺഗ്രസ്. സ്ഥാപക നേതാക്കളായ കെ.എം. ജോർജും പിള്ളയും ഒരു വശത്തും കെ.എം. മാണിയും മറ്റുള്ളവരും മറുഭാഗത്തും. ചെറുപ്പത്തിന്റെ ആവേശത്തിൽ മാണിക്കൊപ്പമായിരുന്നു ജോർജ് ഉറച്ചത്.

79ലെ പിളർപ്പിൽ മാണിയും ജോസഫും പിള്ളയും പലതായി പിളർന്നു മാറിയപ്പോൾ ജോർജ് കളത്തിൽ തെളിഞ്ഞുവന്നു. തുടർന്ന് 1980ൽ നടന്ന തെരഞ്ഞെടുപ്പിലാണു ജോർജിന്റെ കന്നിയങ്കം. മാണിയുടേയും സഭയുടേയും സ്വന്തക്കാരനായിരുന്ന വി.ജെ. ജോസഫിനെ തോൽപ്പിച്ച് മധുരപ്രതികാരം. 1148 വോട്ടായിരുന്നു ഭൂരിപക്ഷം. അദ്യമായി എംഎൽഎ ആയപ്പോൾ വെറും 29 വയസ്സായിരുന്നു പി സി ജോർജിന്റെ പ്രായം. അതോടെ കേരളരാഷ്ട്രീയത്തിൽ ജോർജ് യുഗം തുടങ്ങുകയായി.

പി സി ജോർജിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും ഉയർച്ചയുള്ള കാലം എന്നത് കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ നിന്നുകൊണ്ട്, വി എസിനൊപ്പം പ്രവർത്തിച്ചതാണ്. ഒരുകാലത്ത് വിഎസിന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്നാണ് ജോർജ് അറിയപ്പെട്ടിരുന്നത്. ഭുമി കൈയറ്റേക്കാർ അടക്കമുള്ള സകല മാഫിയയുടെയും പേടി സ്വപനമായ ജനകീയനായ ഒരു നേതാവ് എന്ന ഇമേജാണ് അദ്ദേഹത്തിന് ഇക്കാലത്ത് കിട്ടിയത്.

മതികെട്ടാൻ ചോലയിൽ മാണിയുടെ ബന്ധുക്കൾ നടത്തിയ കൈയേറ്റം പുറത്തുകൊണ്ടുവന്നതിൽ വി എസിനൊപ്പം പി സി ജോർജും നിർണായക പങ്ക് വഹിച്ചു. കൈയേറ്റക്കാരുടെ പട്ടികയും തെളിവുകളും അടക്കം. അച്യുതാനന്ദനെ രംഗത്തിറക്കി, കാടും മലയും ഒപ്പം കയറിയിറങ്ങി. അങ്ങനെ വി.എസിന്റെ ബദൽ രാഷ്ട്രീയത്തിനൊപ്പം പി.സിയും മൈലേജ് നേടി.. മാധ്യമങ്ങൾ അന്നുതൊട്ടിങ്ങോട്ട് അച്യുതാനന്ദനു നൽകിപ്പോരുന്ന അഭൂതപൂർവമായ പിന്തുണയുടെ ഒരു പങ്ക് ജോർജിനും കിട്ടിത്തുടങ്ങി. അതോടെയാണ് അദ്ദേഹത്തിന്റെ ഇമേജ് മാറുന്നത്. കെഎസ്ഇബി ഓഫീസിൽ പോയി ഉദ്യോഗസ്ഥരെ വഴക്കു പറയുന്ന പി.സി, ഉരുളക്ക് ഉപ്പേരിപോലെ ചാനൽ ചർച്ചകളിൽ മറുപടി പറയുന്ന പി സി, പൊലീസിന്റെ മോശം നടപടികൾക്കെതിരെ പ്രതികരിക്കുന്ന ഒറ്റയാൻ, ടോൾബൂത്തുകളിൽ കയറി കൊള്ള ചോദ്യം ചെയ്യുന്ന നേതാവ്, ആർക്കും എപ്പോഴും സമീപിക്കാവുന്ന ജനകീയൻ…. അങ്ങനെ കൃത്യമായി ഒരു ജനപക്ഷ രാഷ്ട്രീയക്കാരന്റെ ഇമേജാണ് പി സിക്ക്.

