web analytics

വ്യോമയാന മേഖലയിൽ നിക്ഷേപ സാഹചര്യമൊരുക്കാൻ കേരള ഏവിയേഷൻ സമ്മിറ്റ് 2025

വ്യോമയാന മേഖലയിൽ നിക്ഷേപ സാഹചര്യമൊരുക്കാൻ കേരള ഏവിയേഷൻ സമ്മിറ്റ് 2025

ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുമായി (എഫ്.ഐ.സി.സി.ഐ) സഹകരിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാൽ) സംഘടിപ്പിക്കുന്ന കേരള എവിയേഷൻ സമ്മിറ്റ് 2025-ന് ശനിയാഴ്ച കൊച്ചിയിൽ തുടക്കമാകും. സംസ്ഥാനത്ത് ആദ്യമായാണ്‌ ഇത്തരത്തിൽ ഒരു സമ്മേളനം സംഘടിപ്പിക്കുന്നത്. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ഈ സമ്മേളനത്തിന് താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഹോട്ടൽ വേദിയാകും.

ആഗസ്റ്റ് 23 ശനിയാഴ്ച വൈകിട്ട് 5.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം കേരള മുഖ്യമന്ത്രിയും സിയാൽ ചെയർമാനുമായ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രിയും സിയാൽ ഡയറക്ടറുമായ പി. രാജീവ് അധ്യക്ഷത വഹിക്കും.
കേരള സർക്കാർ വ്യോമഗതാഗത വികസനത്തിന് രൂപപ്പെടുത്തിയിട്ടുള്ള കരട് വ്യോമയാന നയരേഖയുടെ പശ്ചാത്തലത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

കേരളം ആഗോള വ്യോമയാന രംഗത്ത് ശക്തമായ ചുവടുവയ്പുകൾ നടത്തുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്തുക, പുതിയ നിക്ഷേപങ്ങളും തൊഴിൽ അവസരങ്ങളും സൃഷ്ടിക്കുക, വിനോദസഞ്ചാര വളർച്ചയെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. രണ്ടു ദിവസങ്ങളിലായി നടക്കുന്ന എട്ട് പാനൽ ചർച്ചകളിൽ, എയർലൈൻ പ്രതിനിധികൾ, സാങ്കേതിക വിദഗ്ധർ, നിക്ഷേപകർ, കേന്ദ്ര വ്യോമയാന മന്ത്രാലയം, റെഗുലേറ്ററി ഏജൻസികൾ, എയർലൈനുകൾ, കാർഗോ ഓപ്പറേറ്റർമാർ, വ്യോമയാന വിദഗ്ധർ, നയരൂപകർത്താക്കൾ, വ്യവസായ നേതാക്കൾ, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ), ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബി.സി.എ.എസ്), അന്താരാഷ്ട്ര-ദേശീയ വ്യോമയാന വിദഗ്ധർ എന്നിവർ പങ്കെടുക്കും.

സമാപന സമ്മേളനം ആഗസ്റ്റ് 24ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ മേയർ എം. അനിൽ കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും.
കൊച്ചി വിമാനത്താവളത്തിലെ പുതിയ എയർപോർട്ട് ഹെൽത്ത് ഓഫീസ് (എ.പി.എച്ച്.ഒ) കെട്ടിടവും മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും. രോഗ പ്രതിരോധവും ആരോഗ്യ നിരീക്ഷണവും ശക്തിപ്പെടുത്തുത്തി അടിയന്തര സാഹചര്യങ്ങളിൽ പ്രവർത്തന സജ്ജമായ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ക്വാറന്റൈൻ സൗകര്യങ്ങളും, വൈറസ്/വെക്റ്റർ പരിശോധനാ ലാബുകളും ഉൾപ്പെടുത്തി, പൊതുജനാരോഗ്യ വെല്ലുവിളികളെ ഫലപ്രദമായി നേരിടാൻ തയ്യാറാക്കിയതാണ് പുതിയ എയർപോർട്ട് ഹെൽത്ത് ഓഫീസ് കെട്ടിടം.

