web analytics

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ. വാളകത്തെ കുടുംബവീട്ടിൽ നടന്ന സംഭവത്തിനിടെ ഫോട്ടോ എടുത്തതിനെ തുടർന്ന് മന്ത്രിയുടെ സഹായികൾ മൊബൈൽ ഫോൺ പിടിക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം.

ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ രംഗത്ത്. ശനിയാഴ്ച ഉച്ചയോടെ കൊല്ലം വാളകത്തെ കുടുംബവീട്ടിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയർന്നിരിക്കുന്നത്.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ മുന്നറിയിപ്പില്ലാതെ വീട്ടിലെത്തിയ ഭാര്യ, ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്നാണ് ആരോപണം. സംഭവത്തിന്റെ ഫോട്ടോകൾ അവർ മൊബൈൽ ഫോണിൽ പകർത്തിയതായും പറയുന്നു.

ഫോട്ടോകൾ എടുത്തതിന് പിന്നാലെ മന്ത്രിയുടെ അടുത്ത സഹചാരികളായ പ്രദീപിനോടും ശാന്തനോടും മൊബൈൽ ഫോൺ കൈക്കലാക്കാൻ നിർദേശം നൽകിയതായാണ് ആരോപണം.

തുടർന്ന് വാതിൽ അടച്ചിട്ട് ഫോൺ പിടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും അവർ അത് വിട്ടുകൊടുത്തില്ലെന്നാണ് റിപ്പോർട്ട്.

പിടിവലിക്കിടെ പോലീസിന്റെ സഹായത്തിനായി അവർ ഉച്ചത്തിൽ വിളിച്ചു സഹായം അഭ്യർത്ഥിച്ചതായും പറയുന്നു.

112 നമ്പറിൽ സഹായം തേടി

സംഭവത്തിന് പിന്നാലെ അവർ മുൻ ഡിജിപി ആർ. ശ്രീലേഖയെ ബന്ധപ്പെട്ടു. ശ്രീലേഖയുടെ ഭർത്താവിന്റെ സഹോദരിയാണ് ഗണേഷ് കുമാറിന്റെ ഭാര്യ.

സംഭവത്തെക്കുറിച്ച് അറിയിച്ചതോടെ സർക്കാർ അടിയന്തര സേവനമായ 112 നമ്പറിൽ വിളിച്ച് സഹായം തേടാൻ ശ്രീലേഖ ഉപദേശിച്ചതായും റിപ്പോർട്ടുണ്ട്.

തുടർന്ന് 112 നമ്പറിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും ഇടപെടാതെ മടങ്ങിയെന്നാണ് ആരോപണം.

പിന്നീട് വീണ്ടും വീട്ടിൽ കയറി ഫോട്ടോകൾ എടുക്കാൻ ശ്രമിച്ചതായും, പിടിവലിക്കിടെ പുറത്തേക്ക് എത്തിയ ശേഷം താൻ വന്ന ടാക്‌സിയിൽ അവർ മടങ്ങിപ്പോയതായും പറയുന്നു.

ഗണേഷ് കുമാറിന്റെ ഭാര്യയുമായി ബന്ധപ്പെട്ടപ്പോൾ സംഭവം സ്ഥിരീകരിക്കാനോ നിഷേധിക്കാനോ അവർ തയ്യാറായില്ല.

അതേസമയം മുൻ ഡിജിപി ആർ. ശ്രീലേഖ സംഭവം സ്ഥിരീകരിച്ചു. ശനിയാഴ്ച ഉച്ചയോടെ ഗണേഷ് കുമാറിന്റെ ഭാര്യ വിളിച്ചിരുന്നുവെന്നും, കാര്യങ്ങൾ കേട്ട ശേഷം 112 നമ്പറിൽ വിളിക്കാനാണ് താൻ നിർദേശിച്ചതെന്നും ശ്രീലേഖ പറഞ്ഞു.

കൗൺസിലർ അല്ലെങ്കിൽ ബിജെപി നേതാവ് എന്ന നിലയിൽ അല്ല, ഭർത്താവിന്റെ സഹോദരി എന്ന നിലയിലാണ് സംസാരിച്ചതെന്നും അവർ വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img

Latest news

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

Other news

‘കാലമാടാ കാത്തുകൊള്ളണേ’; വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന അപൂർവ ക്ഷേത്രം

‘കാലമാടാ കാത്തുകൊള്ളണേ’; വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന അപൂർവ ക്ഷേത്രം ആലപ്പുഴ: സാധാരണയായി...

തിരുവനന്തപുരത്ത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ചൂട്; 38 വർഷത്തെ റെക്കോർഡ് തകർന്നു

തിരുവനന്തപുരത്ത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ചൂട്; 38 വർഷത്തെ റെക്കോർഡ് തകർന്നു തിരുവനന്തപുരം:...

കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; സ്കൂൾ ബസ് ജീവനക്കാർക്ക് പോലീസ് പരിശോധന വരുന്നു

കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; സ്കൂൾ ബസ് ജീവനക്കാർക്ക് പോലീസ് പരിശോധന വരുന്നു തിരുവനന്തപുരം:...

സുഹൃത്തുക്കളുമായി കൂടിക്കാഴ്ചകൾക്ക് ശുഭഫലം; ഇന്നത്തെ നക്ഷത്രഫലം

സുഹൃത്തുക്കളുമായി കൂടിക്കാഴ്ചകൾക്ക് ശുഭഫലം; ഇന്നത്തെ നക്ഷത്രഫലം ഇന്ന് നക്ഷത്രഫലപ്രകാരം ചിലർക്കു വിജയവും നേട്ടങ്ങളും...

പൂത്തുലയാൻ പൂച്ചനഖം; കേരളത്തിലെ നഴ്സറികളിൽ ഈ ചെടിക്ക് വൻ ഡിമാൻഡ്

പൂത്തുലയാൻ പൂച്ചനഖം; കേരളത്തിലെ നഴ്സറികളിൽ ഈ ചെടിക്ക് വൻ ഡിമാൻഡ് കൊച്ചി: മഞ്ഞപ്പൂക്കൾ...

കരയുദ്ധമെങ്കിൽ അമേരിക്കൻ സൈനികർ സ്രാവുകൾക്ക് ഇരയാകും”; യുഎസിന് ഇറാന്റെ കടുത്ത മുന്നറിയിപ്പ്

കരയുദ്ധമെങ്കിൽ അമേരിക്കൻ സൈനികർ സ്രാവുകൾക്ക് ഇരയാകും"; യുഎസിന് ഇറാന്റെ കടുത്ത മുന്നറിയിപ്പ് ടെഹ്റാൻ:...

Related Articles

Popular Categories

spot_imgspot_img