2006-ലെ തെരഞ്ഞടുപ്പിൽ സെക്കുലറിനു എൽ.ഡി.എഫ്. ഒരു സീറ്റ് നൽകി, പൂഞ്ഞാർ. മാണി ഗ്രൂപ്പിലെ അഡ്വ. എബ്രഹാം കൈപ്പൻപ്ലാക്കൽ എതിരാളിയായെങ്കിലും ജോർജ് വിജയിച്ചു. ഭൂരിപക്ഷം 7637.

2011ലും പൂഞ്ഞാറിൽ ജയിച്ചു. പക്ഷേ ഉമ്മൻ ചാണ്ടി മന്ത്രി സഭയിൽ ഇടം നേടാനായില്ല. പകരം ചീഫ് വിപ്പായി. പക്ഷേ അവിടെയും പി സി കളികണ്ടു നിന്നില്ല. ഇറങ്ങിക്കളിക്കാൻ തന്നെയായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.

മുമ്പ് വി എസിന്റെ ഒപ്പം നിന്നപോലെ ജോർജ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കൊപ്പം ശക്തമായി നിന്നു. പാമോയിൽ കേസിൽ ഉമ്മൻ ചാണ്ടിയുടെ പങ്ക് അന്വേഷിക്കാൻ ഉത്തരവിട്ട വിജിലൻസ് ജഡ്ജിക്കെതിരേ രൂക്ഷമായ പ്രതികരണങ്ങളുമായി ആദ്യം രംഗത്തെത്തിയതു ജോർജായിരുന്നു. രാഷ്ട്രപതിക്കു ജഡ്ജിക്കെതിരേ കത്തയയ്ക്കാനും ജോർജ് തയാറായപ്പോൾ കോൺഗ്രസുകാർ പോലും ഞെട്ടിപ്പോയി.

spot_imgspot_img
spot_imgspot_img

Latest news

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള...

Other news

‘പിങ്ക്’ ആന വിവാദം വീണ്ടും ചർച്ചയിൽ; മരണത്തിന് വിവാദവുമായി ബന്ധമില്ലെന്ന് വിശദീകരണം

‘പിങ്ക്’ ആന വിവാദം വീണ്ടും ചർച്ചയിൽ; മരണത്തിന് വിവാദവുമായി ബന്ധമില്ലെന്ന് വിശദീകരണം ജയ്പൂർ:...

കള്ളനെ വിടാതെ പിന്തുടർന്നു; ട്രെയിനിനടിയിൽപ്പെട്ട് പോലീസ് ഉദ്യോഗസ്ഥന്റെ ഇരു കാലുകളും അറ്റു!

കള്ളനെ വിടാതെ പിന്തുടർന്നു; ട്രെയിനിനടിയിൽപ്പെട്ട് പോലീസ് ഉദ്യോഗസ്ഥന്റെ ഇരു കാലുകളും അറ്റു! ഗോണ്ട...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

യുകെയിൽ കാറിടിച്ച് ഏഴ് പേർക്ക് പരിക്കേറ്റ സംഭവം; പ്രതി മലയാളി; ഇടുക്കി സ്വദേശിക്കെതിരെ കൊലപാതകശ്രമത്തിന് കേസ്

യുകെയിൽ കാറിടിച്ച് ഏഴ് പേർക്ക് പരിക്കേറ്റ സംഭവം; പ്രതി മലയാളി യുകെയിലെ ഡെർബിയിൽ...

സാമ്പത്തികവും മാനസികവുമായ വെല്ലുവിളികൾ ഉണ്ടാകാം; ഇന്നത്തെ രാശിഫലം

സാമ്പത്തികവും മാനസികവുമായ വെല്ലുവിളികൾ ഉണ്ടാകാം;ഇന്നത്തെ രാശിഫലം ചില രാശികൾക്ക് മികച്ച നേട്ടങ്ങൾ പ്രതീക്ഷിക്കുമ്പോൾ,...

ബഹ്‌റൈനിൽ വൻ ഭീകരവേട്ട: ഹിസ്ബുല്ലയുമായി ബന്ധമുള്ള മൂന്നംഗ സംഘം പിടിയിൽ

ബഹ്‌റൈനിൽ വൻ ഭീകരവേട്ട: ഹിസ്ബുല്ലയുമായി ബന്ധമുള്ള മൂന്നംഗ സംഘം പിടിയിൽ ബഹ്‌റൈന്റെ ആഭ്യന്തര...

Related Articles

Popular Categories

spot_imgspot_img