റവന്യൂ മന്ത്രിയും സിയാൽ ഡയറക്ടറുമായ കെ. രാജൻ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഐ.എ.എസ്, എം.എൽ.എ-മാരായ അൻവർ സാദത്ത്, റോജി എം. ജോൺ, എം.പി. ബെന്നി ബഹനൻ, സിയാൽ ഡയറക്ടർമാർ, ഡോ. എസ്. സെന്തിൽനാഥൻ (ഡെപ്യൂട്ടി ഡയറക്ടർ ജനറൽ, ഹെൽത്ത് സർവീസസ്), മനോജ് മേത്ത (സീനിയർ ഡയറക്ടർ, എഫ്.ഐ.സി.സി.ഐ), സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് ഐ.എ.എസ് എന്നിവരോടൊപ്പം വ്യോമയാന രംഗത്തെ വിദഗ്ധരും പങ്കെടുക്കും.

കേരള ഏവിയേഷൻ സമ്മിറ്റ് കൊച്ചിയിൽ; 23 ന് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

കൊച്ചി: അതിവേഗം വളരുന്ന വ്യോമയാന മേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും വ്യോമയാന മേഖലയിലുടനീളം നവീകരണം പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് കേരളത്തെ ദേശീയ, പ്രാദേശിക വ്യോമയാന മേഖലയുടെ കേന്ദ്ര സ്ഥാനത്ത് എത്തിക്കുക എന്ന ലക്ഷ്യത്തോടെ, കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) ഫിക്കിയുടെ സഹകരണത്തോടെ പ്രഥമ കേരള ഏവിയേഷൻ സമ്മിറ്റ് സംഘടിപ്പിക്കുന്നു.

ആഗസ്റ്റ് 23,24 തീയതികളിൽ താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഹോട്ടലിലാണ് ദ്വിദിന ഏവിയേഷൻ സമ്മിറ്റ് സംഘടിപ്പിക്കുന്നത്. അതിവേഗം കുതിക്കുന്ന ഏവിയേഷൻ മേഖലയുടെ പ്രധാന ഹബ്ബായി കേരളം മാറുന്ന പശ്ചാത്തലത്തിൽ സംസ്‌ഥാന സർക്കാർ കരട് ഏവിയേഷൻ നയം തയ്യാറാക്കിയിരുന്നു. ഏവിയേഷൻ മേഖലയിലെ തന്ത്രപ്രാധാന മാറ്റങ്ങൾ, നയരൂപീകരണം, അടിസ്‌ഥാന സൗകര്യ വികസനം തുടങ്ങിയവ സമ്മേളനം ചർച്ച ചെയ്യും.

23 ന് രാവിലെ ഒൻപതരയ്ക്ക് സമ്മേളനത്തിന് തുടക്കമാകും. സിയാൽ എം ഡി എസ് സുഹാസ് ആമുഖ പ്രസംഗം നടത്തും. രാവിലെ പത്ത് മണിക്ക് എയർ സ്‌പേസിലേക്ക് ഡ്രോണുകളും ഡ്രൈവർ രഹിത വാഹനങ്ങളും ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ചുള്ള പാനൽ ചർച്ച നടക്കും. അർബൻ എയർ ടാക്‌സി സാധ്യതകൾ, ഡ്രോൺ ഉപയോഗം സംബന്ധിച്ച നയരൂപീകരണം, സുരക്ഷാ മാർഗനിർദേശങ്ങൾ എന്നിവ ചർച്ചയാകും.

11 മണിക്ക് ഇന്ത്യയിലെ ഗതാഗത മേഖലയിൽ സീപ്ലെയിൻ, ഹെലികോപ്റ്റർ സാധ്യതകൾ എന്ന വിഷയത്തിൽ നടക്കുന്ന പാനൽ ചർച്ചയിൽ പ്രാദേശിക കണക്റ്റിവിറ്റി സംബന്ധിച്ചും ലാസ്റ്റ് മൈൽ എയർ കണക്റ്റിവിറ്റിയും വിഷയമാകും. മൾട്ടിമോഡൽ ടെർമിനൽ, ഫ്‌ളോട്ടിങ് ജെട്ടി, വെർട്ടിപോർട്ട്സ്, ഹെലിപോർട്ട്സ് വാട്ടർ എയ്‌റോഡ്രോം എന്നിവയുടെ സാദ്ധ്യതകൾ ചർച്ച ചെയ്യും. തീർഥാടന കേന്ദ്രങ്ങളെയും ടൂറിസം കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് ഹെലികോപ്പ്റ്റർ, സീപ്ലെയ്ൻ സാധ്യതകളും ഈ സെഷനിൽ ചർച്ചയാകും.

