അദാനി ഗ്രൂപ്പുമായി നടത്തിയ കരാറുകൾ കെനിയയിൽ റദ്ദാക്കപ്പെട്ടു. കെനിയയിലെ പ്രധാന വിമാനത്താവളമായ ജോമോ കെന്യാറ്റ പാട്ടത്തിനെടുക്കാനുള്ള കരാറും, അദാനി ഗ്രൂപ്പിന്റെ 30 വർഷത്തെ ഊർജ മന്ത്രാലയത്തിന്റെ കരാറും റദ്ദാക്കിയതായി പ്രസിഡന്റ് വില്യം റൂട്ടോ അറിയിച്ചു. ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട കരാറുകളും റദ്ദാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. Kenya also canceled contracts with Adani Group
ഇന്ത്യയിലെ വിവിധ സംസ്ഥാന സർക്കാരുകളിലെ ഉന്നതരുമായി 2,092 കോടി രൂപയുടെ കൈക്കൂലി ഇടപാട് നടത്തിയെന്നാരോപിച്ച് വ്യവസായി ഗൗതം അദാനിയടക്കം 7 പേർക്കെതിരെ യുഎസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നു.
ഗൗതം അദാനിക്കും സഹോദരപുത്രൻ സാഗർ അദാനിക്കുമെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അദാനി ഗ്രീൻ എനർജി കമ്പനി ഉൽപാദിപ്പിച്ച സൗരോർജം ഉയർന്ന വിലയ്ക്ക് സംസ്ഥാനങ്ങൾ വാങ്ങാൻ കൈക്കൂലി നൽകിയെന്നാണ് ആരോപണം.
ആന്ധ്രപ്രദേശ്, ഒഡീഷ, ജമ്മു കശ്മീർ, തമിഴ്നാട്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാന സർക്കാരിലെ ഉന്നതരാണ് ഇതിൽ ഉൾപ്പെട്ടത്. കൈക്കൂലിക്കാര്യം മറച്ചുവച്ച് യുഎസിൽ നിന്ന് അദാനി ഗ്രൂപ്പ് നിക്ഷേപസമാഹരണം നടത്തിയെന്നാണ് ആരോപണം, ഇത് യുഎസിലെ അഴിമതിവിരുദ്ധ നിയമത്തിനെതിരായതാണ്. എന്നാൽ, ഈ ആരോപണങ്ങൾ അദാനി ഗ്രൂപ്പ് തള്ളി.