web analytics

11 മാസത്തിനിടെ 41 മരണം; കെട്ടടങ്ങാതെ അമീബിക് മസ്തിഷ്ക ജ്വരം

11 മാസത്തിനിടെ 41 മരണം; കെട്ടടങ്ങാതെ അമീബിക് മസ്തിഷ്ക ജ്വരം

തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ വ്യാപനം സംസ്ഥാനത്ത് ഗുരുതര സാഹചര്യങ്ങളുണ്ടാക്കി.

കഴിഞ്ഞ 11 മാസത്തിനിടെ സംസ്ഥാനത്ത് ഈ രോഗം ബാധിച്ച് 41 പേർ മരണപ്പെട്ടു. ഇതേസമയം, 170 പേർ രോഗബാധിതരായതായും ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു.

ഈ മാസം മാത്രം റിപ്പോർട്ട് ചെയ്ത 17 കേസുകളിൽ എട്ട് പേരുടെ ജീവൻ നഷ്ടപ്പെട്ടു. ഏറ്റവും ഒടുവിൽ മരിച്ചത് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി കെ.വി. വിനയ (26) ആണ്.

മരണസംഖ്യ ഉയരുന്ന സാഹചര്യത്തിൽ രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ആരോഗ്യവകുപ്പ് ആരംഭിച്ച പഠനം പുരോഗമിക്കുകയാണ്.

എന്നാൽ, രോഗബാധ തടയുന്നതിനുള്ള നിർദ്ദിഷ്ട മാർഗങ്ങൾ ആരോഗ്യ വിദഗ്ധർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

“വെള്ളത്തിലൂടെയാണ് രോഗബാധ നടക്കുന്നത്, അതിനാൽ കുളിക്കരുത്” എന്ന മുന്നറിയിപ്പുകൾ ഉണ്ടായിട്ടും വർഷങ്ങളായി കിടപ്പിലായ രോഗികൾക്കും രോഗം പിടിപെടുന്നത് ആശങ്ക വർധിപ്പിക്കുന്നു.

ചെന്നൈയിലെ ഐ.സി.എം.ആർ–നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയുമായി സഹകരിച്ചാണ് പഠനം നടക്കുന്നത്.

എന്നാൽ പരിസ്ഥിതി വിദഗ്ധരെ ഉൾപ്പെടുത്തിയിട്ടില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.

മലപ്പുറം, കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം മെഡിക്കൽ കോളേജുകളെ കേന്ദ്രീകരിച്ചാണ് പഠനം പുരോഗമിക്കുന്നത്.

കമ്മ്യൂണിറ്റി മെഡിസിൻ, പബ്ലിക് ഹെൽത്ത് വിഭാഗങ്ങളാണ് നേതൃത്വം വഹിക്കുന്നത്.

പഠനം പൂര്‍ത്തിയാകാൻ കുറഞ്ഞത് ആറുമാസമെങ്കിലും വേണ്ടിവരുമെന്നാണ് വിലയിരുത്തൽ.

ലക്ഷണങ്ങൾ തിരിച്ചറിയാതെ അപകടം വഷളാകാം

പെട്ടെന്നുണ്ടാകുന്ന കടുത്ത പനി

ശക്തമായ തലവേദന

ഛർദ്ദി

മയക്കം

ലഘുചികിത്സയിലൂടെയോ പനിമരുന്നുകൾ കൊണ്ട് സമയം കളയുന്നത് അപകടകരമാണ്. അതിവേഗ ചികിത്സയാണ് അതിജീവനത്തിനുള്ള ഏക മാർഗം.

English Summary

Amebic meningoencephalitis has caused serious concern in Kerala, with 41 deaths and 170 infections reported in the past 11 months. Eight out of 17 cases reported this month have resulted in death. The latest victim is 26-year-old K.V. Vinaya from Nedumangad, Thiruvananthapuram. The Health Department, along with ICMR–NIE Chennai, has started an investigation to trace the source of the infection, but clear prevention guidelines are still lacking. Critics point out that the study team does not include environmental experts, despite suspicions linking the infection to water exposure. The study, centered in four medical colleges—Thiruvananthapuram, Kollam, Kozhikode, and Malappuram—is expected to take at least six months. Symptoms such as sudden high fever, severe headache, vomiting, and drowsiness require immediate medical care, as delays can be fatal.

kerala-amebic-meningitis-deaths-investigation

Kerala, Health, Amebic Meningitis, Amebic Fever, Deaths, Thiruvananthapuram, ICMR, Medical Research, Public Health

spot_imgspot_img
spot_imgspot_img

Latest news

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ മലപ്പുറം:...

ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ചു; കീഴ് ചുണ്ട് രണ്ടായി, മോതിര വിരലിന്റെ അറ്റം നഷ്ടമായി

ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ചു; കീഴ് ചുണ്ട് രണ്ടായി,...

Other news

ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് ജാഥയുടെ പോസ്റ്റർ; പുതുപ്പള്ളിയിൽ രാഷ്ട്രീയ പോര് മുറുകുന്നു

ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് ജാഥയുടെ പോസ്റ്റർ പുതുപ്പള്ളി പള്ളിയിലെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ...

പ്ലാനറ്ററി പരേഡ്..! നൂറ്റാണ്ടിലെ തന്നെ ഏറ്റവും അപൂർവ്വമായ ആകാശവിസ്മയങ്ങളിൽ ഒന്ന് ഫെബ്രുവരിയിലെ ഈ ദിവസം കാണാം..!

പ്ലാനറ്ററി പരേഡ് ഫെബ്രുവരിയിലെ ഈ ദിവസം കാണാംനൂറ്റാണ്ടിലെ തന്നെ ഏറ്റവും അപൂർവ്വമായ...

ഇന്നത്തെ നക്ഷത്രഫലം

ഇന്നത്തെ നക്ഷത്രഫലം മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം) കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാൻ സാധ്യത....

ഭാര്യയുടെ ഗർഭഛിദ്രം ദൈവകോപമെന്ന് വിധി; ദേവപ്രീതിക്കായി അയൽക്കാരുടെ തലവെട്ടി നരബലി നടത്തി യുവാവ്

ദേവപ്രീതിക്കായി അയൽക്കാരുടെ തലവെട്ടി നരബലി നടത്തി യുവാവ് മധ്യപ്രദേശിലെ സിംഗ്രൗലി...

ട്രംപിനെച്ചൊല്ലി തർക്കം; ടെക്സസിൽ മകളെ വെടിവെച്ചുകൊന്ന് ബ്രിട്ടീഷ് സ്വദേശിയായ പിതാവ്

ട്രംപിനെച്ചൊല്ലി തർക്കം; ടെക്സസിൽ മകളെ വെടിവെച്ചുകൊന്ന് പിതാവ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെച്ചൊല്ലിയുള്ള...

Related Articles

Popular Categories

spot_imgspot_img