വ്യോമഗതാഗതത്തിന്റെ ഭാവി


12 ന് വ്യോമഗതാഗതത്തിന്റെ ഭാവി എന്ന വിഷയത്തിൽ പാനൽ ചർച്ച നടക്കും. ബയോമെട്രിക്, പേപ്പർലെസ് ചെക്ക് ഇൻ, ഡിജിറ്റൽ വാലറ്റ്, നിർമിതബുദ്ധി അധിഷ്ഠിതമായ പാസഞ്ചർ സേവനങ്ങൾ എന്നിവ ചർച്ച ചെയ്യും. ഉച്ചയ്ക്ക് രണ്ട് മണിക്ക് വൈവിധ്യമാർഗങ്ങളിലൂടെ വരുമാനം എന്ന വിഷയത്തിൽ നടക്കുന്ന പാനൽ ചർച്ചയിൽ പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്ക് എയർ കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിന് കുറിച്ചും പ്രാദേശിക വിമാനത്താവളങ്ങളുടെ സാധ്യതയും വിഷയമാകും. വൈകിട്ട് മൂന്നിന് നടക്കുന്ന പാനൽ ചർച്ചയിൽ കാർഗോ ടെർമിനൽ വികസനവും കാർഗോ ട്രാക്കിങ്ങിന് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗപ്പെടുത്തുന്നതിനുള്ള സാധ്യതകളും ചർച്ച ചെയ്യും. നാല് മണിക്ക് നടക്കുന്ന പാനൽ ചർച്ചയിൽ പുനരുപയോഗ ഊർജം, എയർപോർട്ട് ഇക്കോ സിസ്റ്റം മാനേജ്‌മെന്റ് എന്നിവ ചർച്ച ചെയ്യും.

വൈകിട്ട് 5.30 നു നടക്കുന്ന ഉദ്‌ഘാടന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഏവിയേഷൻ സമ്മിറ്റ് ഉദ്‌ഘാടനം ചെയ്യും. വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. സിയാൽ എം ഡി എസ് .സുഹാസ് പങ്കെടുക്കും.

രണ്ടാം ദിവസം രാവിലെ പത്തിന് നടക്കുന്ന പാനൽ ചർച്ചയിൽ ടൂറിസവും ഏവിയേഷനും സംബന്ധിച്ച പാനൽ ചർച്ചയിൽ വാണിജ്യ സാദ്ധ്യതകൾ സംബന്ധിച്ച ചർച്ചകൾ നടക്കും. 11 മണിക്ക് എയർ കാർഗോ ലോജിസ്റ്റിക്സ്, നൂതനത്വം, ഭാവി എന്ന വിഷയത്തിൽ പാനൽ ചർച്ച നടക്കും.

ഉച്ചയ്ക്ക് 12 നു നടക്കുന്ന സമാപന സമ്മേളനംകൊച്ചി മേയർ എം അനിൽകുമാർ ഉദ്‌ഘാടനം ചെയ്യും. സിയാൽ എം ഡി എസ് സുഹാസ്, എയർപോർട്ട് ഡയറക്റ്റർ ജി മനു എന്നിവർ പങ്കെടുക്കും.

കേരളത്തിലെ വ്യോമയാന സൗകര്യങ്ങളും നിക്ഷേപക സാധ്യതകളും പ്രയോജനപ്പെടുത്തുക, കേരളത്തെ ആഗോള, പ്രാദേശിക ഏവിയേഷൻ, ലോജിസ്റ്റിക്സ് ഹബായി മാറ്റുക, ഡ്രോണുകൾ, ഡിജിറ്റൽ എയർ ട്രാവൽ, എം ആർ ഓ ഇക്കോ സിസ്റ്റം എന്നിവയെ കുറിച്ച് കൂടുതൽ അവബോധമുണ്ടാക്കാക എന്നിവയാണ് ഏവിയേഷൻ സമ്മിറ്റിലൂടെ ലക്ഷ്യമിടുന്നത്.

0484 എയ്റോ ലോഞ്ചിൽ നടന്ന വാർത്താ സമ്മേളനത്തിൽ എയർപോർട്ട് ഡയറക്ടർ ജി മനു, കൊമേഴ്സ്യൽ വിഭാഗം മേധാവി മനോജ് ജോസഫ്, സിയാൽ കോർപറേറ്റ് കമ്യൂണിക്കേഷൻസ് മേധാവി പി എസ് ജയൻ, ഫിക്കി കേരള മേധാവി സാവിയോ മാത്യു, ടൂറിസം സബ് കമ്മിറ്റി ചെയർ യു സി റിയാസ് എന്നിവർ പങ്കെടുത്തു.

ENGLISH SUMMARY:

Kerala hosts its first-ever Aviation Summit 2025 in Kochi, organized by CIAL with FICCI. The two-day event at Taj Kochi highlights aviation growth and opportunities.

spot_imgspot_img
spot_imgspot_img

Latest news

ഇടിമുറിയിൽ സ്വകാര്യ ബസ് ഡ്രൈവറിന് ക്രൂരമർദ്ദനം

പൊലീസിന്റെ ഇടിമുറിയിൽ സ്വകാര്യ ബസ് ഡ്രൈവറിന് ക്രൂരമർദ്ദനം കിളിമാനൂർ: പൊലീസ് വാഹന ഡ്രൈവറുടെ...

ലാനിന: തുലാത്തിൽ കൂടുതൽ മഴ

ലാനിന: തുലാത്തിൽ കൂടുതൽ മഴ ലാനിന പ്രതിഭാസം സജീവമാകുന്നതോടെ രാജ്യത്ത് കാലാവസ്ഥാ വ്യതിയാനങ്ങൾ...

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ്

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ് എറണാകുളം എം ജി...

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം ഇടുക്കി ചിത്തിരപുരത്ത്...

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല ശബരിമലയിൽ സ്ഥാപിച്ചിട്ടുള്ള ദ്വാരപാലക ശിൽപങ്ങളോടൊപ്പം സമർപ്പിക്കപ്പെട്ട സ്വർണപീഠം എവിടെയെന്ന...

Other news

ജിഎസ്ടി പരിഷ്കാരങ്ങൾ; 2 ലക്ഷം കോടി രൂപ ജനങ്ങളിലേക്ക്

ജിഎസ്ടി പരിഷ്കാരങ്ങൾ; 2 ലക്ഷം കോടി രൂപ ജനങ്ങളിലേക്ക് മധുര: കേന്ദ്ര ധനമന്ത്രി...

ഡ്രൈവറെയും ഭാര്യയെയും ക്രൂരമായി മർദ്ദിച്ചു

കോഴിക്കോട്: സ്കൂൾ ബസിന് വഴി നൽകാതെ പോയ കാർ യാത്രക്കാർ, പിന്നീട്...

രാഷ്ട്രപതി ശബരിമല ദർശനം നടത്തും

രാഷ്ട്രപതി ശബരിമല ദർശനം നടത്തും പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ ദർശനം...

ഡൽഹിയിൽ സ്‌കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി

ഡൽഹിയിൽ സ്‌കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി ന്യൂഡൽഹി: ഡൽഹിയിൽ സ്‌കൂളുകൾക്ക് വീണ്ടും ബോംബ്...

ഹൃദയം നുറുങ്ങുന്ന രാഘവന്റെ വാക്കുകൾ

ഹൃദയം നുറുങ്ങുന്ന രാഘവന്റെ വാക്കുകൾ ഒരുപാട് സ്വപ്‌നങ്ങൾ ബാക്കിവെച്ചുകൊണ്ട് പാതിവഴിയിൽ ഓർമയായ ജിഷ്ണു...

പതിമൂന്നുകാരന് അമീബിക് മസ്തിഷ്കജ്വരം

പതിമൂന്നുകാരന് അമീബിക് മസ്തിഷ്കജ്വരം കോഴിക്കോട്: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു....

Related Articles

Popular Categories

spot_imgspot_img